ഏത് പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന വിഭവമാണ് ഐസ്ക്രീം. മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ ജനപ്രിയമായ ഐസ്‌ക്രീം എന്നാൽ കുട്ടികൾക്ക് നൽകുന്നതിൽ പലപ്പോഴും രക്ഷിതാക്കൾ ആശങ്ക കാണിക്കാറുണ്ട്. പല്ലിന് കേടുവരുമെന്നതും തൊണ്ടയ്ക്ക് പ്രശ്നമാകുമെന്നതും ആയിരിക്കും ഐസ്ക്രീം ഒഴിവാക്കാനായി രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്.
ഇങ്ങനെ ചില പോരായ്മകൾ ഉണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാൻ ഐസ്‌ക്രീം സഹായിക്കും. വേനലിന്റെ കൊടും ചൂടിൽ നിന്നുള്ള അസഹനീയതയെ പ്രതിരോധിക്കാൻ ഐസ്ക്രീമിനെ ആശ്രയിക്കുന്നവർക്ക് ആശ്വാസം നൽകുന്ന വിവരങ്ങളാണ് ചുവടെ വിവരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഐസ്ക്രീം നല്ലതോ ചീത്തയോ
അതായത്, ഐസ്ക്രീം കഴിക്കുന്നതിലൂടെ നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ സാധിക്കും. ഇതിനായി ഒരു ഡയറ്റുണ്ട്. ഈ ഡയറ്റ് പിന്തുടരുകയാണെങ്കിൽ ആശങ്കയില്ലാതെ, രുചിയേറിയ ഐസ്ക്രീം നിങ്ങൾക്ക് നുണയാമെന്നത് തീർച്ചയാണ്. 'ഐസ് ക്രീം ഡയറ്റ്' എന്ന പുസ്തകത്തിലാണ് ഇതിനെ കുറിച്ച് വിവരിച്ചിട്ടുള്ളത്.
ഒരു നിശ്ചിത അളവില്‍ ഐസ്‌ക്രീം കഴിച്ചാൽ ശരീരഭാരം നിയന്ത്രിക്കാമെന്നാണ് ഈ പുസ്തകത്തിൽ പറയുന്നത്. എന്നാൽ ഇതിന്റെ അളവ് അതിർ കടന്നാൽ കൂടുതൽ ശരീര ഭാരത്തിലേക്ക് നിങ്ങളെ നയിക്കുമെന്നതിൽ സംശയമില്ല. എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാനായി ഐസ്‌ക്രീം കഴിക്കേണ്ടതെന്ന് മനസിലാക്കാം.
ശരീരഭാരം കുറയ്ക്കാൻ ഐസ്ക്രീം (Ice Cream For Weight Loss)
ഐസ്‌ക്രീമിന്റെ ഫാറ്റ് ബെര്‍ണിങ് കഴിവാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. അതായത് ദിവസവും ഒരല്‍പ്പം ഐസ്‌ക്രീം കഴിക്കുന്നതിലൂടെ വയർ നിറഞ്ഞ പോലുള്ള അനുഭൂതി നിങ്ങളിലുണ്ടാക്കും. ഐസ്‌ക്രീമിലുള്ള അധികം കാലറിയാണ് വയറ് നിറഞ്ഞിരിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ ഏതൊക്കെ
ഇങ്ങനെ ദിവസവും ഐസ്‌ക്രീം കഴിക്കുമ്പോഴും പോഷക സമ്പന്നമായ, ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഹെല്‍ത്തി ഡയറ്റ് പിന്തുടരുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം വിപരീതഫലമായിരിക്കും നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്നത്.
വേനൽക്കാലത്ത് ഐസ്‌ക്രീമിനോടുള്ള നമ്മുടെ ആസക്തി അധികമായിരിക്കും. എന്നാലും ഇത് എപ്പോഴൊക്കെ കഴിക്കുന്നതാണ് ശരീരത്തിന് സുരക്ഷിതമെന്നത് കൂടി അറിഞ്ഞിരിക്കണം.
ഈ സമയങ്ങളിൽ ഐസ്‌ക്രീം ഒഴിവാക്കുക (Avoid Ice cream These Times)
-
വിയർത്ത് കഴിഞ്ഞ് ഐസ്‌ക്രീം കഴിക്കരുത്
ശരീരം നന്നായി വിയർത്തിരിക്കുന്ന സമയത്ത് ഐസ്ക്രീം കഴിക്കുന്നത് ഒഴിവാക്കുക.
വിയർത്തിരിക്കുന്ന സമയത്ത് തണുത്തത് കഴിക്കുന്നതിലൂടെ ശരീരത്തിനുള്ളിൽ അണുബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. തൊണ്ടവേദന, പനി, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങളിലേക്കും ഇത് നയിച്ചേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വേനലെത്തി, മുടിയ്ക്ക് അധിക പരിചരണം നൽകാൻ ഇതെല്ലാം ശ്രദ്ധിക്കുക
-
ഐസ്ക്രീം കഴിച്ച ഉടൻ വെയിൽ കൊള്ളരുത്
ഐസ്ക്രീം കഴിച്ച ഉടൻ വെയിൽ കൊള്ളരുതെന്ന് പറയാറുണ്ട്.
കൂടാതെ, രാത്രി സമയങ്ങളിൽ ഐസ്ക്രീം ഒഴിവാക്കേണ്ടതാണെന്നും പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉറങ്ങുമ്പോൾ ശരീരത്തിൽ കൂടുതൽ കൊഴുപ്പ് അടിയുമെന്നതിനാലാണ് ഇങ്ങനെ പറയുന്നത്. ഐസ്ക്രീമിൽ കാർബോഹൈഡ്രേറ്റ് കൂടുതലായതിനാൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
-
ഐസ്ക്രീം ചവച്ചുകഴിക്കരുത്
തണുത്തുറഞ്ഞ ഐസ്ക്രീം ചവച്ചു കഴിക്കുന്ന ശീലം ഒഴിവാക്കുക. കാരണം ഐസ്ക്രീം ചവച്ചരച്ച് കഴിച്ചാൽ മോണകൾക്കും പല്ലുകൾക്കും കൂടുതൽ ദോഷം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: മുട്ടയാണോ പനീറാണോ? വണ്ണം കുറയ്ക്കേണ്ടവർക്ക് നല്ലത്!
Share your comments