Features

കൗതുക പൂച്ചട്ടികളുടെ മനംകവരുന്ന കാഴ്ചയൊരുക്കി അഭിലാഷ്

കൗതുക പൂച്ചട്ടികളുടെ  കാഴ്ചയൊരുക്കി അഭിലാഷ്
കൗതുക പൂച്ചട്ടികളുടെ കാഴ്ചയൊരുക്കി അഭിലാഷ്

വളരെ ചിലവ് കുറഞ്ഞ രീതിയിൽ വിത്യസ്ത വർണ്ണങ്ങളിലും, മാതൃകകളിലും പൂച്ചട്ടികൾ നിർമ്മിച്ച് തൊഴിൽ സാധ്യതകളുടെ നൂതന മേഖലയിലേക്ക് കടന്നു വന്നിരിക്കുകയാണ് കുഞ്ഞിമംഗലം പുതിയ പുഴക്കര സ്വദേശി അഭിലാഷ്. അഭിലാഷിന് ഇന്നിത് ഉപജീവനമാർഗം മാത്രമല്ല ആത്മസംതൃപ്തി പകരുന്ന പ്രവർത്തന മേഖല കൂടിയാണ്. 12 വർഷത്തോളം നയിച്ച പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുകയും തുടർന്ന് നാട്ടിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ആണ് കോവിഡ് എന്ന മഹാമാരി അദ്ദേഹത്തിൻറെ ജീവിതത്തിൽ മാറ്റങ്ങൾക്ക് കാരണമായി എത്തുന്നത്. കോവിഡ് എന്ന രോഗത്തിന്റെ വ്യാപ്തി വ്യക്തി ജീവിതങ്ങളിലും സമൂഹത്തിൻറെ കാഴ്ചപ്പാടുകളിലും ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഇതുമൂലം നിരവധി പേർക്ക് തൊഴിൽ നഷ്ടം ഉണ്ടാക്കുകയും, അവർ വ്യത്യസ്ത മേഖലകൾ തൊഴിലിനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

അത്തരത്തിൽ കോവിഡ് എന്ന മഹാമാരി അദ്ദേഹത്തിൻറെ സ്വപ്നങ്ങളിലും വിള്ളൽ വീഴ്ത്തി. ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അവിടെ തിരശ്ശീലയിട്ട് തന്റെ കഴിവുകൊണ്ട് പുതിയ വാതായനങ്ങൾ അദ്ദേഹം തുറന്നു. കൗതുകത്തിനും, നേരമ്പോക്കിനും വേണ്ടി ചെയ്ത പൂച്ചട്ടി നിർമ്മാണം ഇന്ന് ഉയർച്ചയുടെ പടവുകൾ കയറുന്നു.

പൂച്ചട്ടി നിർമ്മാണം എന്ന ആശയത്തിന് കാരണമായത് അഭിലാഷിന് ഏറെ പ്രിയപ്പെട്ട അധ്യാപകനും, സുഹൃത്തുകൂടിയായ സന്ദീപ് മാഷാണ്. വ്യത്യസ്ത മാതൃകയിലുള്ള പൂച്ചെടികൾ സന്ദീപ് മാഷ് നിർമിക്കുന്നുണ്ട്.

ശാസ്ത്രീയരീതിയിലാണ് പൂച്ചട്ടികൾ നിർമ്മിക്കുന്നത്
ശാസ്ത്രീയരീതിയിലാണ് പൂച്ചട്ടികൾ നിർമ്മിക്കുന്നത്

ഈ പൂച്ചട്ടി നിർമ്മാണ കാഴ്ചയിൽ തൽപ്പരനായ അഭിലാഷ് ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ആദ്ദേഹത്തിൽ നിന്ന് തേടുകയും, ലോക്ഡോൺ വിരസത അകറ്റുവാൻ ഇതൊരു വിനോദ പ്രവൃത്തിയായി കൂടെ കൂട്ടുകയും ചെയ്തു. സന്ദീപ് സാർ പൂച്ചട്ടി നിർമാണത്തിന് വേണ്ടിയുള്ള എല്ലാ വിധത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അഭിലാഷിനെ പകർന്നു നൽകുകയും ചെയ്തു. അതിനുശേഷം അഭിലാഷ് വീട്ടാവശ്യത്തിനുവേണ്ടി പൂച്ചെട്ടികൾ നിർമ്മിക്കുകയും ചെയ്തു. ഈ പൂച്ചെടികളുടെ ഭംഗി ഏവരെയും ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ അടുത്ത സുഹൃത്തുക്കളും, അയൽവാസികളും തങ്ങളുടെ വീട്ടാവശ്യത്തിനും ചട്ടികൾ വേണമെന്ന് ആവശ്യപ്പെട്ടു.

ഇതിൽ നിന്നാണ് ഇതൊരു തൊഴിൽ മേഖലയായി തെരഞ്ഞെടുക്കാമെന്ന് തീരുമാനിച്ചത്. അതിനുശേഷം യൂട്യൂബിൽ നിന്ന് പൂച്ചട്ടി നിർമാണവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പഠിക്കുകയും, കൂടുതലും കൈ കൊണ്ട് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള പൂച്ചട്ടികൾ നിർമാണത്തിൽ വൈദഗ്ധ്യം നേടുകയും ചെയ്തു. ഇന്ന് രണ്ടായിരത്തിലധികം പൂച്ചട്ടികൾ അദ്ദേഹം നിർമ്മിച്ച് കഴിഞ്ഞിരിക്കുന്നു. കൂടുതൽ സമയവും, സാമ്പത്തിക ചിലവും ഉള്ള പ്രക്രിയയാണ് ഇതെങ്കിലും ചെറിയ ലാഭം മാത്രമേ അഭിലാഷ് അതിൽനിന്ന് ആഗ്രഹിക്കുന്നുള്ളൂ.

സിമൻറും മണ്ണും മണലും ചേർത്ത് ശാസ്ത്രീയരീതിയിലാണ് പൂച്ചട്ടികൾ നിർമ്മിക്കുന്നത്. നല്ല കമ്പികൾ ഇട്ടു ചട്ടികൾക്ക് കൂടുതൽ ബലം നൽകുന്നു. നിർമ്മാണത്തിന് ശേഷം ഏകദേശം നാലു ദിവസത്തോളം ഇവ വെള്ളത്തിലിട്ടു വയ്ക്കുന്നു. കൂടുതൽ ഉറപ്പു കിട്ടുവാൻ വേണ്ടിയാണ് ഈ പ്രക്രിയ ചെയ്യുന്നത്. അതിനുശേഷം സിമൻറ് ആവരണം നൽകി പെയിൻറ് നൽകുന്നു. ചായം പൂശി ആകർഷകമാക്കാൻ അദ്ദേഹത്തിൻറെ സഹധർമ്മിണി നിമിഷയും സഹായിക്കുന്നു. 

Abhilash, a native of Kunjimangalam, Puzhakkara, has entered the innovative field of job creation by making flower pots in different colors and patterns in a very cost effective manner. For Abhilash, today it is not only a livelihood but also a field of self-satisfaction

ഇപ്പോൾ അഭിലാഷിന്റെ പൂച്ചട്ടികൾ വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്ന എസ് ഡി ക്രാഫ്റ്റ്സ് എന്ന പേരിൽ കമ്പനി രൂപവൽക്കരിച്ച് പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ മേഖലയെ കുറിച്ച് കൂടുതൽ അറിയുവാനും, പൂച്ചട്ടികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും അഭിലാഷുമായി ബന്ധപ്പെടാം-9656485256


English Summary: Abhilash created a beautiful pots for the beautiful flowers

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds