Travel

ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത - അവസാന ഭാഗം

Bhutanese newspaper

Bhutanese newspaper

പ്രിയ ഭൂട്ടാന്‍, നമുക്ക് വീണ്ടും കാണാം/ Dear Bhtan, love to meet again

ഭൂട്ടാനിലെ മാധ്യമ സംവിധാനങ്ങള്‍ ബാല്യദശയിലാണ്. ഭൂട്ടാന്‍ ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസിന് 2 ചാനലുകളുണ്ട്. ചാനല്‍ ഒന്നില്‍ സര്‍ക്കാര്‍ വാര്‍ത്തകളും സര്‍ക്കാര്‍ പദ്ധതികളും മാത്രമാണുള്ളത്. രണ്ടാമത്തേതില്‍ എന്റര്‍ടെയിന്‍മെന്റും. ആളുകള്‍ കൂടുതലായും കാണുന്നത് ഇന്ത്യന്‍ ചാനലുകളാണ്.ഹോട്ടലിലെ ലോബിയില്‍ ഒരു പത്രം കണ്ടു.Kuensel .താത്പ്പര്യത്തോടെ വായിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളും സംസ്‌കാരം, ഭക്ഷണം,പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ചെറിയ തോതിലുള്ള വിമര്‍ശനങ്ങളും പരിസ്ഥിതി നാശത്തെ കുറിച്ചുള്ള ആശങ്കയുമൊക്കെ പങ്കുവയ്ക്കുന്നുമുണ്ട്. രാവിലെ പുറപ്പെടും എന്നതിനാല്‍ ബില്ലൊക്കെ സെറ്റില്‍ ചെയ്തു.പ്രഭാതം ചുവക്കും മുന്നെ ഇറങ്ങി. പാറോ നദിയുടെ കരയിലാണ് വിമാനത്താവളം. ഒരുയര്‍ന്ന പ്രദേശത്ത് ടേക്ക് ഓഫ് കാണാനുള്ള ഇടമുണ്ട്. അവിടെ ചില വാഹനങ്ങള്‍ കിടപ്പുണ്ടായിരുന്നു. ഞങ്ങളെപോലെ വിമാനം ഉയരുന്നതു കാണാന്‍ വന്നവര്‍. ആ സ്ഥലത്ത് ബിയര്‍ കുപ്പികളും സിഗററ്റ് കുറ്റികളും പാക്കറ്റുകളും വലിച്ചെറിഞ്ഞിരിക്കുന്നത് കണ്ടു. അവിടെ ഒരു ബോര്‍ഡും വച്ചിട്ടുണ്ട്.പൊതുസ്ഥലത്ത് സാധനങ്ങള്‍ വലിച്ചെറിയുന്നതിന് 100 രൂപയും മാലിന്യം അംഗീകാരമില്ലാത്തിടത്ത് ഡമ്പുചെയ്താല്‍ 500 രൂപയും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിന് 100 രൂപയും നദിയില്‍ വണ്ടിയും മെഷിനറിയും കഴുകുകയോ മാലിന്യമിടുകയോ ചെയ്താല്‍ 1000 രൂപയും ശിക്ഷയുണ്ടെന്നാണ് എഴുതിയിരുന്നത്. വല്ലപ്പോഴും സ്വാഡ് ഇറങ്ങും. അപ്പോഴേ ശിക്ഷയുള്ളു എന്ന് ജിഗ്മെ പറഞ്ഞു. പൊതുവെ മാലിന്യം കുറവാണെങ്കിലും ചിലയിടത്ത് മദ്യക്കുപ്പികളും പ്ലാസ്റ്റിക്കും കാണാം. ഇത്ര മനോഹരമായ ഒരിടത്ത് ഇതൊക്കെ തള്ളാന്‍ മനസനുവദിക്കുന്നല്ലൊ എന്ന് വിഷമം തോന്നി.മാലിന്യം നദിയില്‍ തളളാറില്ല എന്നത് വലിയൊരു സംസ്‌ക്കാരത്തിന്റെ അടയാളമായി കാണാം.

Paro airport

Paro airport

ലോകത്തിലെ ഏറ്റവും ദുഷ്‌ക്കരമായ കൊമേഷ്യല്‍ എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് പാറോയിലേത്. ഒറ്റ റണ്‍വേ ആണുള്ളത്. 5500 മീറ്ററാണ് നീളം.കൊടുമുടികള്‍ കടന്നാണ് വിമാനങ്ങള്‍ വരുന്നത് എന്നതും റണ്‍വേയില്‍ ഓട്ടത്തിനുള്ള ദൂരം 1980 മീറ്റര്‍ മാത്രമാണ് എന്നതും വലിയ റിസ്‌ക്ക് ആണ്. ഓരോ വര്‍ഷവും മുപ്പതിനായിരത്തിലേറെ ആളുകളാണ് പാറോയില്‍ വിമാനമിറങ്ങുന്നത്. വളരെ സീനിയറായ 8 പൈലറ്റുമാര്‍ക്ക് മാത്രമെ ഇവിടെ വിമാനമോടിക്കാന്‍ ലൈസന്‍സുള്ളു. അര മണിക്കൂറിലേറെ അവിടെ നില്‍ക്കേണ്ടി വന്നു വിമാനം പറക്കുന്നതു കാണാന്‍.നല്ല തണുപ്പുണ്ടായിരുന്നു. രാജീവിന് ചെറിയ തലവേദനയും. എന്നാലും ടേക്ക്ഓഫ് കണ്ടേ മടങ്ങു എന്നു തീരുമാനിച്ചിരുന്നു. മനോഹരമായതും ഒരിക്കലും മറക്കാനാവാത്തതുമായ കാഴ്ചയായിരുന്നു അത്. വിമാനം പോയതിന് പിന്നാലെ ഞങ്ങളും മടക്കയാത്ര ആരംഭിച്ചു. ബുംതാംഗ്,ഗാലിഫു,യോണ്‍ഫുല,ഇസുണ,ചുസോം എന്നിങ്ങനെ ചെറു ഗ്രാമങ്ങള്‍ താണ്ടിയുള്ള മടക്കം.വഴിയോര കാഴ്ചകള്‍ മനോഹരം. വഴിയില്‍ പലയിടത്തു നിര്‍ത്തിയും കാഴ്ചകള്‍ കണ്ടും അങ്ങിനെ. ചുസോം രണ്ട് നദികളുടെ സംഗമ സ്ഥാനമാണ്. വാങ്ങ് ചുവും പാച്ചുവും ഇവിടെ സംഗമിക്കുന്നു. ഇവിടെ നിന്ന് ഇടത്തോട്ടു പോയാല്‍ തിംബു, വലത്തോട്ട് ഫെന്‍സുലിംഗും. ഞങ്ങള്‍ വലത്തോട്ടു തിരിഞ്ഞു.വീണ്ടും മുന്നോട്ടു പോകുമ്പോള്‍ ദോബ്ജി സോംഗ് മൊണാസ്റ്ററി കാണാം. ഇവിടെ പൊതു പ്രവേശനമില്ല. നദിക്കരയില്‍ വലിയ ഉയരത്തിലാണ് ആ കെട്ടിടം. നേരത്തെ ഇതൊരു ജയിലായിരുന്നു.ഇവിടെ നിന്നും മരണ ശിക്ഷ വിധിക്കപ്പെടുന്നവരെ കൈകാലുകള്‍ കെട്ടി പുഴയിലേക്ക് വലിച്ചെറിയുമായിരുന്നു. രക്ഷപെടുന്നവര്‍ക്ക് പിന്നീട് ശിക്ഷയുണ്ടാവില്ല, പക്ഷെ അങ്ങിനെ രക്ഷപെടാനുള്ള സാധ്യത ഇല്ലതന്നെ. രാജ്യത്തെ മൂന്നാമത്തെ രാജാവാണ് ആധുനിക ഭൂട്ടാന്റെ പിതാവ് എന്നറിയപ്പെടുന്നത്. അദ്ദേഹമാണ് ഈ പ്രാകൃത നിയമം അവസാനിപ്പിച്ചത്. ഭരണാധികാരികളുടെ സുഖസൗകര്യങ്ങള്‍ക്കായി പ്രജകളില്‍ നിന്നും വലിയ നികുതി ഈടാക്കിയിരുന്നതും നിര്‍ത്തിയത് അദ്ദേഹത്തിന്റെ കാലത്താണ്. രാജ്യം വിനോദസഞ്ചാരികള്‍ക്കായി തുറന്നിട്ടതും അദ്ദേഹമാണ്.

An India view from Bhutan

An India view from Bhutan

ഞങ്ങള്‍ ചുക്ക ബൈപാസിലെത്തി. അവിടെ മലയിടിഞ്ഞതിന്റെ പണി നടക്കുകയാണ്. എല്ലാ വേനലിലും വലിയ മഞ്ഞുരുക്കത്തില്‍ ഇവിടെ മണ്ണിടിച്ചിലുണ്ടാകാറുണ്ട്. ഖാലെ റസ്റ്റാറന്റില്‍ (Ghalley Restaurant/Bar) നിന്നും പ്രഭാതഭക്ഷണം കഴിച്ചു. പൂരിയും വെജിറ്റബിള്‍ മിക്സും ഏലയ്ക്ക ഇട്ട ചായയും. എവിടെയും ചായ ഏലയ്ക്കയിട്ടതാണ്. അവിടെ നിന്നും നേരെ ഫെന്‍സുലിംഗിലെത്തി.പെമയെ കണ്ടു. ബാഗ്ദോഗ്രയിലേക്ക് പെമയും മറ്റൊരാളുമാണ് വരുക എന്നറിയിച്ചു. ജിഗ്മെയ്ക്ക് 5000 രൂപ ടിപ്പായി നല്‍കി. അവന്റെ സന്തോഷം ഒന്നു കാണേണ്ടതുതന്നെയായിരുന്നു.ഇനിയും കാണാം എന്നു പറഞ്ഞു പിരിഞ്ഞു. പെമയ്ക്ക് ജിഗ്മെയോടുള്ള അടുപ്പം അത്രയ്ക്കിഷ്ടമായില്ല എന്ന് മുഖം പറഞ്ഞു. ബാഗ്ദോഗ്രയിലേക്കുള്ള യാത്രയില്‍ ബംഗാളിയായ ഡ്രൈവറുടെ ഡ്രൈവിംഗ് തികച്ചും അരോചകമായിരുന്നു. ഓവര്‍ടേക്കിംഗും ഗട്ടറിലൂടെയുള്ള വേഗതയേറിയ യാത്രയുമൊക്കെയായി.റോഡിന്റെ ഇരുവശവും തേയിലത്തോട്ടങ്ങളും ആര്‍മി ഓഫീസുകളുമാണ്. പെമ ഇടതുവശത്തിരുന്ന് മിക്കപ്പോഴും ഉറങ്ങുകയായിരുന്നു. ഭൂട്ടാന്റെ സൗമ്യതയില്‍ നിന്നും നിശബ്ദതില്‍ നിന്നും സിലിഗുരിയിലേക്ക് എത്തുമ്പോള്‍ മനസ് അസ്വസ്ഥമായി. കുറച്ചുനാള്‍ കൂടി പാറോയില്‍ തങ്ങാമായിരുന്നു എന്നു തോന്നി. ഗൂഗിള്‍ സര്‍ച്ചില്‍ സിലിഗുരിയിലെ ഒരു ചെറിയ ഹോട്ടല്‍ കണ്ടെത്തി ,അവിടെ രാത്രി തങ്ങാന്‍ തീരുമാനിച്ചു. പെമയുടെ കണക്കുകള്‍ സെറ്റില്‍ ചെയ്ത് അവരെ യാത്രയാക്കി. വൈകിട്ട് സിലിഗുരിയിലെ ഗലികളിലൂടെ അലസ സഞ്ചാരം നടത്തി. ബേക്കറിയില്‍ നിന്നും കുറേ മധുരപലഹാരങ്ങള്‍ വാങ്ങി.കടയില്‍ നില്‍ക്കുന്ന ബംഗാളി നന്നായി മലയാളം പറയുന്നു. പെരുമ്പാവൂരായിരുന്നു കുറേക്കാലം.ഒരു തുണിക്കടയില്‍ നിന്നും സാരി വാങ്ങി. രാത്രി ചപ്പാത്തിയും സബ്ജിയും കഴിച്ചു. രാവിലെ അടുത്തുകണ്ട തട്ടുകടയില്‍ നിന്നും പൂരിയും കിഴങ്ങുകറിയും കഴിച്ചു. വൃത്തി തീരെയില്ല. എന്നാല്‍ വിശപ്പടങ്ങണ്ടെ എന്ന തത്വം മുന്നിട്ടുനിന്നു. അവിടെ നിന്നും ഒരു ആട്ടോറിക്ഷയില്‍ ബാഗ്ദോഗ്ര എയര്‍പോര്‍ട്ടില്‍ എത്തി. വിമാനത്തില്‍ പതിവില്ലാത്തവിധം തിരക്കായിരുന്നു. പകുതിയിലേറെ വിദേശികളും. അവിടെ നിന്നും ഹൈദരാബാദിലേക്ക്. ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലും ബാഗ്ദോഗ്രയില്‍ നിന്നും കയറിയ ബ്രിട്ടീഷുകാരുണ്ടായിരുന്നു. തിരുവനന്തപുരം ഇറങ്ങിയ മാര്‍ച്ച് 2 ന് കോവിഡിന്റെ മോശപ്പെട്ട തുടക്കത്തെക്കുറിച്ച് ധാരണ കിട്ടി. വിദേശയാത്ര കഴിഞ്ഞുവന്നവര്‍, അല്ലെങ്കില്‍ വിദേശത്തുനിന്നും വന്നവര്‍ ടെംപറേച്ചര്‍ ചെക്ക് ചെയ്യണം എന്ന നിര്‍ദ്ദേശമുണ്ടായി. ഞങ്ങളെയും പരിശോധിച്ചു. പേരും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയാണ് വിട്ടത്. ഇപ്പോള്‍ ആലോചിക്കുമ്പോഴാണ് സാഹചര്യം കൂടുതല്‍ തെളിയുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് ഭൂട്ടാനിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. ഹാപ്പിനസ് ഇന്‍ഡക്സ് ഉയരുമായിരുന്നോ അതോ ??

Yes, it was the beginning of the corona period

Yes, it was the beginning of the corona period

Bhutan's media are controlled by the Government and has limited freedom only . The Bhutan Broadcasting Service has 2 channels. Channel One has only government news and government plans. The second is entertainment. People are mostly watching Indian channels. I saw a newspaper in the hotel lobby. Kuensel. It provides news on government projects, culture, food and environment . There is also mild criticism and concern with environmental degradation. We  settled the bill night itself  as we  leave so early. The airport is on the bank of the Paro River. There is  a raised area to see the  take off . Some of the vehicles were lying there. They also  came to see the take off. Beer bottles, cigarette covers  and packets were seen thrown into that area. A board is placed there stating the fines for littering, washing the vehicles in the river etc. Occasionally the squad will make surveillance and then only people be punished,Jigme said . Generally, the waste is less, but in some places  liquor bottles and plastic can be found. It is sad that in such a beautiful place ,people  dump such things.

Paro is one of the most difficult commercial airports in the world. There is only one runway. The biggest risk is that the aircraft is crossing peaks and the distance to the runway is only about 1980 meters. More than thirty thousand people fly in Paro every year. Only 8 very senior pilots are allowed to fly here. We had to stand there for half an hour to see the take off. It was cold. Rajeev has a slight headache too. However, we decided to stay there. It was a beautiful and unforgettable sight. After the flight, we started our return journey. The journey through small villages of Bumtang, Ghalifu, Yonfula, Izuna and Chuzom. We loved  stopping by on the way and seeing the sights. Chuzom is the confluence of the two rivers. Wang Chu and Pachu meet there. If you go left, you will reach Thimbu and the  right is towards Phenshuling. We turn to the right. On  the way we saw  Dobji Song Monastery. There is no public entry now.The building was at a great height on the river bank.Earlier ,it was a jail. From there, the people sentenced to death were thrown by tying their hands and feet. Those who escape will not be punished later, but there is no chance of escape. The father of modern Bhutan is the third king of the country. He was the one who ended this law. It was also during his time that large taxes  levied from the citizens for the enjoyment of the rulers were abolished. He was  the one who opened the country to tourists.

We reached the Chukka Bypass. There is work going on down the hill. Landslides occur here during the great snowfall of the summer. Breakfast was served at the Ghalley Restaurant / Bar. Puree, vegetable mix and cardamom tea.  From there we went straight to Phenshuling. Pema and another man came to Bagdogra. Jigmay was paid Rs.5,000 as tip. He became very happy.On the way to Bagdogra, we faced the rash driving of the Bangali. Both sides of the road are tea gardens and army offices. Pema slept mostly,sitting  on the left side. The mind is disturbed when it comes to the Siliguri from the gentle and quiet  Bhutan.Really thought of staying back at Paro for some more days. Google Search found a small hotel in Siliguri and decided to stay overnight. Pema's bills were settled and bid good bye .Late in the evening, we wandered in the galies  of Siliguri. We bought some sweets from the bakery. Bought a saree from a cloth shop,taken  Chapati and Subji from a small restaurant.  In the morning, we ate puri and potato curry from a road side vendor. Not clean. But taken just to have a pace ! From there we reached the Bagdogra Airport in an autorickshaw. The plane was unusually busy. More than half are foreigners. From there to Hyderabad. The British flew with us from Bagdogra were with us till  Thiruvananthapuram.  On March 2,while we reached  Thiruvananthapuram, Covid's bad signs has already emerged.A team of doctors were there in  the airport. Asked us to check the temperature. They recorded our  name and phone number . Now the situation is much clearer than the days we traveled. What would have been the situation, if the lock down declared while we were at  Bhutan!!  Does the Happiness Index soar ??

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -1

ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -2

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -3

ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -4

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -5

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 6

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 7

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 8

ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 9


English Summary: Bhutan - The beauty hidden by Himalaya ,himalayam olippicha manoharitha - Last part

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine