<
  1. Organic Farming

വാഴകൃഷിക്ക് 50000 മുതൽ 80000 വരെ ധനസഹായം

വിവിധ ഇനം പഴവർഗവിളകളുടെ കൃഷി ജനപ്രിയമേറിവരികയാണ്. തനതുവിളയായും ഇടവിളയായും കൃഷി ചെയ്യാം എന്നതാണ് ഒട്ടുമിക്ക പഴവർഗങ്ങളുടെയും പ്രത്യേകത. കേരളത്തിലെ തെങ്ങ് അധിഷ്ഠിത വിളസമ്പ്രദായത്തിൽ ഇടവിളയായി കൃഷി ചെയ്യാമെന്നത് ഇവയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു. സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖാന്തിരം പലതരം പഴവർഗ്ഗങ്ങളുടെ കൃഷിയ്ക്ക് ധനസഹായം നൽകിവരുന്നു.

Arun T
പഴവർഗവിളകളുടെ കൃഷി
പഴവർഗവിളകളുടെ കൃഷി

വിവിധ ഇനം പഴവർഗവിളകളുടെ കൃഷി ജനപ്രിയമേറിവരികയാണ്. തനതുവിളയായും ഇടവിളയായും കൃഷി ചെയ്യാം എന്നതാണ് ഒട്ടുമിക്ക പഴവർഗങ്ങളുടെയും പ്രത്യേകത. കേരളത്തിലെ തെങ്ങ് അധിഷ്ഠിത വിളസമ്പ്രദായത്തിൽ ഇടവിളയായി കൃഷി ചെയ്യാമെന്നത് ഇവയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു. സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖാന്തിരം പലതരം പഴവർഗ്ഗങ്ങളുടെ കൃഷിയ്ക്ക് ധനസഹായം നൽകിവരുന്നു.

വാഴയുടെയും കൈതചക്കയുടെയും സൂക്ഷ്മലസേചനസംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 35,000 രൂപ 72:25 എന്ന അനുപാതത്തിൽ (ഒന്നും രണ്ടും വർഷങ്ങളിലായി) ധനസഹായം നൽകുന്നു. ടിഷ്യകൾച്ചർ വാഴയുടെ സൂക്ഷ്മ ജലസേചനസംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 50,000 രൂപ 72:25 എന്ന അനുപാതത്തിൽ ധനസഹായം നൽകുന്നു.

പപ്പായയുടെ സൂക്ഷ്മ ജലസേചന സംവിധാനത്തോടുകൂടിയ പുതിയ കൃഷി തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 80,000 രൂപ 75:25 എന്ന അനുപാതത്തിലും സൂക്ഷ്മലസേചനസംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനമായ 30,000 രൂപ 72:25 എന്ന അനുപാതത്തിലും നൽകുന്നു.

സൂഷ്മ ജലസേചന സംവിധാനത്തോടുകൂടി ഫവലൂക്ഷ വിളകളുടെ അൾട്രാ അതിസാന്ദ്രതാ (അൾട്ര ഹൈ ഡെൻസിറ്റി) കൃഷിയ്ക്ക് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 80,000 രൂപ 60:20:20 എന്ന അനുപാതത്തിൽ (ഒന്ന്,രണ്ട്, മൂന്ന് വർഷങ്ങളിലായി) ധനസഹായം നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി 4 ഹെക്ടർ വരെയാണ് ധനസഹായം നൽകുന്നത്.

മാവ്, ലിച്ചി, പേര, മാതളം, നാരകം, ആപ്പിൾ തുടങ്ങിയ വിളകളുടെ സൂഷ്മ ജലസേചന സംവിധാനത്തോടുകൂടിയുളള അതിസാന്ദ്രതാ കൃഷിയ്ക്ക് ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 60,000/- രൂപ 60:20:20 എന്ന അനുപാതത്തിലും,സൂക്ഷ്മ ജലസേചനസംവിധാനമില്ലാത്ത അതിസാന്ദ്രതാ കൃഷിയ്ക്ക് ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 40,000/- രൂപ 60:20:20 എന്ന അനുപാതത്തിലും ധനസഹായം നൽകുന്നു.

ഒരു ഗുണഭോക്താവിന് പരമാവധി 4 ഹെക്ടർ വരെയാണ് ധനസഹായം നൽകുന്നത്.
പ്ലാവിന്റെ സൂഷ്മ ജലസേചന സംവിധാനത്തോടുകൂടിയുള്ള പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുവാൻ മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായി 40,000/- രൂപ 60:20:20 എന്ന അനുപാതത്തിൽ നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി 4 ഹെക്ടർ വരെയാണ് ധനസഹായം നൽകുന്നത്.

