<
  1. News

മഹാമാരിയിലെ പേമാരിയെ അതിജീവിച്ച് ശുഭകേശന്‍റെ പയർ വിളവെടുപ്പിൽ നൂറുമേനി

ആലപ്പുഴ: കഞ്ഞിക്കുഴിയിലെ സംസ്ഥാന കർഷക അവാർഡു ജേതാവ് ശുഭകേശൻ മഹാമാരികാലത്തെ പേമാരിയേയും അതിജീവിച്ച് കൃഷിയിൽ നേടിയത് നൂറുമേനി. പാട്ടത്തിനെടുത്ത മണ്ണിലാണ് ശുഭകേശൻ പൊന്നു വിളയിച്ചെടുത്തത്.കോവിഡ് മാനദണ്ഡങ്ങളുടെ വെല്ലുവിളികൾക്കിടയിലാണ് രണ്ടേക്കർ സ്ഥലത്ത് ശുഭ കേശൻ പയർ കൃഷി ചെയ്തത്.

Abdul
ശുഭകേശന്റെ പയർ വിളവെടുപ്പിൽ നൂറുമേനി
ശുഭകേശന്റെ പയർ വിളവെടുപ്പിൽ നൂറുമേനി

ആലപ്പുഴ: കഞ്ഞിക്കുഴിയിലെ സംസ്ഥാന കർഷക അവാർഡു ജേതാവ് ശുഭകേശൻ മഹാമാരികാലത്തെ പേമാരിയേയും അതിജീവിച്ച് കൃഷിയിൽ നേടിയത് നൂറുമേനി. പാട്ടത്തിനെടുത്ത മണ്ണിലാണ് ശുഭകേശൻ പൊന്നു വിളയിച്ചെടുത്തത്.കോവിഡ് മാനദണ്ഡങ്ങളുടെ വെല്ലുവിളികൾക്കിടയിലാണ് രണ്ടേക്കർ സ്ഥലത്ത് ശുഭ കേശൻ പയർ കൃഷി ചെയ്തത്. Shubha Keshan bean was grown on two acres of land amidst the challenges of Kovid norms

കൃഷിപണിക്ക് തൊഴിലാളികളുടെ എണ്ണം കുറച്ചതു മൂലം എല്ലാ പണികളും തനിയെ ചെയ്യേണ്ടി വന്നു. പയർ കൃഷിക്ക് വിളവു കൂടാൻഏറെ ആവശ്യം മുറുക്കമുള്ള വലിയ പന്തലാണ്. പയർചെടികൾക്ക് പടർന്നു കയറാൻ ഇത്തരം പന്തൽ ഏറെ അനിവാര്യമാണ്. മുളയും കമ്പിയും നെറ്റും ഉപയോഗിച്ചാണ് പന്തൽ നിർമ്മാണം, വാഹനാപകടത്തെ തുടർന്ന് കാലിന് ഉണ്ടായ പരുക്ക് വല്ലാതെ അലട്ടിയിരുന്നെങ്കിലും തൻ്റെ നിശ്ചയദാർഢ്യത്തിനു മുൻപിൽ പ്രകൃതിക്ക് പോലും തോൽക്കേണ്ടി വന്നു.നിരവധി വിദഗ്ദ്ധ തൊഴിലാളികളുടെ സഹായത്തോടെ മാത്രമേ ഏറെ മുറുക്കമുള്ള പന്തൽ നിർമ്മിക്കാൻ കഴിയു.

കനത്ത പേമാരിയിൽ തോട്ടം മുങ്ങുന്ന വിധം വെള്ളം കെട്ടി നിന്നപ്പോഴും തോടുകൾ വെട്ടി വെള്ളമൊഴുക്കിയാണ് പരിചരണം നടത്തിയത്.കൃഷിപ്പണിക്ക് സഹായിയായി ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി യിൽ നിന്നുംഡ്രൈവറായി വിരമിച്ച പുഷ്പാംഗദൻ്റെ ഇടപെടൽ നന്ദിപൂർവ്വം സ്മരിക്കുകയാണ് ഈ യുവകർഷകൻ, കഞ്ഞിക്കുഴി പയറിൻ്റെ ഉപജ്ഞാതാവുകൂടിയായ ശുഭ കേശൻ്റെ തോട്ടത്തിലെ പാവലും പടവലവും പീച്ചിലും പച്ചമുളകും സലാഡ് വെള്ളരിയും, തക്കാളിയും മത്തനും ഇളവനും വെള്ളരിയുമെല്ലാം വിളവെടുപ്പിലേയ്ക്ക് എത്തുകയാണ്. പച്ചക്കറികളുടെ വിപണനത്തിന് യാതൊരു ബുദ്ധിമുട്ടും ഇതേവരെ ഉണ്ടായിട്ടില്ല.പ്രാദേശിക കടകളിലും വീടുകളിലുമെല്ലാം ന്യായമായ വിലയ്ക്ക് വിൽക്കാൻ കഴിയുന്നുണ്ട്. ഓണകാലത്തേയ്ക്ക് മുൻകൂർ ബുക്കിംഗും ഉണ്ട്. കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കാണ് ഓണകാലകൃഷിക്ക് വായ്പ നൽകിയത്.ബാങ്കിൻ്റെ കൃഷി ഡോക്ടർ കൂടിയായ ശുഭകേശൻ പുതു തലമുറ കർഷകർക്ക് മാർഗ്ഗദർശികൂടിയാണ്.

ഓണവിപണി ലക്ഷ്യമാക്കി നടത്തിയ പയർ കൃഷിയുടെ വിളവെടുപ്പ് കെ.കെ.കുമാരൻ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചു, കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ.എം.സന്തോഷ് കുമാറും ഒപ്പം ഉണ്ടായിരുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ചെറിയൊരു സംരംഭമായി തുടങ്ങാം ആട് വളർത്തൽ

English Summary: Survival of the flood; Excellent yield in Subhakeshans Payar farming

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds