ഒരാളുടെ മുഖം, കാല്, തുടങ്ങി ചില ഭാഗങ്ങൾ കണ്ടാൽ അയാളുടെ സ്വഭാവത്തെ കുറിച്ച് മനസ്സിലാക്കാമെന്ന് ചിലർ പറയാറുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ട് എന്നൊന്നും നമുക്കറിയില്ല. ഇത്തരത്തിൽ വ്യക്തികളുടെ പുരികം നോക്കി ആളുകളുടെ സ്വഭാവമെങ്ങനെ മനസ്സിലാക്കാമെന്നതിനെ കുറിച്ചാണ് വിവരിക്കുന്നത്. അത് എത്രത്തോളം സത്യമാണെന്ന് നമുക്ക് നോക്കാം.
- കട്ടിയുള്ള പുരികമുള്ളവര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടന്നുകാണാന്‍ കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്തവരാണ് ഇത്തരക്കാര്‍. നിര്‍ണായകമായ സ്വഭാവ ഗുണങ്ങളുള്ളവരായിരിക്കുന്ന ഇത്തരക്കാര്‍ വെറുതെ സമയം കളയാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കില്ല. ജീവിതത്തില്‍ നിര്‍ണായക ഘട്ടങ്ങളില്‍ ഒറ്റ ശ്വാസം കൊണ്ട് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ശേഷിയുള്ളവരായിരിക്കും ഇത്തരത്തില്‍ കട്ടിയുള്ള പുരികമുള്ളവര്‍.
ബന്ധപ്പെട്ട വാർത്തകൾ: കട്ടിയുള്ള പുരികങ്ങൾ കിട്ടാൻ വീട്ടിൽ തന്നെ ഉണ്ട് മാർഗങ്ങൾ
- നേര്‍ത്ത പുരികമുള്ളവര്‍ ജീവിതത്തില്‍ ചെറിയ തീരുമാനങ്ങള്‍ പോലും കൈക്കൊള്ളാന്‍ ക്ലേശിക്കുന്നവരായിരിക്കും. മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ വിലകൊടുത്ത് സ്വന്തം കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരായിരിക്കും ഇത്തരക്കാര്‍. കൃത്യമായ പ്ലാനോടെ മുന്നോട്ടുപോകുന്നതിന് മുമ്പായി ഒന്നിലധികം പേരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.
- അത്ര നേര്‍ത്തതല്ലാത്ത പുരികമുള്ളവര്‍ നല്ല വ്യക്തിത്വമുള്ളവരായിരിക്കും. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുള്ളവരായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: Eyebrows growth: കറുത്ത കട്ടിയുള്ള പുരികത്തിന് ഇങ്ങനെ ചെയ്താം
- ജീവിതത്തില്‍ വിജയങ്ങള്‍ തേടിവരുന്നവരായിരിക്കും വളഞ്ഞ പുരികമുള്ളവര്‍. ബിസിനസില്‍ താല്‍പ്പര്യമുള്ള ഇത്തരക്കാര്‍ തനിക്ക് ചുറ്റിലും എപ്പോഴും ആളുകള്‍ ഉള്ളത് ഇഷ്ടപ്പെടുന്നവരായിരിക്കും.
- ബുദ്ധിജീവികളായിരിക്കും നേരെയുള്ള പുരികമുള്ളവര്‍. സ്ത്രീകള്‍ക്കാണ് ഇത്തരത്തിലുള്ള പുരികമുള്ളതെങ്കില്‍ വസ്തുതകളും പരമാര്‍ത്ഥവും മനസ്സിലാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ജീവിതത്തിലും ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുന്നവരായിരിക്കും ഇത്തരം പുരികമുള്ളവര്‍.
ബന്ധപ്പെട്ട വാർത്തകൾ: ഔഷധ കണ്‍മഷി
- മുഖം അത്യാകര്‍ഷമായി കാണപ്പെടുന്നവരായിരിക്കും ക്വീന്‍സ് ഐബ്രോ ഉള്ളവര്‍. പെര്‍ഫെക്ടായി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഈ രാശിക്കാര്‍. വലിയ പ്രതീക്ഷകള്‍ ഉള്ള ഇത്തരക്കാര്‍ ഒരു ഗ്രൂപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഒറ്റയ്ക്ക് ജോലിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. മോശമെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്ന് ശഠിക്കുന്ന ഇത്തരക്കാര്‍ അതില്‍ നിന്ന് വ്യതിചലിക്കുകയോ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാകുകയോ ചെയ്യില്ല.
- തുടക്കത്തില്‍ താഴെനിന്ന് തുടങ്ങി വളഞ്ഞ് അവസാനിക്കുന്നതാണ് പീക്ക്ഡ് ഐബ്രോകള്‍. മറ്റുള്ളവര്‍ ചിന്തിക്കുന്നതും മനസ്സിലാക്കുന്നതുമായ കാര്യങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നവരായിരിക്കും ഇത്തരത്തില്‍ പീക്ക്ഡ് ഐബ്രോ ഉള്ളവര്‍.
Share your comments