പച്ചക്കറികളുടെ പൂവും കായും കൊഴിയുന്നുണ്ടോ ? പ്രതിവിധിയായി ചില നാട്ടറിവുകൾ
1 മത്തൻ നട്ട് വള്ളി വീശി തുടങ്ങുമ്പോൾ മുട്ട് തോറും പച്ചച്ചാണകം വച്ചു കൊടുക്കുക വള്ളി വേഗം വളരും
പെൺപൂക്കൾ മിക്കവയും കായ ആകുകയും ചെയ്യും
2 കറിവേപ്പ് തഴച്ചു വളരാൻ തൈരു സഹായിക്കും വീട്ടിലെ ആവശ്യത്തിന് ശേഷം മിച്ചം വരുന്ന തൈരും തൈരു വെള്ളവും കറിവേപ്പിൽ ഒഴിച്ചു കൊടുക്കുക നന്നായി തഴച് വളർന്നു ഇലകൾ ഉണ്ടാകും
3 തേങ്ങാവെള്ളത്തിൽ പശുവിൻ പാൽ കലർത്തി തളിച്ചാൽ മുളകിലെ പൂവ് .കായ് പൊഴിച്ചാൽ ഒഴിവാക്കാം
4 ചീര നന്നായി വളർന്ന് ആരോഗ്യമുള്ള ഇലകൾ ഉണ്ടാകുവാൻ ആട്ടിൻ കാഷടവും കുമ്മായവും ചേർത്ത് ചുവട്ടിലിട്ടാൽ മതി
5 പഴകിയ രണ്ടു ലീറ്റർ കഞ്ഞി വെള്ളത്തിൽ അര ലീറ്റർ ഗോമൂത്രം യോജിപ്പിച്ചു ഇരട്ടി വെള്ളവും ചേർത്ത് ഇലകളിൽ തളിക്കുക കീടങ്ങളുടെ ആക്രമണം തടയാനും ചെടികൾ നന്നായി വളരാനും സഹായിക്കും
Share your comments