തോരൻ, സാമ്പാർ, അവിയൽ അങ്ങനെ ഏത് കേരളീയ വിഭവത്തിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പച്ചമുളക്. അതുകൊണ്ടു തന്നെ ഓരോ മലയാളിയുടെയും അടുക്കള തോട്ടത്തിൽ നിർബന്ധമായും ഇത് വളരുകയും വേണം.
കൃഷി ചെയ്യാൻ എവിടെയാണ് സ്ഥലം എന്ന് ചിലർ ചോദിച്ചേക്കാം. പച്ചമുളക് കൃഷി ചെയ്യാൻ അധികം സ്ഥലം ആവശ്യമില്ല എന്നതാണ് വാസ്തവം. ഫ്‌ളാറ്റുകളിലും വില്ലകളിലും വാടക വീടുകളിലും താമസിക്കുന്നവർക്കും പച്ചമുളക് കൃഷി ചെയ്യാനാകും.
പൂച്ചെട്ടിയിലും ഗ്രോ ബാഗുകളിലും വിത്തുകൾ നട്ട് ടെറസുകളിലും ബാൽക്കണിയിലും പച്ചമുളക് കൃഷി ചെയ്യാം. കടകളിലും കൃഷി ഭവനിലും വിത്തുകൾ വാങ്ങാൻ കിട്ടും. വീട്ടിലെ ആവശ്യങ്ങൾക്കായി വാങ്ങുന്ന വറ്റൽ മുളകിലെ വിത്തും പച്ചമുളക് കൃഷി ചെയ്യാനായി ഉപയോഗിക്കാം.
അതുപോലെ തന്നെ പച്ചമുളക് ചെടിയുടെ തൈ പറിച്ചു നടുമ്പോൾ മൂന്നാല് ദിവസം നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതെ വയ്ക്കാൻ ശ്രദ്ധിക്കണം. പിന്നീട് സൂര്യ പ്രകാശം ലഭിക്കുന്നിടത്തേക്ക് ഇത് മാറ്റാം. എന്നും ചെടിയ്ക്ക് വെള്ളമൊഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുത്തിയൊഴിക്കാതെ വെള്ളവും സ്പ്രേ ചെയ്യുന്നതാകും കൂടുതൽ ഗുണകരം. അതുപ്പോലെ തന്നെ ചെടി ചട്ടിയിലാണ് തൈ നട്ടിരിക്കുന്നതെങ്കിൽ വെള്ളം കെട്ടികിടക്കാതെ നോക്കണം. മണ്ണ്, മണൽ, ഒരു പിടി ചാണകം എന്നിവ ചേർത്ത മിശ്രിതത്തിൽ വിത്ത് നടുക. പിന്നീട് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ഒരു പിടി എല്ലു പൊടി, കുറച്ച് വേപ്പിൻ പിണ്ണാക്ക് എന്നിവ ചെടിയുടെ അടിയിലെ മണ്ണിളക്കിയ ശേഷം ഇട്ടു കൊടുക്കുക.ഇതൊന്നും ലഭിച്ചില്ലെങ്കിലും വിഷമിക്കണ്ട. പച്ചക്കറികളുടെ തൊലി, ഉള്ളി തൊണ്ട്, മുട്ട തോട് എന്നിവ പൊടിച്ച് ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുത്താൽ മതിയാകും. ഇതിനു മുകളിലായി അൽപ്പം മണ്ണിട്ട് കൊടുക്കണം. ഇങ്ങനെ ചെയ്താൽ ഉറുമ്പും മറ്റ് പ്രാണികളും അടുക്കില്ലെന്നു മാത്രമല്ല ഇവ വളരെ വേഗ൦ കമ്പോസ്റ്റായി മാറുകയും ചെയ്യും.
ഇറച്ചി, മീൻ തുടങ്ങിയവ കഴുകുന്ന വെള്ളം ഇടയ്ക്ക് ഒഴിക്കുന്നതും പച്ചമുളക് കൃഷിയ്ക്ക് വളരെ നല്ലതാണ്. ഇവ അരിച്ച് ഒഴിച്ചാൽ ഉറുമ്പ് വരുന്നത് തടയാം ഇല മുരടിപ്പ്, ഇലയിലെ വെള്ള പാട് എന്നിവ ഒഴിവാക്കാൻ ഓർഗാനിക് പേസ്റ്റിസൈഡ്സ് ഉപയോഗിക്കാം . മഞ്ഞപ്പൊടിയും വെളുത്തുള്ളിയും തിളപ്പിച്ച വെള്ളം, ആരിവേപ്പില തിളപ്പിച്ച വെള്ളം, നീം ഓയിൽ എന്നിവ ഓർഗാനിക് പേസ്റ്റിസൈഡ്‌സായി ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
നവംബർ മാസം പപ്പായ കൃഷി ആരംഭിക്കാം
പ്രൂണിങ് നടത്തിയാൽ കൈ നിറയെ നാരങ്ങ
മണലാരണ്യത്തിൽ പൊന്നു വിളയിച്ച ഒരു മലയാളിയുടെ കഥ
ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ
ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്
രുചി വൈഭവം കൊണ്ടും ആരോഗ്യഗുണങ്ങൾ കൊണ്ടും ആഫ്രിക്കൻ മല്ലി മുൻപന്തിയിൽ തന്നെ
റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി
Share your comments