1. Organic Farming

കുരുമുളക് ഉൽപാദനം കൂട്ടാൻ ഉള്ള എന്റെ രീതി,വേനൽ മഴ നന്നായി കിട്ടിയാൽ എല്ലാ കൊടികൾക്കും ആട്ടിൻ കാട്ടം ഇട്ട് കൊടുക്കും.

കുരുമുളക് ഉൽപാദനം കൂട്ടാൻ ഉള്ള എന്റെ രീതി,വേനൽ മഴ നന്നായി കിട്ടിയാൽ എല്ലാ കൊടികൾക്കും ആട്ടിൻ കാട്ടം ഇട്ട് കൊടുക്കും. അതിന് ശേഷം പറമ്പിൽ ഉള്ള വെള്ളച്ചാൽ മുഴുവനും വൃത്തി ആക്കും.

Arun T
കുരുമുളക്
കുരുമുളക്

കുരുമുളക് ഉൽപാദനം കൂട്ടാൻ ഉള്ള എന്റെ രീതി,വേനൽ മഴ നന്നായി കിട്ടിയാൽ എല്ലാ കൊടികൾക്കും ആട്ടിൻ കാട്ടം ഇട്ട് കൊടുക്കും. അതിന് ശേഷം പറമ്പിൽ ഉള്ള വെള്ളച്ചാൽ മുഴുവനും വൃത്തി ആക്കും. പിന്നീട് ആണ് മരത്തിന്റെ എകരം വെട്ടുന്ന പണി തുടങ്ങുന്നത് ആദ്യം ചെറിയ കൊടി ഉള്ള മരങ്ങൾ തിരിഞ്ഞു വെട്ടുന്നു. അതിന് ശേഷം വലിയ കൊടി ഉള്ള മരങ്ങളുടെ എകരം വെട്ടി കാനൽ മാറ്റുന്നു.

ചീമക്കൊന്ന പോലെ ഉള്ള മരങ്ങൾ ഏറ്റവും അവസാനം ആണ് വെട്ടുന്നത് അതായത് കാലവർഷം തുടങ്ങുന്നതിന്റ തൊട്ട് മുൻപ്. മരങ്ങളുടെ എല്ലാം കാനൽ വെട്ടിയതിന് ശേഷം കൊടികൾക്ക് എല്ലാം ചാരവും ആട്ടിൻ കാട്ടവും മിക്സ്‌ ചെയ്ത് ഇട്ട് കൊടുക്കുന്നു.

എന്റെ വീട്ടിൽ മണ്ണ് ചെറിയ രീതിയിൽ എടുത്ത് ചവറുകൾ വെട്ടി ഇട്ടതിനു ശേഷം , പച്ച ചാണകം ഇടും ആയിരുന്നു , ഒരു കൊടി പോലും നശിച്ച് ഇല്ലാ ചാണകം ചൂവട്ടിൽ നിന്നു അകലത്തിൽ ഇടണം .

കഴിയുന്നതും വള്ളിയുടെ മുരട് ഇളക്കാ തെനോക്കും കഴിയുന്നതും എന്നു പറയാൻ കാരണം ചില മുരട്ടിൽ വർദ്ധിച്ചതോതിൽ കളകളുണ്ടെങ്കിൽ അത് പറിച്ചു മാറ്റണമല്ലൊ. വേനൽ മഴ നന്നായി കിട്ടിയാൽ വളപ്പൊടി ഇട്ട് മേലെ മണ്ണുവിതറും തിരി ഇടാൻ തുടങ്ങുമ്പോൾ താങ്ങുമരത്തിന്റെ ശാഖകൾ വെട്ടിക്കൊടുക്കും.

വലിയ മരത്തിനാണ് വള്ളി ഇട്ടതെങ്കിൽ (മാവ്, പ്ലാവ് ) ശാഖകൾ വെട്ടാൻ പറ്റില്ല. പിന്നെ വിളവെടുപ്പ് കഴിഞ്ഞ ഉടനെ മുരട്ട് പൊതി വെക്കും.

PHONE - 8111915160

English Summary: USE GOAT MANURE TO GET EXTRA BENEFIT FRO PEPPER WINE

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds