ജൈവവള ഉല്‍പ്പാദനത്തില്‍ വിജയഗാഥയുമായി കടമ്പൂര്‍ പഞ്ചായത്ത്

Friday, 31 August 2018 01:47 By KJ KERALA STAFF

ജൈവവള ഉല്‍പ്പാദനത്തില്‍ മികച്ച നേട്ടവുമായി കുതിപ്പ് തുടരുകയാണ് കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത്. ഈ വര്‍ഷം മാത്രം 300 ടണ്‍ ജൈവവളമാണ് പഞ്ചായത്തിനു കീഴിലുള്ള ജൈവവള നിര്‍മ്മാണ യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചത്. രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവവളങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് വള നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്.  തെങ്ങുകള്‍, പച്ചക്കറികള്‍, വാഴ എന്നിവയ്ക്കാണ് പഞ്ചായത്ത് പ്രധാനമായും ജൈവവളം നല്‍കുന്നത്. 


ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിച്ച ജൈവവള നിര്‍മ്മാണ യൂണിറ്റ് രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു. ചകിരിച്ചോര്‍ ഉപയോഗിച്ചാണ് ഇവിടെ ജൈവവളം ഉല്‍പ്പാദിപ്പിക്കുന്നത്. പഞ്ചായത്തിലാകെ 43,750 തെങ്ങുകളാണ് ഉള്ളത്. ഒരു തെങ്ങിന് 10 കിലോഗ്രാം വരെ വളം നല്‍കും. പിണ്ണാക്ക് അടക്കമുള്ള വളമാണ് ആദ്യകാലങ്ങളില്‍ തെങ്ങിന് നല്‍കിയിരുന്നത്. ഇതിനായി ഒരു വര്‍ഷം പരമാവധി 18 മുതല്‍ 20 ലക്ഷം രൂപ വരെ പഞ്ചായത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും കായ്ഫലം കുറവാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ചകിരിച്ചോറിലേക്ക് തിരിഞ്ഞത്. 


മുണ്ടോല്‍പറമ്പ കരുപ്പാച്ചാല്‍ കാവിന് സമീപം 30 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് പഞ്ചായത്ത് ജൈവവളനിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. നിലവില്‍ വളം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ചകിരിച്ചോറ് പുറത്തുനിന്നാണ് വാങ്ങുന്നത്. എന്നാല്‍ ഭാവിയില്‍ ചകിരിച്ചോറ് പഞ്ചായത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുമെന്ന് കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍ പറഞ്ഞു. കൂടാതെ പഞ്ചായത്തില്‍ ഉല്‍പാദിപ്പിക്കുന്ന തേങ്ങ ശേഖരിച്ച് ഉപോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും, ഇതുവഴി സ്ഥലത്തെ കുടുംബശ്രീ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്ക് ചെറുകിടവ്യവസായം ആരംഭിക്കാനുള്ള അവസരം നല്‍കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. കൃഷി ഓഫീസര്‍ തുളസി ചെങ്ങാടിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് ജൈവവള നിര്‍മ്മാണ പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്വന്തമായി വള നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനുള്ള അവസരവും പഞ്ചായത്ത് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം മൊകേരി, മുണ്ടേരി ഗ്രാമപഞ്ചായത്തുകള്‍ക്ക് കടമ്പൂരില്‍ നിന്ന് ജൈവ വളം നല്‍കിയിരുന്നു.


ചകിരിച്ചോറില്‍ കോഴിവളം, കൂണ്‍വിത്ത് എന്നിവ ചേര്‍ത്താണ് ജൈവവളം നിര്‍മ്മിക്കുന്നത്. ചകിരിച്ചോറില്‍ അടങ്ങിയിരിക്കുന്ന ലിഗ്നിന്‍ എന്ന പദാര്‍ത്ഥത്തെ വിഘടിപ്പിച്ച് ഫിനോളിക് സംയുക്തങ്ങളെ നീക്കി ശുദ്ധമായ ചകിരിച്ചോറാക്കി (കൊയര്‍പിത്ത്) മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം പിത്ത് പ്ലസ് എന്ന കൂണ്‍ മിശ്രിതം ചേര്‍ത്ത് 45 മുതല്‍ 60 ദിവസം വരെ കമ്പോസ്റ്റ് ചെയ്താണ് ഇവിടെ ജൈവവളം നിര്‍മ്മിക്കുന്നത്.

 

CommentsMORE ON FEATURES

തളിര്‍വെറ്റിലയുണ്ടോ വരദക്ഷിണവെയ്ക്കാന്‍'

ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് എസ്.പി. വെങ്കിടേഷ് സംഗീതം പകര്‍ന്ന് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ആലാപനം ചെയ്ത ഈ സിനിമാഗാന വരി വെറ്റിലയും മലയാളിയും തമ്മിലുള്ള ജൈവിക ബന്ധത…

September 24, 2018

ജലം:  സംരക്ഷിക്കാം.സംഭരിക്കാം. പരിപാലിക്കാം.

കുടിവെള്ളത്തിന് പ്രധാനമായും മഴവെള്ളത്തെ ആശ്രയിക്കുന്ന ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. ലോകത്തിലെ മൂന്നിലൊരുഭാഗം ജനങ്ങള്‍ ഇന്ന് കുടിവെള്ളക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാലവര്‍ഷവ…

September 17, 2018

പ്രത്യാശയുടെ 'ചേക്കുട്ടി'

കാഴ്ച്ചയില്‍ അത്ര ഭംഗിയോ നമ്മൾ പ്രതീക്ഷിക്കുന്ന പൂര്‍ണതയോ ഉണ്ടാകണമെന്നില്ല. എങ്കിലും നമ്മൾചേർത്തു പിടിക്കണം ചേക്കുട്ടിയെ.

September 13, 2018

FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.