ചെറുനാരങ്ങ എല്ലാവർക്കും സുപരിചിതമായ ഒരു കനിയാണ്. തികച്ചും ഭക്ഷ്യയോഗ്യമായ ഈ ഫലം പല ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. മലയാളികളുടെ അടുക്കളയിലെ ഒഴിച്ചു കൂടാനാവാത്ത ഒരു പച്ചക്കറിയും കൂടിയാണ് ചെറുനാരങ്ങ.
ഇന്ത്യ ശ്രീലങ്ക തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇത് സമൃദ്ധമായി കണ്ടുവരുന്നു. കൂടാതെ അമേരിക്ക ഫ്ലോറിഡ കാലിഫോർണിയ ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ചൂടു കൂടുതലുള്ള സ്ഥലങ്ങളിലും ഇത് വളരുന്നുണ്ട്.
ലെമൺ ടീ, ലെമൺ റൈസ് , ലെമൺ ജ്യൂസ് തുടങ്ങിയവ വളരെ ജനപ്രീതിയുള്ള ഭക്ഷ്യവസ്തുക്കളാണ് ചെറുനാരങ്ങയോട് ബന്ധപ്പെട്ട പറയാനുള്ളത്. ഇതുകൂടാതെ ദാൽ കറി, സൂപ്പ് തുടങ്ങിയവയുടെ പാചകത്തിനും ലെമൺ ഉപയോഗിക്കുന്നു. സാലഡ് ഉണ്ടാക്കാൻ ചെറുനാരങ്ങ കൂടിയേ തീരൂ.
ലെമൺ ഒരു പോഷക കലവറയായാണ് അറിയപ്പെടുന്നത്. വിറ്റാമിൻ.സിയാൽ സമ്പുഷ്ടമാണ് ഈ ഉൽപ്പന്നം. രോഗപ്രതിരോധത്തിന് അതുകൊണ്ടു തന്നെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പ്രത്യുൽപാദനശേഷിക്ക് വേണ്ട ഫോലേറ്റ് ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിനാവശ്യമായ പൊട്ടാസിയം ഇത് പതിവായി ഉപയോഗിച്ചാൽ ശരീരത്തിലെത്തുന്നു.
ലെമൺ ടീ പോലുള്ള പാനീയങ്ങളിലൂടെ കരൾ ശുദ്ധീകരിക്കാൻ കഴിവുള്ള സിട്രിക് ആസിഡ് ശരീരത്തിന് ലഭിക്കാറുണ്ട്.അതുപോലെ തന്നെ ലെമൺ ടീ ഭക്ഷണശേഷം കുടിക്കുകയാണെങ്കിൽ അത് ദഹനപ്രക്രിയ മെച്ചപെടുത്തുന്നു.കുറച്ചു തേൻ കൂട്ടി ലെമൺ ടീ തയ്യാറാക്കുക യാണെങ്കിൽ ചുമയ്ക്കും കഫക്കെട്ടിനും ഇല്ലാതാക്കാൻ സഹായിക്കും. ഇതിലടങ്ങിയ ആൻറിഓക്സിഡൻറ്സ് ആണ് ഇതിന് കാരണം.
ത്വക്കിനെ ബാധിക്കുന്ന രോഗങ്ങൾക്ക് ചെറുനാരങ്ങയിൽ അടങ്ങിയ ഘടകങ്ങൾ ഔഷധമായി പ്രവർത്തിക്കുന്നു. എക്സിമ , കുരുക്കൾ തുടങ്ങിയവ നിശ്ശേഷം മാറ്റി ഇത് ത്വക്കിനെ ആരോഗ്യകരമാക്കുന്നു. മുഖത്തെ നിർജ്ജീവമായ കോശങ്ങളെ നീക്കി മുഖം ഓജസ്സ് ഉള്ളതാക്കാൻ ചെറുനാരങ്ങ നല്ലതാണ്. പതിവായി ചെറുനാരങ്ങ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് വളരെയധികം ഉത്തമമാണ്. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ചെറുനാരങ്ങയുടെ കഴിവ് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടതുമാണ്v. പക്ഷാഘാതത്തിനെ തടയാനും ഈ കനിക്ക് സാധിക്കും.
മൈഗ്രൈനിൽ നിന്നും ആശ്വാസം നേടാൻ ലെമൺ ടീ ഒരു ഗ്ലാസ് കുടിച്ചാൽ മതി. പാൻക്രിയാസിൻറെ പ്രവർത്തനം ഉത്തേജിപ്പിക്കാൻ ചെറുനാരങ്ങക്കും അതിൻറെ ഇലയുടെ നീരിനും കഴിയും. അതുവഴി ബ്ലഡ് ഷുഗർ നിയന്ത്രണാധീനമാകും. വിഷാദരോഗത്തിനെ ഇല്ലാതാക്കുവാനും അംഗ്‌സൈറ്റി ഡിസോഡർ കുറയ്ക്കാനും ചെറുനാരങ്ങയ്ക്ക് കഴിവുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഒരുലക്ഷം സബ്സിഡിയും ആഴ്ചയിൽ 10000 രൂപ വരുമാനവും
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം
ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം
കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്