കൊച്ചി: പൊന്‍കതിരണിഞ്ഞ തൃപ്പൂണിത്തുറ പുന്നച്ചാല്‍ പാടശേഖരത്തെ പത്തരമാറ്റ് വിളഞ്ഞ കതിര്‍കറ്റകള്‍ കൊയ്‌ത് വിനീത് ശ്രീനിവാസന്‍. ജൈവകൃഷിയില്‍അച്‌ഛന്‍ ശ്രീനിവാസന്‍റെ വഴിയേ തന്നെയാണു താനുമെന്നു തെളിയിക്കുകയാണു നടനും ഗായകനും സംവിധായകനുമായ വിനീത്. കൊയ്‌ത്തരിവാളുമായി കണ്ടനാട് പുന്നച്ചാല്‍ പാടശേഖരത്ത് ഇന്നലെ രാവിലെ വിനീത് ശ്രീനിവാസന്‍ ഇറങ്ങിയപ്പോള്‍ ജനപ്രതിനിധികളും കാര്‍ഷിക കര്‍മ്മസേനാംഗങ്ങളും തൊഴിലാളികളുമെല്ലാം ഒപ്പംചേര്‍ന്ന് വിളവെടുപ്പ് കൊയ്‌ത്തുത്സവമാക്കി.ശ്രീനിവാസന്‍റെ കണ്ടനാടുള്ള വീടിനോട് ചേര്‍ന്നാണ് ഏക്കറുകള്‍ വിസ്‌തൃതിയുള്ള പുന്നച്ചാലില്‍ പാടശേഖരം. Adjacent to Sreenivasan's house in Kandanadu, Punnachalil Padasekharam.
പ്രകാശന്‍ പാലാഴി എന്ന കര്‍ഷകന്‍റെ തരിശായി കിടന്നിരുന്ന രണ്ടര ഏക്കര്‍ നിലത്തില്‍ 2011 ലാണ് ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ ആദ്യമായി ജൈവകൃഷിക്ക് തുടക്കം കുറിക്കുന്നത്. അത് വിജയമായതോടെ കൃഷി പുന്നച്ചാല്‍ പാടശേഖരത്തിലെ മുപ്പത് ഏക്കറോളം നിലത്തില്‍ ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ തുടര്‍വര്‍ഷങ്ങളിലും നെല്‍കൃഷി നടത്തി. ശ്രീനിവാസനില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഉദയംപേരൂര്‍ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം നെല്‍കൃഷി ഏറ്റെടുക്കുകയായിരുന്നു. നാല്‍പ്പത് ഏക്കര്‍ പാടത്താണ് ജൈവരീതിയില്‍ കൃഷി ചെയ്‌തിതിരിക്കുന്നത്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷക ഉത്‌പാദക സംഘടനകൾ : അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 25
Share your comments