Features

വരുമാനം നേടാം വാഴനാരിൽ നിന്നും

plantain fiber

 വാഴപ്പഴ, വാഴയില, വാഴക്കൂമ്പ് ഏറിയാല്‍ വാഴപ്പിണ്ടി. വാഴയുടെ ഉപയോഗ സാധ്യതകളെപ്പറ്റി സാധാരണയായി നമ്മൾക്ക് അറിയാവുന്ന വസ്തുതകൾ ഇതൊക്കെയാണ്. കുല വെട്ടിയെടുത്തു കഴിഞ്ഞാല്‍ ഒന്നുകില്‍ വാഴത്തട തോട്ടത്തില്‍ത്തന്നെ അതേപടി നിലനിര്‍ത്തും.,അല്ലെങ്കില്‍ വെട്ടിനുറുക്കി ജൈവവളമാക്കി മാറ്റും.

എന്നാല്‍ വളരെ ലളിതമായ സംസ്‌കരണ രീതിയിലൂടെ വാഴത്തടയില്‍ നിന്നും വാഴനാര് ഉത്പ്പാദിപ്പിച്ചു കൊണ്ട് സംരംഭകരാകാം. വാഴനാര് കൊണ്ടുള്ള കര കൗശല വസ്തുക്കള്‍ക്കും നിത്യോപയോഗ വസ്തുക്കള്‍ക്കും വിദേശങ്ങളില്‍ ആവശ്യക്കാരേറെയാണ്.ധാരാളം വാഴകളുള്ള കേരളത്തില്‍ സംഗതി എളുപ്പമായതിനാല്‍ സ്ത്രീ സംരഭകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു വ്യവസായമാണിത്. വാഴനാരു കൊണ്ട് തൊപ്പി, പൂക്കുടകള്‍.

ഷോപ്പിങ് ബാഗുകള്‍, സ്യൂട്ട് കേസുകള്‍, ഫയല്‍ കവറുകള്‍, മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍, ടേബിള്‍ മാറ്റുകള്‍ എന്നിങ്ങനെ ധാരാളം വസ്തുക്കളുണ്ടാക്കാം. വാഴത്തടയിലെ അകത്തെ മൃദുനാരുകള്‍ ഉപയോഗിച്ചാണ് കരകൗശല വസ്തുകള്‍ നിര്‍മ്മിക്കുന്നത്. എല്ലായിനം വാഴകളില്‍ നിന്നും നാര് ലഭിക്കുമെങ്കിലും നേന്ത്രന്‍, ചെങ്കദളി, കപ്പവാഴ, ഞാലിപ്പൂവന്‍, പാളയംകോടന്‍ എന്നീ ഇനങ്ങളാണ് കൂടുതല്‍ മികച്ചത്. തിളക്കമുള്ള നാര് ലഭിക്കുന്നത് ഞാലിപ്പൂവനില്‍ നിന്നാണ്. നേന്ത്രന്റെ നാരുകള്‍ക്ക് തൂവെള്ള നിറവും നല്ല ബലവും ഉണ്ടായിരിക്കും. നല്ല തടയുള്ള ഒരു വാഴയില്‍ നിന്നും ഏകദേശം 150 ഗ്രാം വാഴനാര് കിട്ടും. വാഴനാരുകള്‍ വേര്‍തിരിക്കുന്നത്.പ്രത്യേക ആകൃതിയിലും മൂന്ന് മില്ലീ മീറ്റര്‍ കനവുമുള്ള ചെറിയ ഒരു ലോഹക്കഷണം അഥവാ 'സ്‌ക്രേപ്പര്‍' കൊണ്ടാണ്. വലിയ തോതിലാണെങ്കില്‍ യന്ത്രം ഉപയോഗിച്ച് വാഴനാരെടുക്കാം.

വാഴത്തടയുടെ പുറം പോളകളും ഏറ്റവും ഉള്ളില്‍ കാമ്പിനോട് ചേര്‍ന്ന പോളകളും നീക്കി, ഏകദേശം മധ്യത്തില്‍ വരുന്ന പോളകളിലാണ് നാരുകള്‍ ധാരാളമായി കാണുന്നത്. വാഴപ്പോളകള്‍ അരമീറ്റര്‍ നീളമുള്ള കഷണങ്ങളാക്കി മുറിച്ച ശേഷം നെടുകെ കീറി ഏകദേശം മൂന്ന് മില്ലിമീറ്റര്‍ വീതിയുള്ള കഷണങ്ങളാക്കി മാറ്റിയ ശേഷമാണ് നാരെടുക്കുന്നത്.യന്ത്രം ഉപയോഗിക്കുമ്പോള്‍ പ്രതിദിനം 100 വാഴത്തടകളില്‍ നിന്നായി 15-25 കിലോഗ്രാം നാരെടുക്കാം. നിറം കൊടുത്തോ അല്ലാതെയോ വാഴനാരുകള്‍ ഉപയോഗിക്കാം.


English Summary: income from plantain fiber

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds