Travel
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത - അവസാന ഭാഗം
ഭൂട്ടാനിലെ മാധ്യമ സംവിധാനങ്ങള്‍ ബാല്യദശയിലാണ്. ഭൂട്ടാന് ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസിന് 2 ചാനലുകളുണ്ട്. ചാനല്‍ ഒന്നില്‍ സര്‍ക്കാര്‍ വാര്‍ത്തകളും സര്‍ക്കാര്‍ പദ്ധതികളും മാത്രമാണുള്ളത്. രണ്ടാമത്തേതില്‍ എന്റര്ടെയിന്മെന്റും. ആളുകള്‍ കൂടുതലായും കാണുന്നത് ഇന്ത്യന്‍ ചാനലുകളാണ്.ഹോട്ടലിലെ ലോബിയില്‍ ഒരു പത്രം കണ്ടു.Kuensel .താത്പ്പര്യത്തോടെ വായിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളും സംസ്കാരം, ഭക്ഷണം,പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ചെറിയ…
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 9
രാവിലെ ആറരയ്ക്കുതന്നെ ഇറങ്ങി. മല കയറുന്നത് രാവിലെ തുടങ്ങണമെന്നും ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം അടയ്ക്കാന്‍ സാധ്യതയുണ്ടെന്നുമൊക്കെ ജിഗ്മെ പറഞ്ഞിരുന്നതിനാല്‍ ഞങ്ങള്‍ നേരത്തെ തയ്യാറായി.പ്രഭാതത്തിലെ സൂര്യന് പകിട്ട് കൂടിയ പോലെ. തെളിമയാര്‍ന്ന വായുവിലൂടെയാണല്ലൊ രശ്മികള്‍ വരുന്നത്. ഹിമവാന്റെ ചൈതന്യമുളള വായു. പാറോയില്‍ നിന്നും 10 കിലോമീറ്റര്‍ മാറി 10,240 അടി ഉയരത്തിലുള്ള മലമുനമ്പിലാണ് ടൈഗേഴ്സ് നെസ്റ്റ്…
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 8
തകര്‍ന്നുപോയൊരു ബുദ്ധാശ്രമം പുനരുജ്ജീവിപ്പിക്കുന്നുണ്ട്. അത് കാണണമെന്ന് ജിഗ്മെ പറഞ്ഞിരുന്നു. ചെറു പട്ടണം വിട്ട് പുറത്തേക്ക് കാര്‍ യാത്ര തുടര്‍ന്നു. താഷി നാംഗെ റിസോര്‍ട്ട് കണ്ടപ്പോള്‍ ജിഗ്മെ പറഞ്ഞു. ഭൂട്ടാനിലെ സിനിമ നടിയായ സോനം ചോക്കിയുടേതാണ് ഈ റിസോര്‍ട്ട്. ലാംഗോംഗ് വഴി ദുഗലിലേക്ക് പോകുമ്പോള്‍ സാന്തമില് ഒരു സ്കൂള്‍ കണ്ടു. ജിഗ്മെയുടെ ബന്ധുക്കളായ കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്.…
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 7
ഇനി പാറോയിലേക്ക്. തിംബുവഴി തന്നെയാണ് പാറോയിലേക്ക് പോവുക.എങ്ങോട്ടു നോക്കിയാലും പ്രകൃതി നല്കിയ സൗന്ദര്യം മാത്രം. ജനവാസം കുറവ് എന്നതുതന്നെയാണ് അവയെ അങ്ങിനെ നിലനിര്‍ത്തുന്നത് എന്നതില്‍ സംശയമില്ല. പോകുംവഴിയാണ് വാങ് നദി(Wang chu)(1).ഒരു കടവിലിറങ്ങി തണുത്ത,വൃത്തിയുളള വെള്ളത്തില്‍ മുഖം കഴുകി. തീരത്തുതന്നെ ഒരു പെണ്‍കുട്ടിയുടെ ഹാന്‍ഡിക്രാഫ്റ്റ്സ് ഷോപ്പ്. രാജീവ് അവിടെ നിന്നും യാത്രയുടെ ഓര്‍മ്മയ്ക്കായി ചില സാധനങ്ങള്‍…
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 6
ജിഗ്മെ,റിസോര്‍ട്ട് മാനേജരെ വിളിച്ചു നോക്കി. ' ഞാന്‍ പുറത്താണുള്ളത്. ജോലിക്കാരുണ്ട്,വിളിച്ചു പറയാം. രാത്രി പാചകക്കാരെയും കൂട്ടി ഞാനങ്ങ് വന്നേക്കാം',അയാള്‍ പറഞ്ഞു.ഞങ്ങള്‍ നേരെ ദോച്ചുല ഇക്കോ റിസോര്‍ട്ടിലേക്ക് വണ്ടി വിട്ടു. തിംബുവില് രാജകൊട്ടാരത്തോടടുപ്പമുള്ള ഒരാളിന്റേതാണ് റിസോര്‍ട്ട്. സീസണല്ലാത്തതിനാല്‍ അവിടെ മറ്റ് താമസക്കാരൊന്നും ഉണ്ടായിരുന്നില്ല. ഒരു ചെറിയ കുന്നിന്റെ മുകളിലാണ് റിസോര്‍ട്ട് നില്‍ക്കുന്നത്. ഒരു കയറ്റം കയറി ഞങ്ങള്‍…
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -5
