Features

വിശ്വസിച്ചോളൂ ഈ ഒറ്റമരത്തിലുണ്ടാകും പലതരം പഴങ്ങള്‍ ; ട്രീ ഓഫ് 40 എന്ന അദ്ഭുതം

ട്രീ ഓഫ് 40
ട്രീ ഓഫ് 40

ഒരൊറ്റ മരത്തില്‍ നിങ്ങള്‍ക്ക്  ഇഷ്ടമുളള പഴവര്‍ഗങ്ങളെല്ലാം കായ്ച്ചുനില്‍ക്കുന്ന കാഴ്ച ഒന്ന് സങ്കല്പിച്ചുനോക്കൂ ? പറഞ്ഞുവരുന്നത് സങ്കല്പലോകത്തില്‍ മാത്രം കണ്ടേക്കാവുന്ന മായക്കാഴ്ചയെപ്പറ്റിയൊന്നുമല്ല കേട്ടോ. 

ഇത്തരത്തിലുളള ഒരു മരം യാഥാര്‍ത്ഥ്യമാക്കി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ന്യൂയോര്‍ക്കിലെ ഒരു കര്‍ഷകന്‍. സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ വിഷ്വല്‍ ആര്‍ട്‌സ് പ്രൊഫസര്‍ കൂടിയായ സാം വാന്‍ അകെന്‍ ഈ അദ്ഭുതമരത്തിന് പിന്നില്‍.
ട്രീ ഓഫ് 40 എന്നാണ് ഈ അപൂര്‍വ്വമരത്തിന് പേര് നല്‍കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ 40 വ്യത്യസ്തതരം പഴങ്ങളാണ് ഈ മരത്തില്‍ വിളയുന്നത്. ആപ്രിക്കോട്ട്, ചെറി, പ്ലം, പീച്ച് എന്നിങ്ങനെ നീളുന്നു പഴങ്ങളുടെ പട്ടിക. ഗ്രാഫ്റ്റിങ്ങിലൂടെയാണ് ഈ അദ്ഭുതകരമായ നേട്ടം ഈ കര്‍ഷകന്‍ കരസ്ഥമാക്കിയത്.

2008 മുതല്‍ പ്രൊഫസര്‍ സാം നടത്തിവരുന്ന തുടര്‍ച്ചയായ പരീക്ഷണങ്ങളുടെയും കഠിനശ്രമങ്ങളുടെയും ഫലമായാണ് മരം വികസിപ്പിക്കാനായത്.  ഏതാണ്ട് ഒമ്പത് വര്‍ഷമെടുത്തു മരം പൂക്കാന്‍. മരം നടുന്നതിനുമുണ്ട് ചില പ്രത്യേക രീതികള്‍. മുകുളത്തോടൊപ്പം മരത്തിന്റെ ഒരു ശാഖയും മുറിച്ചെടുക്കുന്നു. ശേഷം തണുപ്പുകാലത്ത് പ്രധാന മരം തുളച്ച് ഈ ശാഖ നടുന്നു. വ്യത്യസ്ത സമയങ്ങളിലാണ് ഈ മരത്തിലെ ഓരോ പഴവര്‍ഗങ്ങളും വിളയുന്നത്.
ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ ലബോറട്ടറിയായിരുന്നു 2008ന് മുമ്പ് ഈ പൂന്തോട്ടം. പലതരത്തിലുളള പഴങ്ങളും ചെടികളുമെല്ലാം ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ചില സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം തോട്ടം അടച്ചിടാനൊരുങ്ങുമ്പോഴാണ് പ്രൊഫസര്‍ സാം ഇതേക്കുറിച്ചറിയുന്നത്.

അങ്ങനെ തോട്ടം ഇദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.  ചെറുപ്പകാലം മുതല്‍ത്തന്നെ കൃഷിയോട് ഏറെ താത്പര്യമുളള വ്യക്തിയായിരുന്നു പ്രൊഫസര്‍ സാം. തോട്ടം ഏറ്റെടുത്തതോടെ ഗ്രാഫ്റ്റിങ്ങിലൂടെ അദ്ദേഹം മരം വളര്‍ത്താന്‍ തുടങ്ങി. അവസാനം സാമിന്റെ പരീക്ഷണങ്ങള്‍ വിജയംകണ്ടു.
കാര്‍ഷികരംഗത്തുണ്ടായ വ്യാവസായികവത്ക്കരണത്തിന്റെ ഫലമായി നമ്മുടെ പല പഴവര്‍ഗങ്ങളും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞതായി പ്രൊഫസര്‍ സാം ചൂണ്ടിക്കാട്ടുന്നു. ലാഭം മാത്രം മുന്‍നിര്‍ത്തി പലതും അവഗണനയിലുമാണ്.  ഇത്തരത്തില്‍ നഷ്ടമായ ഫലവര്‍ഗങ്ങളുടെ സംരക്ഷണം കൂടി മുന്‍നിര്‍ത്തിയാണ് തന്റെ ട്രീ ഓഫ് 40 പദ്ധതിയെന്നും ഇദ്ദേഹം പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാമ്പഴത്തിലെ കുറ്റിയാട്ടൂര്‍പ്പെരുമ ; ഭൗമസൂചിക ഇനി ഈ ഗ്രാമത്തിന് സ്വന്തം

ലേബര്‍ ഇന്ത്യയുടെ അമരക്കാരന് പ്രിയം കൃഷിയോട്


English Summary: a single tree that grows 40 different types of fruits

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds