<
  1. News

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ജൂലൈ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കുറവ് മഴ ലഭിക്കും. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്ക് ഗുജറാത്ത് തീരം വരെ നിലവിൽ ന്യൂനമർദ്ദ പാത്തി ചുരുങ്ങിയെങ്കിലും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാക്കുന്നതിന്റെ സ്വാധീനഫലമായി കേരളത്തിൽ വരുംദിവസങ്ങളിൽ മഴ തുടരും. ജൂലൈ അഞ്ചാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Priyanka Menon
കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ജൂലൈ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കുറവ് മഴ ലഭിക്കും. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്ക് ഗുജറാത്ത് തീരം വരെ നിലവിൽ ന്യൂനമർദ്ദ പാത്തി ചുരുങ്ങിയെങ്കിലും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാക്കുന്നതിന്റെ സ്വാധീനഫലമായി കേരളത്തിൽ വരുംദിവസങ്ങളിൽ മഴ തുടരും. ജൂലൈ അഞ്ചാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് അധിക പരിചരണം വേണ്ട ചെടികളും, നിറയെ പൂക്കൾ ഉണ്ടാവാൻ പൂന്തോട്ടത്തിൽ പ്രയോഗിക്കേണ്ട വളക്കൂട്ടുകളും

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി മുതൽ മൂന്നാം തീയതി രാത്രി 11.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്നുമുതൽ നാലാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്ന് മുതൽ നാലാം തീയതി വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കവുങ്ങ്, ജാതി, കശുമാവ് തുടങ്ങിയവയ്ക്ക് നൽകേണ്ട വളങ്ങൾ

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

ഇന്ന് കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

നാളെയും തെക്ക് കിഴക്കൻ അറബിക്കടൽ,അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

02-07-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

03-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

04-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

05-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴ സാധ്യത. തീരദേശ മേഖലയിൽ, പ്രത്യേകിച്ച് ആലപ്പുഴ മുതൽ കാസറഗോഡ് വരെയുള്ള മേഖലയിൽ കൂടുതൽ മഴ സാധ്യത.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ വടക്കൻ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത.

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത . മധ്യ വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യത. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത.

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ വടക്കൻ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാൻ മികച്ച വിളയാണ് ഗ്രാമ്പൂ, അറിഞ്ഞിരിക്കാം ഗ്രാമ്പൂ കൃഷിയിൽ ചെയ്യേണ്ട വളപ്രയോഗങ്ങൾ

English Summary: Weather report saturday july 2 2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds