സസ്യ ലോകത്ത് നിന്നും ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുള്ള ടൈഗർ ഓർക്കിഡ്, Grammatophyllum speciosum എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്നു.
സൗത്ത് ഈസ്റ്റ് ഏഷ്യയിലെ നിത്യ ഹരിത വനങ്ങളിലെ വൻ മരങ്ങളിൽ വളരുന്ന സസ്യo അതിന്റെ വലിപ്പം കൊണ്ടു ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട് . തനതു ആവാസവ്യവസ്ഥയിൽ 1-3 ടൺ വരെ ഭാരമുള്ള ടൈഗർ ഓർക്കിഡിന്റെ പൂക്കൾ പുള്ളി പുലിയുടെ ശരീരത്തെ ഓര്മിപ്പിക്കുന്നവയാണ്. മൂന്നു മീറ്ററോളം വരുന്ന ഇവയുടെ പൂക്കുലകളിൽ 60-100വരെ വലിപ്പം കൂടിയ പൂക്കൾ കാണപ്പെടുന്നു.
കേരളത്തിലെ ആവാസവ്യവസ്ഥയിൽ ജൂൺ - ഓഗസ്റ്റ് വരെയാണ് പൂക്കാലം. 7-12 വർഷത്തെ വളർച്ചയ്ക്കു ഒടുവിലാണ് ഇവ പൂവിടുക തുടർന്ന് ഇടവിട്ടുള്ള വര്ഷങ്ങളിലോ തുടർച്ചയായ വര്ഷങ്ങളിലോ പൂവിടുന്നു
ഏഷ്യയിൽ സസ്യ ശേഖരത്തിലും ഗവേഷണത്തിലും മുന്നിൽ നിൽക്കുന്ന പാലോട് സ്ഥിതിചെയ്യുന്ന ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇന്സ്ടിട്യൂട്ടിൽ ഈ വർഷവും ടൈഗർ ഓർക്കിഡിന് പൂക്കാലം.
The ‘Tigers’ are in full bloom at the Jawaharlal Nehru Tropical Botanic Garden and Research Institute (JNTBGRI), but given the COVID-19 scenario, the public may not get an opportunity to view them this time.
Tiger orchids (Grammatophyllum speciosum), so called for their large and resplendent flowers which resemble the tiger skin, flowers in alternate years. “These epiphytic plants are not native to India. They, in fact, are endemic to southeast Asia
രണ്ടു ചെടികളിലായ് നാലു പൂങ്കുലകളാണ് ഈ വർഷം ഓർക്കിഡ് പ്രേമികൾക്ക് വിരുന്നു ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് വരെ പൂക്കാലം നീട്ടുനിൽകുന്നു.
വലിപ്പം കൂടിയ ഈ സസ്യo ഗ്രഹ പൂംത്തോട്ടങ്ങൾക്കു അനുയോജ്യമല്ല.
അനുബന്ധ വാർത്തകൾ
Share your comments