തിംബുവില് നിന്നും പുനാഖ Punakha(1)യിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അതുവേണ്ട പകരം ദോച്ചുലയില്(Dochula pass)2 തങ്ങാം എന്നൊരു തീരുമാനം ഇതിനകമുണ്ടായിരുന്നു. ജിഗ്മെ അവിടെയുള്ള റിസോര്‍ട്ടുമായി സംസാരിക്കുകയും ചെയ്തിരുന്നു. തലേദിവസം മഞ്ഞു വീഴ്ചയുണ്ടായി എന്നും ചിലപ്പോള്‍ മഞ്ഞു കാണാനും അനുഭവിക്കാനും കഴിയുമെന്നും ജിഗ്മെ പറഞ്ഞു. ഏകദേശം 5 കിലോമീറ്റര്‍ പോയിക്കാണും. ഇവന് എവിടേക്കാ പോകുന്നതെന്ന് രാധാകൃഷ്ണന്…
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -4
തക്തിയില് പാലം പണി നടക്കുകയാണ്. ഭൂട്ടനി ഭാഷയില്‍ 'ചു' എന്നാല്‍ നദി . 'തക്തി' നദിയാകുമ്പോള്‍ അത് 'തക്തി ചു'(Takti chu).പില്ലറുകളില്ലാതെയാണ് പാലം പണിതിരിക്കുന്നത്. അതിന്റെ ബലത്തെകുറിച്ച് രാജീവ് സംശയം പ്രകടിപ്പിച്ചു. ചുക്ക ഡാമിന്റെ(Chuka dam) പണി നടക്കുകയാണ്. വാങ് ചു നദിയും(Wang chu) കടന്ന് ഞങ്ങള്‍ തിംമ്പുവിലെത്തുമ്പോള്(Thimphu) വൈകുന്നേരമായി. ഇരുട്ടിത്തുടങ്ങി. നഗരമാണ്.വാഹനങ്ങളുടെ സമൃദ്ധി. എവിടെയെങ്കിലും…
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -3
അപൂര്‍വ്വമായി മാത്രം കടകളും മനുഷ്യരും വാഹനങ്ങളുമുള്ള വഴിയിലൂടെയാണ് യാത്ര. വഴിയോര പഴക്കടകളില്‍ ആപ്പിളും ഓറഞ്ചുമൊക്കെ വില്‍പ്പനയ്ക്കുണ്ട്. ഒരിടത്ത് നിര്‍ത്തി ആപ്പിള്‍ വാങ്ങി കഴുകി കഴിച്ചു. നൂറുശതമാനവും ഓര്‍ഗാനിക്കാണ് ഭൂട്ടാനിലെ കൃഷി. രാസവളവും കീടനാശിനികളും ഭൂട്ടാനില്‍ എത്താറില്ല. അവിടെ നിന്ന രണ്ട് കൂറ്റന്‍ പശുക്കളെ കച്ചവടക്കാരിയുടെ മകന് ഉപദ്രവിച്ച് ഓടിച്ചു. ഇങ്ങിനെ ഉപദ്രവിക്കാമോ എന്നവനോട് ചോദിച്ചു. ആപ്പിള്‍…
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -2
പ്രഭാതം ചെറുമഴയോടെയാണ് വരവേറ്റത്. ഹോട്ടലിലെ റസ്റ്ററന്റില്‍ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. തോച്ചെ, ഇത് ഭൂട്ടാനി ഫ്രൈഡ്റൈസാണ്. ബട്ടറിലാണ് തയ്യറാക്കുന്നത്. അളവ് കൂടുതലായിരുന്നു ,എന്നാല്‍ രുചികരവും. ഭക്ഷണം ആസ്വദിച്ചിരിക്കെ പെമ എത്തി. ഇമിഗ്രേഷന്‍ ഫോമുകള്‍ തയ്യാറാക്കി വച്ചിരിക്കയായിരുന്നു. ഒപ്പിട്ടു കൊടുത്തു. പാസ്പോര്‍ട്ടും നല്കി. ഹോട്ടലില്‍ നിന്നും നടന്നുപോകാനുള്ള ദൂരമേയുള്ളു ഇമിഗ്രേഷന്‍ ഓഫീസിലേക്ക്. തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ നിന്നും…
Subscribe to newsletter
Sign up with your email to get updates about the most important stories directly into your inboxJust in
Farm Tips
-
ഔഷധപ്രാധാന്യമുള്ള എണ്ണ ലഭ്യമാക്കുന്ന ആവണക്കിന്‍കുരു കൃഷി ചെയ്യുന്ന വിധം.
-
വിഷരഹിത തണ്ണിമത്തൻ വിപണിയിലേക്ക് സീമാ രതീഷ് മികച്ച കാർഷിക പ്രതിഭ !
-
രുദ്രാക്ഷിയിൽ ഒട്ടിച്ച പ്ലാവുകൾ വാങ്ങണം.. ഗുണങ്ങളേറെയുള്ള രുദ്രാക്ഷി
-
ഊദ് മരം അഥവാ അകില് വളര്‍ത്തി ലക്ഷങ്ങൾ നേടാം
-
വർഷത്തിൽ 50 കിലോയോളം മാങ്ങ തരുന്ന തൈ വികസിപ്പിച്ചു ബെംഗളൂരുവിലെ ഇൻസ്റ്റിറ്റയൂട്ട്
-
പുഴു എന്ന കീടത്തിനെമാത്രം നശിപ്പിക്കുന്ന പരിസ്ഥിതികാർഷികസൗഹൃദകിടനാശാനികൾ
-
വാഴയിൽ പനാമവാട്ടം: കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