സ്ട്രോബറിയുടെ സൂക്ഷ്മ ജലസേചന സംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ
സ്ഥാപിക്കുന്നതിന് ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 50,000/- രൂപ ധനസഹായം നൽകുന്നു.

ഗുണമേന്മയുളളനടീൽ വസ്തുക്കളുടെ ഉത്പാദനം ലാഭകരം

ഗുണമേന്മയുളള നടീൽ വസ്തുക്കളുടെ ലഭ്യത കാർഷിക മേഖലയിൽ പരമ പ്രാധാന്യമുളള വിഷയമാണ്. നടീൽ വസ്തുക്കളുടെ ലഭ്യത കുറവ് പലസ്ഥലത്തും കൃഷിയ്ക്ക് തടസ്സം നിൽക്കുന്നു. യുവകർഷകർക്കും മറ്റു കാർഷിക സംരഭകർക്കും ഒരുപോലെ ലാഭകരമായി നടത്തുവാൻ പറ്റുന്ന ഒരു മേഖലയാണ് നടീൽ വസ്തുക്കളുടെ ഉത്പാദനവും വിപണനവും കൃഷിവകുപ്പിന്റെ കീഴിൽ ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന ഇങ്ങനെയുളള സംരഭങ്ങൾക്ക് ധനസഹായവും നൽകുന്നു.

ചെറുകിട നഴ്സറികൾ സ്ഥാപിക്കൽ (1 ഹെക്ടർ)

സ്വകാര്യമേഖലയിൽ യൂണിറ്റ് ഒന്നിന് മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനമായ 7.5 ലക്ഷം രൂപ ധനസഹായം നൽകും. ദീർഘകാല ഫലവൃക്ഷവിളകൾ / വൃക്ഷ സുഗന്ധവിളകൾ / തോട്ടവിളകൾ / സുഗന്ധതൈല വിളകൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന 25000 തെകളെങ്കിലും കുറഞ്ഞത് ഒരു ഹെക്ടറിൽ നിന്നും പ്രതിവർഷം ഈ നഴ്സസറികളിൽ ഉത്പാദിപ്പിക്കണം. ഇത് പ്രോജക്റ്റ് അധിഷ്ഠികമായിട്ടാണ് നടപ്പിലാക്കുന്നത്.

ഹൈടെക് നഴ്സറികൾ സ്ഥാപിക്കൽ (1 മുതൽ 4 ഹെക്ടർ)

സ്വകാര്യമേഖലയിൽ 1 മുതൽ 4 ഹെക്ടർ വരെയുളള ഹൈടെക് നഴ്സറികൾ സ്ഥാപിക്കാൻ സഹായം നൽകന്നു. ഒരു ഹെക്ടറിന് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 10 ലക്ഷം രൂപ സഹായം നൽകും. ദിർഘകാല ഫലവൃക്ഷവിളകൾ/ വൃക്ഷ സുഗന്ധവിളകൾ 7 തോട്ട വിളകൾ  / സുഗന്ധതൈല വിളകൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന 50000 തൈകൾ എങ്കിലും കുറഞ്ഞത് ഒരു ഹെക്ടറിൽ നിന്നും പ്രതിവർഷം ഈ നഴ്സറികളിൽ ഉത്പാദിപ്പിക്കണം.

ഇത് പ്രോജക്ട് അധിഷ്ഠിതമായിട്ടാണ് നടപ്പിലാക്കുന്നത്.
അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ ലഭിക്കുന്നതിനായി നിലവിലുളള നഴ്സറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു ധനസഹായം നൽകുന്നു. ഒരു നഴ്സറിക്ക് മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനമായ 5 ലക്ഷം രൂപ ധനസഹായം നൽകും.

പുഷ്പകൃഷി ആനന്ദകരവും ലാഭകരവും

വെട്ട്പുക്കളുടെ കൃഷിയ്ക്ക് ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 40,000/- രൂപയും, ലൂസ് പുക്കളുടെ കൃഷിയ് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 16,000/- രൂപയും ധനസഹായം നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി 2 ഹെക്ടറിൽ കൃഷി ചെയ്യുന്നതിനാണ് ധനസഹായം നൽകുന്നത്.

English Summary: Banana farming subsidy upto 80000 soon apply

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds