<
  1. Health & Herbs

പ്രമേഹം നിയന്ത്രിക്കുവാൻ ആയുർവേദം അനുശാസിക്കുന്ന 20 ഒറ്റമൂലികൾ

പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ആയുർവേദം അനുശാസിക്കുന്ന ചില ഒറ്റമൂലികൾ

Priyanka Menon
പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ആയുർവേദം അനുശാസിക്കുന്ന ഒറ്റമൂലികൾ
പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ആയുർവേദം അനുശാസിക്കുന്ന ഒറ്റമൂലികൾ

പ്രമേഹം ഇന്ന് മുതിർന്നവരിലും ചെറുപ്പക്കാരിലും ഒരുപോലെ കാണപ്പെടുന്ന രോഗമാണ്. പ്രമേഹത്തിന് ഏറ്റവും വലിയ കാരണമായി കാണുന്നത് അനാരോഗ്യ ഭക്ഷണശീലങ്ങളാണ്. വിശക്കാതെ തന്നെ ഇഷ്ടമുള്ള ഭക്ഷണം ഏതുനേരത്തും കഴിക്കാമെന്ന ഒരു സംസ്കാരം ഇന്ന് നമ്മുടെ ഇടയിൽ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ പ്രവണത നിരവധി ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു. പ്രമേഹനിയന്ത്രണത്തിന് ഏറ്റവും വലിയ ഉപാധി രക്തത്തിലെ പഞ്ചസാരയുടെ നിലയിൽ കാര്യമായ ഏറ്റക്കുറച്ചിൽ വരുത്താതെ സമീകൃത ഭക്ഷണം കഴിക്കുക എന്നതാണ്. രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇനി രോഗബാധിതർക്ക് പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ആയുർവേദം അനുശാസിക്കുന്ന ചില ഒറ്റമൂലികൾ കൂടി പറഞ്ഞു തരാം.

The biggest way to control diabetes is to eat a balanced diet without significant fluctuations in blood sugar. The most important thing is to keep the disease at bay. Here are some Ayurvedic remedies for diabetics to control their diabetes.

ഒറ്റമൂലികൾ

1. പച്ച നെല്ലിക്കയുടെ നീര് പച്ചമഞ്ഞൾ വേരും കൂടി 3 ഔൺസ് വീതം അതിരാവിലെ വെറും വയറ്റിൽ കുടിക്കുക.

2. കുമ്പളങ്ങാനീര്, വാഴപ്പിണ്ടി അരച്ചു പിഴിഞ്ഞ നീര്, കൂവളത്തില അരച്ച് കലക്കിയത് എന്നിവ രാവിലെ വെറും വയറ്റിൽ കഴിക്കുക

3. ചന്ദനം അരച്ചത് ഒരൗൺസ് നെല്ലിക്കാനീരിൽ ചേർത്ത് അതിരാവിലെ കഴിക്കുക.

4. പഴകിയ കുരുമുളക് പൊടിച്ച് കീഴാർനെല്ലി നീരിൽ ചേർത്ത് ആ പൊടി തേനിൽ ചേർത്ത് പതിവായി കഴിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം അകറ്റാൻ കൂവളം

5. മുഞ്ഞയുടെ വേരിന്റെ തൊലി കഷായം വച്ച് കഴിക്കുക.

6. മാവിൻറെ തളിരില ഉണക്കി പൊടിച്ചു കഴിക്കുക.

7. ആര്യവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ എടുത്ത് വെള്ളത്തിൽ കലക്കി വെറും വയറ്റിൽ കഴിക്കുക.

8. ത്രിഫലത്തോട്, മരമഞ്ഞൾതൊലി, ദേവതാരം എന്നിവ കഷായം വെച്ച് തേൻ മേമ്പൊടിയായി കഴിക്കുക.

9. ചക്കരക്കൊല്ലി യുടെ ഇല ഉണക്കിപ്പൊടിച്ച് 50ml പശുവിൻപാലിൽ ഒരുനേരം മൂന്നുമാസം കഴിക്കുക.

10. രാത്രി കിടക്കാൻ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാൽ കാച്ചി കുടിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലിരുന്നു തന്നെ പ്രമേഹം നിയന്ത്രിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കാം

11. മുരിക്കിൻ തൊലി കഷായം വെച്ച് തേൻ ചേർത്ത് കഴിക്കുക.

12. പച്ച പാവയ്ക്കയുടെ നീര് പതിവായി കഴിക്കുക.

13. വാളൻ പുളിക്കുരുവിൻറെ തൊലി ഉണക്കിപ്പൊടിച്ച് മൂന്ന് ഗ്രാം വീതം തേൻ ചേർത്ത് കഴിക്കുക.

14. മഞ്ഞൾ, നെല്ലിക്ക, അമൃത് എന്നിവ ഇടിച്ചുപിഴിഞ്ഞ നീര് വെറും വയറ്റിൽ കഴിക്കുക.

15. ബ്രഹ്മി അരച്ചെടുത്ത് കാച്ചിയ പാലിൽ കലക്കി കഴിക്കുക.

16. അര ഗ്ലാസ് വാഴപ്പിണ്ടി നീര് അഞ്ചു ഗ്രാം മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുക.

17. ഏഴിലംപാല തൊലി കഷായം വെച്ച് തേൻ മേമ്പൊടി ചേർത്ത് കഴിക്കുക.

18. ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കഴിക്കുക.

19. വേവിക്കാത്ത പച്ചക്കറി കൊണ്ട് ഉണ്ടാക്കിയ സാലഡ് ഉച്ചയൂണിനും അത്താഴത്തിനും ഉൾപ്പെടുത്തുക.

20 നാരുകൾ കൂടുതലുള്ള പച്ചക്കറികൾ കഴിക്കുക. ഉപ്പിന്റെ അളവ് കുറയ്ക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഉലുവ- പ്രമേഹം നിയന്ത്രിക്കുമോ?

English Summary: 20 herbal remedies prescribed by Ayurveda to control diabetes

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds