സസ്യ സംരക്ഷണത്തിന് ലളിതമായ ചില മാർഗ്ഗങ്ങൾ : Some easy tips for plant protection
കഞ്ഞിവെള്ളം ഒരു ദിവസം പുളിപ്പിച്ച്, നേർപ്പിച്ച് പച്ചക്കറികൾക്ക് (ചീര, പയർ) ഇലയിൽ തളിക്കുക. മുഞ്ഞ, ഇലപ്പേൻ. ചാഴി എന്നിവയെ അകറ്റും.
അരിച്ചെടുത്ത ചാരം അതിരാവിലെ (മഞ്ഞുള്ളപ്പോൾ) ഇല ഇക്കയുടെ അടിയിലേക്ക് വിതറിക്കൊടുക്കുക. പയർവർഗങ്ങളിലെ കീടങ്ങൾ നശിക്കും.
ഞണ്ട് വരുന്ന ഭാഗത്ത് കുഴികുത്തി പ്ലാസ്റ്റിക് പാത്രം ഇറക്കി വെക്കുക. മണ്ണ് കൊണ്ട് പാത്രത്തിന്റെ വശങ്ങൾ മൂടുക. ഇറച്ചി വെയ്സ്റ്റ് ബക്കറ്റിൽ നിറയ്ക്കുക. ഏകദേശം വൈകുന്നേരം 6 മുതൽ 8 മണി വരെ ഞണ്ടിനെ പിടിക്കാം. ചാണകം, കടലപിണ്ണാക്ക് എന്നിവ കുഴച്ച് വെച്ചാൽ ഞണ്ടിനെ ആകർഷിക്കാം.
മീൻ പൊതിഞ്ഞുവരുന്ന ഓല പറമ്പിൽ ഇട്ടാൽ ചാഴി ശല്യം കുറയും. ചാഴി പിടിച്ച ഇല ചെടിയിൽ തിരുമ്മിയാൽ ചാഴി വരില്ല.
മഴക്കാലത്ത് പറമ്പുകളിൽ വളരുന്ന തുമ്പച്ചെടി കൊത്തിയരിഞ്ഞ് മുളകിന്റെ ചുവട്ടിലിട്ടാൽ വിളവ് കൂടും. പാവൽ ആയിരം കാലിക്ക് (ആയിരം കണ്ണി)- പുളിച്ച മോര് -ഗോമൂത്ര മിശ്രിതം (1:1) എന്ന തോതിൽ പ്രയോഗിക്കാം.
ശീമക്കൊന്നയില, ചോറ് കൂട്ടി അരച്ച് ഉരുളകളാക്കി എലിപ്പൊത്തിലും മറ്റും നിക്ഷേപിക്കുക. എലി ശല്യം കുറയും.
മത്സ്യം (പച്ചമത്സ്യം) മരത്തിൽ കെട്ടിയിടുക. ഗന്ധം 1 കൊണ്ട് കുരങ്ങ് ശല്യം ഉണ്ടാകില്ല.
ചൂടി കയർ കൊണ്ട് വേലി കെട്ടി മുളക് പൊടി കാന്താരിമുളക് തേക്കുക. ആനയിൽ നിന്ന് രക്ഷ നേടാം.
പന്നിക്കാഷ്ഠം വെള്ളത്തിൽ കലക്കി വിളകൾക്ക് ചുറ്റും തളിക്കുക. പന്നിയെ അകറ്റാം.
തലേദിവസത്തെ കഞ്ഞിവെള്ളം നേർപ്പിച്ചത് (ഒരു ലിറ്റർ കഞ്ഞിവെള്ളത്തിന് ഒരു ലിറ്റർ വെള്ളം) ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് പൂകൊഴിച്ചിൽ തടയുന്നതിനും കൂടുതൽ കായ് പിടിക്കുന്നതിനും സഹായിക്കുന്നു.
തലേദിവസത്തെ കഞ്ഞിവെള്ളത്തിൽ ഒരു പിടി ചാരം കലർത്തി ഇതിൽ 3 ലിറ്റർ വെള്ളം ചേർത്ത് ഇലകളിൽ തളിക്കുന്നതുവഴി ഇലകുരുടിപ്പിനെ ഒരു പരിധിവരെ നിയന്ത്രിക്കാം.
Share your comments