<
  1. News

സംസ്ഥാനത്ത് ഇത്തവണ അധിക വേനൽമഴ ലഭിച്ചു: മഴയിൽ എറണാകുളം മുൻപിൽ

കേരളത്തിൽ ഇത്തവണ 85 ശതമാനം അധിക വേനൽമഴ ലഭ്യമായി എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Priyanka Menon
ഇത്തവണ അധിക വേനൽമഴ ലഭിച്ചു
ഇത്തവണ അധിക വേനൽമഴ ലഭിച്ചു

കേരളത്തിൽ ഇത്തവണ 85 ശതമാനം അധിക വേനൽമഴ ലഭ്യമായി എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 1 മുതൽ മേയ് 31 വരെ സാധാരണ 361.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 668.5 മില്ലിമീറ്റർ മഴ ലഭിച്ചിരിക്കുന്നു. 92 ദിവസം നീണ്ട സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല എറണാകുളമാണ്.1007.6 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭ്യമായത്. രണ്ടാം സ്ഥാനത്ത് കോട്ടയം ജില്ലയാണ്. 971.6 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. മൂന്നാംസ്ഥാനം പത്തനംതിട്ട ജില്ലയ്ക്ക് ആണ്. മഴ ലഭ്യതയിൽ ഏറ്റവും പിന്നിലുള്ളത് കാസർഗോഡും പാലക്കാടും ആണ്. കാസർഗോഡ് ജില്ലയിൽ 473 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ പാലക്കാട് ജില്ലയിൽ 396.8 മില്ലിമീറ്റർ മഴയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും മഴ ശരാശരിയിലും അധികം ലഭിച്ചിരിക്കുന്നു. സംസ്ഥാനത്ത് ആകെ കഴിഞ്ഞവർഷം ദീർഘകാല ശരാശരിയെ അപേക്ഷിച്ച് 108 ശതമാനം മഴ അധികം ലഭിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതി

കാലാവസ്ഥ വകുപ്പിൻറെ ഇന്നത്തെ മഴ സാധ്യത പ്രവചനം

കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. കാലവർഷത്തിന്റെ ഗതി വടക്കോട്ട് ആയതിനാൽ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് ഇന്ന് മുതൽ പതിനൊന്നാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

കേരള തീരത്ത് ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യബന്ധന മേഖലയിൽ സമഗ്ര പദ്ധതികൾ: പുനർഗേഹവും സമുദ്ര പദ്ധതിയും വിശദീകരിച്ച് മുഖ്യമന്ത്രി

കേരള -കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ പതിനൊന്നാം തീയതി വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

According to the Kerala Meteorological Department, Kerala received 85 per cent extra summer rainfall this year. From March 1 to May 31, the state received 668.5 mm of rainfall, compared to the normal 361.5 mm.

ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

ഇന്ന് തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മുതൽ പതിനൊന്നാം തീയതി വരെ മധ്യ കിഴക്കൻ അറബിക്കടൽ,തെക്കൻ മഹാരാഷ്ട്ര, ഗോവ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

09-06-2022 മുതൽ 11-06-2022 വരെ തെക്കൻ കൊങ്കൺ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

08/06/2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ

09/06/2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

10/06/2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

11/06/2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും

English Summary: weather report wednesday june 8 2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds