കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2019, സെക്ഷൻ 75 പ്രകാരം സാധാരണ കിണറോ, കുഴൽ കിണറോ നിർമ്മിക്കുവാൻ പഞ്ചായത്തിന്റെ അനുമതിപത്രം ആവശ്യമാണ്.
കുഴൽ കിണർ നിർമ്മിക്കുവാൻ Ground Water Department നാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അനുമതിപത്രം ലഭിച്ചാൽ, ആ ദിവസം തന്നെ പഞ്ചായത്ത് സെക്രട്ടറി, ആവശ്യമായ ഫീസ് സ്വീകരിച്ചുകൊണ്ട്, അപേക്ഷകന് കുഴൽ കിണർ പണിയുവാനുള്ള അനുമതിപത്രം നൽകേണ്ടതാണ് (Section 75(5))
അനുമതി പത്രത്തിന് മൂന്നുകൊല്ലം കാലാവധി ഉണ്ടായിരിക്കും.
അയൽവാസിയുടെ അതിർത്തിയിൽ നിന്നും 1.20 മീറ്റർ അകലമെങ്കിലും കിണറിന് ഉണ്ടായിരിക്കണം.
അയൽവാസിക്ക് കിണർ ഉണ്ടെങ്കിൽ അതിന്റെ 7.5 മീറ്റർ ചുറ്റളവിൽ കുടിവെള്ളത്തിന് ഹാനികരമാകുന്ന രീതിയിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ (Septic Tank, Refuse Pit & Sock Pit) അനുവദിക്കപ്പെടില്ല.
Share your comments