Features

കുപ്പിക്കുള്ളിൽ   പച്ചപ്പിൻ്റെ  ലോകം :ടെററിയം 

ചെടികളെ വളരെയധികം സ്‌നേഹിക്കുകയും എന്നാൽ  ചെടി വളര്‍ത്താന്‍ സ്ഥലവും സമയവും ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ വിഷമിക്കേണ്ട .ചെറിയൊരു ഗ്ലാസിനുള്ളില്‍ അല്ലെങ്കില്‍ കുപ്പിക്കുള്ളില്‍ പച്ചപ്പ്‌ തീർക്കാം .ഇതിനെ ടെററിയം എന്ന് വിളിക്കുന്നു . ലിവിങ് റൂമിലും ഡൈനിങ് മേശയുടെ മുകളിലും ഓഫിസ് മേശയുടെ  മുകളിലും വരെ വയ്ക്കാമെന്നതാണ് ടെററിയത്തെ ആകര്‍ഷകമാക്കുന്നത്.

ഭംഗിയുള്ള  ഗ്ലാസ് ജാറുകളാണ് ടെററിയം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ആപ്പിള്‍, പിയര്‍ തുടങ്ങിയ ആകര്‍ഷകമായ ആകൃതിയില്‍ ടെററിയം നിര്‍മിക്കാനുള്ള ഗ്ലാസ് ജാറുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഭംഗിയുള്ള പൂന്തോട്ടംപുറത്തേക്കു കാണാനും ചെടികള്‍ക്ക് വെളിച്ചവും ചൂടും ലഭിക്കാനുമാണ് ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുന്നത്.

ടെററിയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍ പോട്ടിങ് മിശ്രിതം നിറച്ച് ചെടികള്‍ നടുകയാണ് ചെയ്യുന്നത്. കൊക്കോ പിത്ത്, മണ്ണ്, പെട്ടെന്ന് വേരോട്ടം ലഭിക്കാനുള്ള ടെര്‍മെല്‍ എന്ന ഹോര്‍മോണ്‍ എന്നിവ ചേര്‍ത്താണ് പോട്ടിങ് മിശ്രിതം തയാറാക്കുന്നത്. ഗ്ലാസ് ജാറിന്‍റെ  വലുപ്പത്തിനനുസരിച്ചാകണം ചെടികളുടെ വലുപ്പവും തരവും തീരുമാനിക്കാന്‍.  പോട്ടിങ് മിശ്രിതംതയ്യാറാക്കാൻ  മണ്ണ്കുറഞ്ഞ അളവില്‍ ചേർത്താൽ  മതി.

coffe pot

കുറഞ്ഞ അളവില്‍ വെള്ളവും പരിചരണവും വേണ്ട ചെടികളാണ് ടെററിയത്തില്‍ ഉപയോഗിക്കുന്നത് .മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ നനയ്ക്കുന്ന രീതിയാണ് ടെററിയത്തിലേത്. മണ്ണ് വേണ്ടാത്ത, വായുവില്‍ വളരുന്ന ചെടികള്‍ടെററിയത്തില്‍ നന്നായി ശോഭിക്കും. ടിലെന്‍ഷ്യയുടെ വിവിധയിനങ്ങള്‍, ക്രിപ്റ്റാന്തസ്, അധികം വളര്‍ച്ചയില്ലാത്ത കള്ളിച്ചെടികള്‍, ഫേണ്‍ഇവയെല്ലാം ടെററിയത്തില്‍ ഉപയോഗിക്കാം. പൂച്ചെടികള്‍ ഉപയോഗിക്കാറില്ല, മറിച്ച് ഇലകളുടെ നിറഭേദമാണ് ടെററിയത്തെ ആകര്‍ഷകമാക്കുന്നത്.

വെള്ളത്തില്‍ച്ചേര്‍ത്താണ് വളം നല്‍കുന്നത്  , അതും മാസത്തില്‍ ഒരിക്കലോ, രണ്ട്ആഴ്ചയില്‍ ഒരിക്കലോ മതി. ഏതു വലുപ്പമുള്ള ടെററിയവും നിര്‍മിക്കാം.ഉപയോഗിക്കുന്ന പാത്രത്തിന്‍റെ  വലുപ്പം, ചെടിയുടെ വലുപ്പം, ഇനം ഇതെല്ലാംഅനുസരിച്ച് ടെററിയത്തിന്‍റെ വിലയിലും വ്യത്യാസം കാണും. 250 രൂപ മുതല്‍ 650 രൂപ വരെ വില വരും ടെററിയത്തിന്. ചെടികള്‍ സ്വന്തമായി വയ്ക്കുമെങ്കില്‍പോട്ട് മാത്രമായും ലഭ്യമാണ്.

അടച്ചതോ തുറന്നതോ ആയ ടെററിയങ്ങള്‍ നിര്‍മിക്കാം. തുറന്ന ടെററിയങ്ങളാണ് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. അടഞ്ഞ ടെററിയങ്ങളില്‍ വെള്ളം നല്‍കുന്നതിന്‍റെ അളവ് താരതമ്യേന കുറവുമതി.എന്നാല്‍ അടഞ്ഞ ടെററിയമാണെങ്കിലും ആഴ്ചയിലൊരിക്കല്‍ അല്പസമയം തുറന്നുവയ്ക്കണം. ഇടയ്ക്കിടെ ചെടികള്‍ മാറ്റുന്നതും ചെടികള്‍ വെട്ടിഭംഗിയാക്കുന്നതും ടെററിയത്തിന്‍റെ ഭംഗി കൂട്ടും. വീടിന്‍റെ അകത്തളത്തിലാണ് വയ്ക്കുന്നതെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ അല്പസമയം വെയിലില്‍ വയ്ക്കുന്നത് 
 ചെടികളുടെ  ആരോഗ്യത്തിനു നല്ലതാണ്.

English Summary: Terrarium

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters