ലോകാത്ഭുതം തന്നെയാണ് ടൈഗേഴ്സ് നെസ്റ്റ്/ Tiger's Nest-one of the wonders of the world
രാവിലെ ആറരയ്ക്കുതന്നെ ഇറങ്ങി. മല കയറുന്നത് രാവിലെ തുടങ്ങണമെന്നും ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം അടയ്ക്കാന് സാധ്യതയുണ്ടെന്നുമൊക്കെ ജിഗ്മെ പറഞ്ഞിരുന്നതിനാല് ഞങ്ങള് നേരത്തെ തയ്യാറായി.പ്രഭാതത്തിലെ സൂര്യന് പകിട്ട് കൂടിയ പോലെ. തെളിമയാര്ന്ന വായുവിലൂടെയാണല്ലൊ രശ്മികള് വരുന്നത്. ഹിമവാന്റെ ചൈതന്യമുളള വായു. പാറോയില് നിന്നും 10 കിലോമീറ്റര് മാറി 10,240 അടി ഉയരത്തിലുള്ള മലമുനമ്പിലാണ് ടൈഗേഴ്സ് നെസ്റ്റ് എന്നറിയപ്പെടുന്ന പാറോ തത്സംഗ്. വണ്ടി താഴ്വാരം വരെയെ എത്തുകയുള്ളു.ഞങ്ങള്‍ എത്തിയ ഏഴ് മണിക്കുതന്നെ തന്നെ നൂറിലേറെ ആളുകള്‍ അവിടെയുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്നും വന്ന ഒരു ഗ്രൂപ്പിലുണ്ടായിരുന്ന മലയാളികളെ പരിചയപപെട്ടു. ഒരു ഐടി കമ്പനിയുടെ ടൂറാണ്. ക്ഷേത്രത്തിലേക്കുള്ള യാത്രക്ക് 500 രൂപയായിരുന്നു നിരക്ക്. മല കയറാന്‍ കുറഞ്ഞത് മൂന്ന് മണിക്കൂറെടുക്കുമെന്ന് ജിഗ്മെ പറഞ്ഞു. ഒന്നിച്ചാണ് നടന്നു തുടങ്ങിയതെങ്കിലും രാജീവും രാധാകൃഷ്ണനും ഇടയ്ക്ക് കുറച്ചു പിറകെ ആവും. ആ സമയം ഞാനും ജിഗ്മെയും ഓരോ കഥകള്‍ പറഞ്ഞിരിക്കും. നടന്നു തെളിഞ്ഞ വഴികളിലൂടെയാണ് യാത്ര. ഞങ്ങള്‍ക്ക് തൊട്ടുമുന്നെ പോയ ഒരു പെണ്‍കുട്ടിക്ക് കാലൊന്നു തെറ്റി. ഒരു കുറ്റിച്ചെടിയില്‍ പിടികിട്ടി. കൂടെയുള്ളവര്‍ പിടിച്ചു കയറ്റി. അവിടെ നിന്നും താഴോട്ടുളള ആഴം കണ്ടപ്പോള്‍ ആ തണുപ്പിലും ഒന്നു വിയര്‍ത്തു. ഭാഗ്യം, ഒരു മരണം കാണേണ്ടിവന്നില്ല.
യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.ക്ഷേത്രത്തിലെത്താനുള്ള പ്രധാന പാതയിലൂടെയാണ് പൊതുയാത്ര. ചില സന്ന്യാസിമാര്‍ തെക്കും വടക്കു പടിഞ്ഞാറുമുള്ള കാനനപാതയും ഉപയോഗിക്കാറുണ്ട്. പൈന്‍ കാടുകളാണ് യാത്രയിലുടനീളം. മോസുകളും ഫേണുകളുമൊക്കെ കാണാം. തുടക്കത്തില്‍തന്നെ മലമുകളില്‍നിന്നും ഒഴുകി വരുന്ന ജലത്തിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രാര്‍ത്ഥന ചക്രം (Prayer wheel) കണ്ടു. പകുതി വഴി എത്തുമ്പോള്‍ ഒരു ഗ്രാമീണ ആശ്രമമുണ്ട്.(village level monastery-Langerhans) അവിടെ നിന്നാല്‍ ചെമ്പുപൂശിയ ക്ഷേത്രം (copper colored mountain paradise of Padmasambhav) കാണാം. ഇവിടെ ഒരു കഫറ്റീരിയയും ഉണ്ട്. Tiger nest-എത്താന്‍ വൈകരുത് എന്നുള്ളതിനാല്‍ ചായകുടിക്കാനൊന്നും നിന്നില്ല. ആളുകളുടെ ശബ്ദവും കിളികളുടെ സംഗീതവും ഒപ്പം ദൂരെ എവിടെയോ വെള്ളം കുത്തിമറിയുന്ന ഒരു വെളളച്ചാട്ടത്തിന്റെ താളവുമേ കേള്‍ക്കാനുള്ളു. കാറ്റിന്റെ ഹുങ്കാരം അതില്‍ അലിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. നടത്ത ക്ഷീണമാകുന്നത് കുത്തനെ കയറുമ്പോഴാണെന്ന് ജിഗ്മെ പറഞ്ഞു. സിഗ്സാഗിലാണ് കയറേണ്ടത്. ഓക്കുമരങ്ങളും ഇടയ്ക്കിടെ കാണാനുണ്ടായിരുന്നു. Brown oak( Quercus semecarpifolia) കളില്‍ ചിലതിന്റെ വലുപ്പവും പ്രായവും രേഖപ്പെടുത്തിയിരുന്നു. 100 വര്‍ഷം പ്രായമായ ഓക്കുമരങ്ങളും ധാരാളം. മരണപ്പെട്ടവരുടെ അസ്ഥിയും മറ്റും കുടത്തിലടച്ച് പാറകള്‍ക്കടിയില്‍ വയ്ക്കുന്ന ഒരു രീതി ഭൂട്ടാനിലുണ്ട്. മല കയറുമ്പോള്‍ പലയിടത്തും ആ കാഴ്ചകളുണ്ടായിരുന്നു. 1926 ല്‍ മതാചാര്യനായ khenpo Geshey Guenden Rinchen കുന്‍സാംഗ് ദോര്‍ജിയുടെയും (Kunzang Dorji) ചോക്കിയുടെയും( Chokey) മകനായി ജനിച്ചത് മല കയറുന്നതിനിടയില്‍ കാണപ്പെടുന്ന ഒരു തടിവീട്ടിലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വീണ്ടും മുന്നോട്ടുപോകുമ്പോള്‍ മനോഹരമായൊരു വ്യൂ പോയിന്റുണ്ട്. അവിടെ നിന്നും ക്ഷേത്രവും താഴ്വാരവും കണ്‍കുളിര്‍ക്കെ കാണാം. അവിടെ നില്‍ക്കുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കുറച്ചുകൂടി അടുത്തായി കേള്‍ക്കാം. വീണ്ടും ശ്രദ്ധിച്ച് മുന്നോട്ടു നടക്കുമ്പോള്‍ വെളളച്ചാട്ടമായി. താഴെ എത്തുന്ന വെള്ളം രാത്രിയില്‍ കുറച്ച് ഐസാവുകയും പകല്‍ ഭാഗികമായി ഉരുകുകയും ചെയ്യുന്നു. മഞ്ഞിന്റെ ഒരു ബ്ലാങ്കറ്റിനടിയിലൂടെയാണ് ജലം ഒഴുകി പോകുന്നത്.
ശരിക്കും ലോകാത്ഭുതങ്ങളില്‍ ഒന്നുതന്നെയാണ് ഈ ക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ ഗുരു പത്മസംഭവ് നാല് മാസം ധ്യാനനിരതനായ ഗുഹയ്ക്ക്(Taktsang Senge Samdup cave) ചുറ്റിലുമായാണ് 1692 ല്‍ ക്ഷേത്രം നിര്‍മ്മിച്ചത്. ഇതിനെ പതിമൂന്നാമത്തെ തത്സംഗായി കണക്കാക്കിയിരിക്കുന്നു. Gyalse Tenzin Rabgye ആണിത് നിര്‍മ്മിച്ചത്. സാങ്കേതിക സംവിധാനങ്ങളൊന്നുമില്ലാത്ത ആ കാലത്ത് മലയുടെ ഇത്രയും ഉയര്‍ന്ന അരികില്‍ ഇത്തരമൊരു ക്ഷേത്രം ഒരുക്കുക എന്നത് അത്ഭുതമുണര്‍ത്തുന്നതാണ്. മനുഷ്യാധ്വാനത്തിന്റെ ശക്തിക്കുമുന്നില്‍ നമിച്ചു പോകുന്ന നിമിഷം. ക്ഷേത്രത്തില്‍ പ്രവേശിക്കും മുന്നെ കനത്ത സെക്യൂരിറ്റി പരിശോധനയുണ്ട. മൊബൈലും ബാഗും ഒന്നും കൊണ്ടുപോകാന്‍ കഴിയില്ല. എല്ലാം ലോക്കറിലാക്കി വെറു കൈയ്യോടെ വേണം കയറാന്‍. നേര്‍ച്ചപെട്ടിയിലിടാനുള്ള പണം കരുതാം, പൂജാ ദ്രവ്യങ്ങളും. ഒരുപാട് പെയിന്റിംഗുകള്‍ ഭിത്തികളില്‍ കാണാം. ശ്രീബുദ്ധനും പത്മസംഭവയുമായി ബന്ധപ്പെട്ടവയാണത്. പാറകളും ഗുഹകളും വേണ്ടവിധം ഉപയോഗിച്ച് നാല് പ്രധാന ക്ഷേത്രങ്ങളും സന്ന്യാസിമാര്‍ക്ക് താമസിക്കാനുള്ള ഇടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. 8 ഗുഹകളാണ് ഉള്ളിലുള്ളത്. പല്ലി,ഭിത്തിയില്‍ പറ്റിയിരിക്കും പോലെയാണ് മലയോട് ചേര്‍ന്ന് ക്ഷേത്രം ഇരിക്കുന്നത്. 12 ബോധിസത്വ ബിംബങ്ങള്‍ അവിടെയുണ്ട. എല്ലാറ്റിനും മുന്നില്‍ എണ്ണയില്‍ കത്തുന്ന വിളക്കുകളും. അവലോകിതേശ്വരന്റെ ബിംബമാണ് ഏറ്റവും ആകര്‍ഷകം. ഇതിനോട് ചേര്‍ന്നുളള ചെറിയ മുറിയില്‍ സ്വര്‍ണ്ണപൊടിയും എല്ലുപൊടിയും ചേര്‍ത്തെഴുതിയ സ്‌ക്രിപ്ച്ചറുകളും കാണാം. വജ്റായന ബുദ്ധിസം പഠിക്കുന്നവര്‍ 3 വര്‍ഷം ഇവിടെ നിന്നു പഠിക്കുകയാണ് ചെയ്യുക. ആ കാലത്ത് അവര്‍ തൊട്ടടുത്തുള്ള പാറോയില്‍ പോലും പോകില്ല.ക്ഷേത്രം നില്‍ക്കുന്നതിനും ഉയരെയാണ് സന്ന്യാസികള്‍ താമസിക്കുന്ന കേന്ദ്രം. ക്ഷേത്രത്തിലെ എല്ലാ മുറികളും പടികള്‍ കൊണ്ട് ഇന്റര്‍ ലിങ്ക് ചെയ്തിട്ടുണ്ട്. പാറയും തടിയുമാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. എല്ലാ മുറികള്‍ക്കും ബാല്‍ക്കണിയുണ്ട്. അതിലൂടെയുളള ഹിമാലയ കാഴ്ചകള്‍ മനോഹരമാണ്. 1998 ല്‍ ക്ഷേത്രത്തില്‍ വലിയ തീപിടുത്തമുണ്ടായി. അതിനെ തുടര്‍ന്ന് ക്ഷേത്രം പുതുക്കി പണിതു. 135 ദശലക്ഷം Ngultrum ആണ് ഇതിനായി ചിലവഴിച്ചത്. നേപ്പാളിലെ കറന്‍സിയാണ് Ngultrum (Nu) . ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് തുല്യമായാണ് Ngultrum നിലനിര്‍ത്തിയിരിക്കുന്നത്.
തിരികെ മടങ്ങുമ്പോള്‍ ഓരോ വളവ് കഴിയുമ്പോഴും ഏതൊരാളും ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കും,ഈ മഹാത്ഭുതത്തെ.വലിയ പാട്ടകളില്‍ എണ്ണയും ചാക്കില്‍ ഭക്ഷണ സാധനങ്ങളുമായി നടന്നു പോകുന്നവരെയും കഴുതപ്പുറത്ത് സാധനങ്ങളുമായി പോകുന്നവരെയും കാണാമായിരുന്നു. മുകളില്‍ നിന്നുവരുന്ന ഒരു കഴുതക്കൂട്ടത്തിന് പോകാനായി ഞാനും രാധകൃഷ്ണനും വഴിയൊതുങ്ങി നിന്നു. പൊടി പറത്തിയുളള അവരുടെ യാത്ര നോക്കി നില്‍ക്കെ ജിഗ്മെ ഉച്ചത്തില്‍ വിളിച്ചപ്പോഴാണ് ഞങ്ങള്‍ തിരിഞ്ഞുനോക്കിയത്. മൂന്ന് കഴുതകള്‍ ഞങ്ങളുടെ പിന്നിലൂടെ കുന്നിറങ്ങി വേഗത്തില്‍ വരുകയായിരുന്നു. ഞങ്ങള്‍ ഓടി മാറി. ഇല്ലെങ്കില്‍ അവരുടെ കുളമ്പുകളുടെ ചവിട്ടേറ്റ് തീര്‍ന്നേനെ. ഭയം കൊണ്ടുണ്ടായ കിടുങ്ങല്‍ മാറാന്‍ ഏറെ സമയമെടുത്തു.തിരികെ എത്തി വിശ്രമിച്ചു. വൈകിട്ട് എയര്‍പോര്‍ട്ടില്‍ ഫ്ളൈറ്റ് ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫും കാണാം എന്നു കരുതി പോയെങ്കിലും വൈകിട്ടുള്ള ഫ്ളൈറ്റ് വരാഞ്ഞതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. രാത്രിയില്‍ ഭക്ഷണം മറ്റൊരു ഫാം ഹൗസിലായിരുന്നു. ആംചോട്ടന്‍ പോലെ പ്രൊഫഷണലല്ല. ചോറും മിക്സ് വെജിറ്റബിളും ജിംജര്‍ പൊട്ടറ്റോയും ന്യൂഡില്‍സും യമുദാച്ചിയും (ചില്ലി ചീസ്) മീറ്റ് ചീസും കുടിക്കാന്‍ Takin എന്ന Red wine-ം.ഭക്ഷണം വിളമ്പുന്നവര്‍ സംഗിയും ബുദ്ധയും. ഭക്ഷണം ആസ്വദിച്ചശേഷം പാലസിന്റെ ലൈറ്റിംഗും തടിപാലത്തിന്റെ സൗന്ദര്യവും കണ്ട് മടങ്ങി.രാവേറെചെല്ലും വരെ തെരുവുകളില്‍ ചുറ്റി നടന്നു. ഹാന്‍ഡിക്രാഫ്റ്റ്സ് ഷോപ്പുകളില്‍ കയറി ഇറങ്ങി ചിലതൊക്കെ വാങ്ങിയും കണ്ടും സമയം ചിലവഴിച്ചു. രാവിലെ നേരത്തെ ഇറങ്ങിയാല്‍ വിമാനത്തിന്റെ ടേക്ക് ഓഫ് കാണാം എന്ന് ജിഗ്മെ പറഞ്ഞു.അതുറപ്പിച്ച ശേഷം ഉറങ്ങാന്‍ കിടന്നു.
We were ready at six in the morning , as Jigme had said that climbing up the hill should begin in the morning and the temple would be closed at 12 noon. The morning rays come from clear air, the air of the snow-clad mountains. Paro Tatsang, also known as Tiger's Nest, is located at an altitude of 10,240 feet above the sea level, 10 km from Paro. By seven o'clock there were more than 100 people present. We met a few Malayalees who were in a group from Delhi. It was a tour of an IT company. The journey to the temple cost Rs.500/- Jigme said it takes at least three hours to climb the mountain. Even though we started together, Rajeev and Radhakrishnan sometimes be behind. At that time, Jigme and I would discuss many things on Bhutan. The journey was on a path formed of regular pilgrim movement. A girl who was going in front of us skid and luckily caught hold on a shrub. Those who were with her supported her to come up. When we saw the depth of the downhill, we sweat on such a cold day. Fortunately, there was no death.
The journey continued through the main road to reach the temple. Some monks use the south and northwest canyons. The journey was through pine forests. Mosses and ferns can also be seen. Initially, we saw a Prayer wheel running on the power of the water flowing from the mountain. On the half way, there was a village level monastery (Lakhang), from there we can see the copper-colored mountain paradise of Padmasambhav. There is a cafeteria here. We hadn't taken any refreshment as we didn't want to miss the time of entry to the temple. You can hear the sound of people, the music of birds and the rhythm of a waterfall somewhere near. The wind swirled around . Jigme said that walking becomes tiring when it is steep. He advised to take zigzag .It was a great relief. Oak trees were occasionally spotted. The size and age of some of the Brown oak (Quercus semecarpifolia) were shown recorded. Many 100 year old oak trees were there. In Bhutan, there is a method of placing bones of the deceased in rock caves. When climbing the mountain, there were many such sights. On the way,we saw a wood house where Khenpo Geshey Guenden Rinchen was born in 1926 as son of Kunzang Dorji and Chokey. Going forward again, there was a beautiful view point. From there you can see the temple and the valley. While there, you can hear the sound of the waterfall a little closer. The view of the waterfall is amazing.The water that flows during night changes to ice and partially melts during the day. In fact, the water flows through a blanket of snow.
The temple is truly one of the wonders of the world. The temple was built in 1692 around the cave where Guru Padmasambhava meditated for four months. It is considered as the thirteenth Thangsang, created by Gyalse Tenzin Rabgye. It is amazing to see such a temple being built on such a high edge of the mountain in a time when there were no technical facilities. It was a moment when we bowed to the might of human labor. There was a heavy security check before entering the temple. No mobile and bag can carry. Put everything in the locker except money and puja materials.There were many paintings on the wall. These are related to Lord Buddha and Padmasambhava. Four main temples and a dwelling place for the monks have been built using the rocks and caves. There are 8 caves inside. The temple looks like a lizard sticks to its wall. There are 12 Bodhisattva images.The most striking figure is the image of Avalokitheswara. Those who study Vajrayana Buddhism have been studying here for 3 years. At that time they would not even go to the nearest town,Paro. All rooms in the temple are interconnected with stairs. It is made of rock and wood. All rooms have balconies. The views of the Himalayas through it are beautiful. In 1998, a huge fire broke out in the temple. The temple was then renovated. 135 million was spent on Ngultrum. Ngultrum (Nu) is the currency of Nepal. Nultrum retains the equivalent of the Indian rupee.
On each turn, everybody looks back once more, to see this great wonder. Generally,donkeys were used to carry materials for the temple. A group of donkeys coming back after supplying materials ,Radhakrishnan and I were on one side and Jigme and Rajeev were on the other. We waited on the side of the path to give space for donkeys to go. Jigme shouted asking to look back. We saw three donkeys came up behind us with great speed. We ran away. Otherwise we would have been trampled on by their hoofs. It took us a long time to get over the fear.
We had hoped to see the flight landing and takeoff at the airport in the evening but could not see as the flight cancelled. The dinner was at another farmhouse. Not as professional as Amchoton. We took Takin, a red wine,rice, mix vegetable, ginger potatoe, noodles, yamudachi (chili cheese), and meat from there. After enjoying the food, we returned to see the palace lighting and the beauty of the timber bridge. We went down to the handicrafts shops and spent some time buying a few pieces . Jigme said that if you get up early in the morning, you can see the take off of the plane.We agreed to it and went to bed .
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഭൂട്ടാന്‍ - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -1
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -2
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -3
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -4
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -5
ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം - 6
Share your comments