ശരീരഭാരം കൂടുന്നത് പലപ്പോഴും പലരേയും അലട്ടുന്ന പ്രശ്നമാണ്. അത് ആരോഗ്യത്തിനും അത്ര നല്ലതല്ല. വെയിറ്റ് കുറയ്ക്കുന്നതിന് വേണ്ടി പലരും പല വിധത്തിലുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. ചിലർ ഭക്ഷണം കുറച്ച് വെയിറ്റ് കുറയ്ക്കുന്നതിന് നോക്കും, ചിലർ ജിമ്മിൽ പോകും, ചിലർ വീട്ടിൽ ഇരുന്ന് തന്നെ വ്യായാമം ചെയ്യും.
എന്നാൽ കൃത്യമായി ഭക്ഷണം കഴിക്കാതെ തോന്നിയ പോലെ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. അത് ആരോഗ്യത്തിനെ പഴതിനേക്കാളും മോശമാക്കുകയേ ചെയ്യുകയുള്ളു. അത്കൊണ്ട് തന്നെ എപ്പോഴും വെയിറ്റ് കുറയ്ക്കാൻ നോക്കുമ്പോൾ ഒരു ആരോഗ്യവിദഗ്ദൻ്റെ സഹായം തേടുക, അതോടൊപ്പം നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ പറ്റിയ പാനീയങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്താം!
വെയിറ്റ് കുറയ്ക്കാൻ ചില പ്രകൃതിദത്ത പാനീയങ്ങൾ!
1. മുതിര& വെളുത്തുള്ളി:
മുതിരയും വെളുത്തുള്ളിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ പരമ്പരാഗത പാനീയം വെയിറ്റ് കുറയ്ക്കുന്നതിന് നല്ലതാണ്. എങ്ങനെ ഉണ്ടാക്കാം: അരക്കപ്പ് മുതിര എടുത്ത് മീഡിയം ഫ്ലെയിമിൽ റോസ്റ്റ് ചെയ്യുക, ഗോൾഡ് കളർ ആകുന്നത് വരെ നന്നായി ഇളക്കി കൊണ്ട് ഇരിക്കുക. നന്നായി തണുപ്പിച്ച ശേഷം ഇത് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക, ശേഷം അൽപ്പം വലിയ വെളുത്തുള്ളി എടുത്ത് ഒന്ന് കൂടി നന്നായി പൊടിക്കുക. ശേഷം ഒരു പാനിൽ വെള്ളം ചൂടാക്കിയതിന് ശേഷം പൊടിച്ചെടുത്ത പൊടിയും അൽപ്പം ഉപ്പും ചേർത്ത് 2 മിനിറ്റ് തിളപ്പിച്ചെടുക്കുക. നിങ്ങൾക്ക് ഇത് കുടിക്കാവുന്നതാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മാത്രം അല്ല കൊളസ്ട്രോൾ കുറയ്ക്കുന്നതിനും വളരെ നല്ലതാണ്.
2. ഇഞ്ചിയും നാരങ്ങയും:
ഈ പ്രകൃതിദത്ത പാനീയം ഇഞ്ചി, നാരങ്ങ, ശുദ്ധമായ തേൻ എന്നിവ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. വിശപ്പ് നിയന്ത്രണത്തിലാക്കുകയും നമ്മുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. ഇഞ്ചിയിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
എങ്ങനെ ഉണ്ടാക്കി എടുക്കാം?
ഇഞ്ചി നീരും നാരങ്ങയും നന്നായി പിഴിഞ്ഞ് എടുക്കുക. ചെറുചൂടുള്ള വെള്ളത്തിൽ ചെർത്ത് കുടിക്കാവുന്നതാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല വിഷാംശം ഇല്ലാതാക്കുന്നിനും വളരെ നല്ലതാണ്.
3. കുടംപുളി പാനീയം:
കുടംപുളി ശരീരഭാരം കുറയ്ക്കാൻ എപ്പോഴും ശുപാർശ ചെയ്യപ്പെടുന്നു, പാനീയം ഉണ്ടാക്കാൻ കുടംപുളി വെള്ളത്തിൽ നന്നായി കഴുകി അഴുക്ക് നീക്കുക. ഒന്നോ രണ്ടോ മണിക്കൂർ വെള്ളത്തിൽ കുതിർത്താൽ വെള്ളത്തിന്റെ നിറം മാറി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഒരു പാത്രത്തിൽ ശർക്കര എടുത്ത് അലിയുന്നത് വരെ തിളപ്പിച്ച് എടുക്കുക. ഏതെങ്കിലും തരത്തിലുള്ള അഴുക്ക് നീക്കം ചെയ്യുന്നതിന് വേണ്ടി അരിച്ചെടുക്കുക.
അരിച്ചെടുത്ത ശർക്കര വെള്ളത്തിലേക്ക് കുടംപുളി വെള്ളം ചേർത്ത് തിളപ്പിച്ച് എടുക്കാം.. ഏലക്കയും ഉണക്ക ഇഞ്ചിയും പൊടിച്ചതും അൽപ്പം ഉപ്പും ചേർത്ത് നിങ്ങൾക്ക് കുടിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ എണ്ണയുടെ ആരോഗ്യ ഗുണങ്ങൾ
Share your comments