<
Features

ലേബർ ഇന്ത്യയുടെ അമരക്കാരന് പ്രിയം കൃഷിയോട്

വി. ജെ ജോർജ് കുളങ്ങര
വി. ജെ ജോർജ് കുളങ്ങര

കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ സുപ്രധാന പങ്കു വഹിച്ച ഒരു സ്ഥാപനമാണ് ലേബർഇന്ത്യ. നിരവധി പ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ലേബർ ഇന്ത്യ എന്ന സ്ഥാപനം ഇന്നൊരു വലിയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഈ സംരംഭത്തിന്റെ ഉയർച്ചയ്ക്ക് പിന്നിലെ മുഖമാണ് വി. ജെ ജോർജ് കുളങ്ങര എന്ന മഹത് വ്യക്തിത്വം.

ലേബർ ഇന്ത്യയുടെ നാൾവഴികളിലൂടെ

ഇംഗ്ലീഷ് ഗ്രാമർ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ള അദ്ദേഹം ലളിതമായ ഭാഷയിൽ സ്വതസിദ്ധമായ ശൈലിയിൽ ഇംഗ്ലീഷ് ഭാഷ അനായാസം പഠിച്ചെടുക്കാൻ പാകത്തിൽ കുറിപ്പുകൾ തയ്യാറാക്കി ചെറുപ്പകാലം തൊട്ടേ തന്റെ  സഹപാഠികൾക്കും, ഇംഗ്ലീഷ് പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന എല്ലാവർക്കും നൽകിയിരുന്നു. ഈ കുറിപ്പുകൾ തന്നെയാണ് ഒരു വലിയ സാമ്രാജ്യം പടുത്തുയർത്താനുള്ള ആശയവും, പ്രചോദനവുമായി അദ്ദേഹത്തിന് മാറിയത്.

അങ്ങനെ 1970ൽ അദ്ദേഹത്തിൻറെ ജന്മനാടായ മരങ്ങോട്ടുപിള്ളിയിൽ ആദ്യമായി പാരലൽ കോളേജ് ആരംഭിച്ചു.1970-71 കാലഘട്ടത്തിൽ പത്താം ക്ലാസിൽ തോറ്റുപോയ കുട്ടികൾക്ക് വേണ്ടി അദ്ദേഹം ക്ലാസുകൾ എടുത്തു. ഏറ്റവും കൂടുതൽ കുട്ടികൾ തോറ്റുപോകുന്ന വിഷയങ്ങൾ കണക്കും ഇംഗ്ലീഷും ആണെന്ന തിരിച്ചറിവിൽ അദ്ദേഹം എല്ലാവർക്കും ഗ്രഹിക്കുന്ന തരത്തിൽ നോട്ടുകൾ തയ്യാറാക്കി പഠിപ്പിച്ചു. ഒരുമാസം പഠിക്കേണ്ട ഭാഗങ്ങൾ മാത്രം ക്രോഡീകരിച്ച് ഓരോ പംക്തികളായി തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകി.

ഇതിനിടയിൽ അദ്ദേഹം ഒരു പ്രസ് ആരംഭിച്ചുവെങ്കിലും അതൊരു വിജയമായി മാറിയില്ല. പക്ഷേ അത്തരം പ്രതിസന്ധികളിൽ ഒന്നും തളരാതെ അദ്ദേഹം മുന്നോട്ട് പോയി. തന്നെ പഠിപ്പിച്ച അധ്യാപകരെയും എഡിറ്റോറിയൽ ബോർഡിൽ കൊണ്ടുവന്ന നീക്കം ലേബർ ഇന്ത്യയുടെ സ്വീകാര്യതയും വിശ്വസ്തതയും ജനങ്ങൾക്കിടയിൽ വർധിച്ചു. കേരളത്തിലെ എല്ലാ സ്കൂളുകളുടെയും അഡ്രസ്സ് ശേഖരിച്ച് ഓരോ മാസവും പഠിപ്പിച്ച് തീർക്കാൻ കഴിയുന്ന പാഠഭാഗങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ പുസ്തകവും ഓർഡർ ഫോറവും നേരിട്ടും അല്ലാതെയും വിദ്യാലയങ്ങളിലേക്ക് അയച്ചു നൽകി. ഇതിനുശേഷം നിരവധി ഓർഡറുകൾ കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്ന്  അദ്ദേഹത്തെ തേടിയെത്തി. ഈയൊരു മാർക്കറ്റിംഗ് തന്ത്രം ലേബർ ഇന്ത്യയുടെ ഉയരങ്ങളിൽ നിർണായകമായ പങ്കുവഹിച്ചു. തുടർന്ന് 1993ൽ സ്കൂളും, 2002 ട്രെയിനിങ് കോളേജും, 2013 കോളേജും അദ്ദേഹം ആരംഭിച്ചു.

കർഷകകുടുംബത്തിലാണ് അദ്ദേഹം ജനിച്ചുവളർന്നത്. അതുകൊണ്ടുതന്നെ കാർഷികവൃത്തിയെ അകമഴിഞ്ഞു സ്നേഹിക്കുന്നു. പ്രകൃതിയെ അറിയാനും, ആസ്വദിക്കാനും കഴിയുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ വേണ്ടിയാണ് തന്റെ എല്ലാ പ്രവർത്തനങ്ങളും. ഈയൊരു കാഴ്ചപ്പാടിനെ അദ്ദേഹം യാഥാർഥ്യമാക്കിയത് ലേബർ ഇന്ത്യ ഗുരുകുലം സ്കൂൾ എന്ന ആശയം വഴിയാണ്. പഠനവിഷയങ്ങളോടെപ്പം  ജീവിത വിഷയങ്ങളും പകർന്നുതരുന്ന തരത്തിലുള്ളതാണ് ഇവിടത്തെ പഠനരീതി. ജീവിതത്തിൻറെ സിലബസിൽ തോറ്റു പോകാതിരിക്കാൻ പ്രകൃതി സംരക്ഷണവും, കൃഷിയും, പാചകവും ഉൾപ്പെടെയുള്ള  ജീവിത വിഷയങ്ങളെ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസത്തെ കൂടുതൽ ആസ്വാദ്യകരമാക്കി മാറ്റി. തൻറെ പ്രിയപ്പെട്ട വിദ്യാർഥികളുമായി ഈ അധ്യാപകൻ നിരവധി യാത്രകൾ നടത്തി. പരിസ്ഥിതി സംരക്ഷിക്കുവാനും, പ്ലാസ്റ്റിക് നിർമാർജനം എന്ന ലക്ഷ്യത്തിനുവേണ്ടിയും ഹിമാലയം മുതൽ കന്യാകുമാരി വരെ സ്വച്ഛ ഭാരതം പദ്ധതിയുടെ ഭാഗമായി അദ്ദേഹവും വിദ്യാർഥികൾ നടത്തിയ യാത്ര ഏറെ മാധ്യമശ്രദ്ധ നേടിയതായിരുന്നു. 

കൂടാതെ ഭൂമിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അദ്ദേഹം ചെയർമാനായ ഗ്രീൻ വേൾഡ് ഫൗണ്ടേഷന് കീഴിൽ എല്ലാ സ്കൂളുകളിലും ഒരു പ്ലാവ് തൈ എങ്കിലും വെയ്ക്കാനുള്ള ഉദ്യമത്തിലാണ് ഇപ്പോഴും. കേരളത്തിൽ അഞ്ചു വർഷത്തിനുള്ളിൽ ഒരുകോടി പ്ലാവ് തൈകൾ വെയ്ക്കാനുള്ള സ്വപ്നസാക്ഷാത്കാര പദ്ധതിക്കുവേണ്ടി കർമ്മനിരതനായി ഇപ്പോഴും ജോർജ് കുളങ്ങര  പ്രവർത്തിച്ചു പോരുന്നു.

English Summary: let us know about george kulangara chairman of labour india and his agiriculture activities

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds