അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. നിലവിലെ അന്തരീക്ഷ സ്ഥിതിപ്രകാരം തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചു. കേരള തീരത്തിന് സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിൽ മേഘങ്ങളുടെ സാന്നിധ്യം കൂടി വരുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.ഇതിന്റെ ഫലമായി കാലവർഷം കേരളത്തിൽ അടുത്ത 2-3 ദിവസത്തിനുള്ളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ:യുദ്ധത്തേക്കാൾ വലിയ ഭീഷണി കാലാവസ്ഥ വ്യതിയാനം; കൃഷി മന്ത്രി
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
29/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കവുങ്ങ്, ജാതി, കശുമാവ് തുടങ്ങിയവയ്ക്ക് നൽകേണ്ട വളങ്ങൾ
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
29-05-2022: ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് അധിക പരിചരണം വേണ്ട ചെടികളും, നിറയെ പൂക്കൾ ഉണ്ടാവാൻ പൂന്തോട്ടത്തിൽ പ്രയോഗിക്കേണ്ട വളക്കൂട്ടുകളും
30-05-2022 : തെക്ക്-കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം, തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.
Share your comments