നെല്ല് സംഭരണത്തിന് സ്വകാര്യ മില്ലുടമകളെ ഉൾപ്പെടുത്താനുള്ള ശ്രമം സപ്ലൈകോ നിർത്തിവെച്ചു. നിലവിൽ കരാറൊപ്പിട്ട നൂറോളം സഹകരണ സംഘങ്ങളും അഞ്ച് മില്ലുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
മില്ലുടമകളുടെ സംഘടന ആദ്യത്തെ നെല്ല് സംഭരണത്തിൽ നിന്നും മാറി നിന്നിരുന്നു. പ്രളയത്തെ തുടർന്നുണ്ടായ നഷ്ടപരിഹാരം നൽകലിലുള്ള എതിർപ്പാണ് കാരണം. ഇതുമൂലം കുട്ടനാട്ടിലും പാലക്കാട്ടും സപ്ലൈകോവിന് സഹകരണസംഘങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു.
വ്യാഴാഴ്ച കൃഷിമന്ത്രിയും പൊതുവിതരണ മന്ത്രിയും ഉദ്യോഗസ്ഥന്മാരും മില്ലുടമകളുടെ സംഘടനയുമായി ചർച്ച നടത്തിയിരുന്നു. കൂടിയാലോചനകളിൽ രണ്ടുമാസത്തേക്ക് കരാർ ഒപ്പിടാൻ മില്ലുടമകളുടെ സംഘടന തയ്യാറാണെന്ന് സപ്ലൈകോവിനെ അറിയിക്കുകയും ചെയ്തു. പിന്നീടാണ് സപ്ലൈകോൻറെ നാടകീയമായ പിന്മാറ്റം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments