1. Organic Farming

ഒരു സെന്റിലെ പച്ചക്കറി ,പത്ത് മണി കൃഷിക്ക് ടവർ കൃഷിരീതി

20 ലിറ്ററിൻ്റെ പെയിൻ്റ് ബക്കറ്റ് അല്ലെങ്കിൽ കാൻ. അതിൻ്റെ മധ്യഭാഗത്തായി 2" വ്യാസമുള്ള നിറയെ സുഷിരങ്ങളിട്ട പി.വി.സി. പൈപ്പ് വയ്ക്കുക. ബക്കറ്റിനുള്ളിൽ വച്ച പൈപ്പിന് ചുറ്റും കുറച്ച് കല്ലുകൾ വച്ച് പൈപ്പ് ഉറപ്പിക്കുക.

Arun T

20 ലിറ്ററിൻ്റെ പെയിൻ്റ് ബക്കറ്റ് അല്ലെങ്കിൽ കാൻ.

അതിൻ്റെ മധ്യഭാഗത്തായി 2" വ്യാസമുള്ള നിറയെ സുഷിരങ്ങളിട്ട പി.വി.സി. പൈപ്പ് വയ്ക്കുക. ബക്കറ്റിനുള്ളിൽ വച്ച പൈപ്പിന് ചുറ്റും കുറച്ച് കല്ലുകൾ വച്ച് പൈപ്പ് ഉറപ്പിക്കുക. ശേഷം 4 അടി പൊക്കവും രണ്ടടി വീതിയുമുള്ള വയർ മെഷ് (കനം കുറഞ്ഞത്) ചുരുട്ടി ഒരു കുഴൽ പോലെയാക്കി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഒരു ആവരണം പോലെ പൊതിഞ്ഞ് അതിനുള്ളിലും ചുരുളിനും ബക്കറ്റിനും ഇടയിലുള്ള സ്ഥലത്തും പോട്ടിംഗ് മിശ്രിതം ചകിരിച്ചോർ (ഉൾപ്പെടെയുള്ള ) നിറയ്ക്കുക.

പി.വി.സി. പൈപ്പിൽ ഒരു കപ്പ് വഴിയോ ഹോസ് മാർഗമോ വെള്ളം നിറച്ചു കൊടുക്കുക. സ്ലറി വളവും ഇതിലൂടെ നൽകാം. തീരുന്ന മുറയ്ക്ക് വെള്ളം വീണ്ടും ഒഴിച്ച് നിറയ്ക്കാം. പൈപ്പിൻ്റെ അടിഭാഗത്ത് എൻഡ് ക്യാപ്പും ബക്കറ്റിൻ്റെ കീഴ് ഭാഗത്ത് ഒരു ദ്വാരവും ഇടാൻ മറക്കാതിരിക്കുക.

മെഷ് ചുരുളിന് പുറത്തായി ബക്കറ്റിൻ്റെ ഉൾവശത്തിനും ചുരുളിൻ്റെ പുറം ഭിത്തിക്കും ഇടയിലുള്ള ഭാഗത്ത് ചീര നടുക.

ശേഷം ചുരുളിനെ ആവരണം ചെയ്തിരിക്കുന്ന പ്ലാസ്റ്റിക് പേപ്പറിൽ മെഷിൻ്റെ ഓരോ കളങ്ങളിലും ചെറു ദ്വാരമിട്ട് ചീര, പത്തു മണിച്ചെടി തുടങ്ങിയവ നടാം. കൃത്യമായി പരിചരിച്ചാൽ 10 ബക്കറ്റിലെ ടവർ കൃഷിയിലൂടെ ചീരയിൽ നിന്നും നല്ലൊരു വിളവ് പ്രതീക്ഷിക്കാം.

Rose Garden - Ph : 9446123110

English Summary: Once cent farming Tower farming Technique kjoctar1820

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters