പോഷകാംശങ്ങളുടെ കലവറയായ പാലും മഞ്ഞളും ഒരുമിച്ചു ചേരുന്നത് നമ്മുടെ ആരോഗ്യത്തിന് പ്രധാനം ചെയ്യുന്ന ഗുണഗണങ്ങൾ ഏറെയാണ്. പാലും മഞ്ഞളും പ്രധാന ചേരുവയായി ചേരുന്ന മഞ്ഞൾ പാൽ നിരവധി അസുഖങ്ങൾക്കുള്ള പ്രതിരോധം മാർഗ്ഗമാണ്. മഞ്ഞൾ പാല് കുടിച്ചാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
1. ശരീരത്തിന് നിറവും ഭംഗിയും വർദ്ധിപ്പിക്കുവാൻ മഞ്ഞൾ പാല് നിത്യവും കുടിക്കാം. ചർമസംരക്ഷണത്തിന് ഇതിലും മികച്ച പാനീയം വേറെയില്ല. ഒരു ഗ്ലാസ് മഞ്ഞൾപാൽ നിത്യവും കഴിക്കുന്നത് വഴി കരപ്പൻ എന്ന രോഗത്തെ മറികടക്കാൻ സഹായിക്കും.
2. തടി കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർ മഞ്ഞൾ പാൽ നിത്യവും സേവിക്കുക. ശരീരത്തിൽ അനാവശ്യ കുഴപ്പം ഇല്ലാതാക്കുവാൻ ഇതിന് സവിശേഷ കഴിവുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ വെള്ളവും ആരോഗ്യ ഗുണങ്ങളും; എങ്ങനെ ഉണ്ടാക്കാം
3. ഇളംചൂടുള്ള മഞ്ഞൾ പാൽ കിടക്കുന്നതിനു മുൻപ് കഴിക്കുന്നത് സുഖനിദ്രയ്ക്ക് കാരണമാകുന്നു. തലച്ചോറിൻറെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
4. മഞ്ഞൾ പാൽ ദഹനസംബന്ധമായ ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം ആണ്. വയറ്റിലെ പുണ്ണ്, കുടൽ വീക്കം, അൾസർ,അതിസാരം പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
5. ശരീരത്തിലെ ഇൻസുലിൻ അളവ് കൃത്യമായി നിലനിർത്താൻ മഞ്ഞൾ പാലിന് സാധിക്കും. അതുകൊണ്ടുതന്നെ പ്രമേഹനിയന്ത്രണത്തിന് ഈ പാനീയം ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാലും വിദഗ്ധരുടെ അഭിപ്രായം ഇതിൻറെ ഉപയോഗത്തിന് മുൻപ് തേടേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ സർവ്വ പ്രശ്നങ്ങൾക്കും മഞ്ഞൾ പേസ്റ്റ്; കൂട്ട് തയ്യാറാക്കാനും എളുപ്പം
6. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ ആയ കുർക്കുമിൻ മറവി രോഗത്തെ ഫലപ്രദമായി നേരിടാൻ സഹായിക്കുന്നു.
7. മഞ്ഞൾ പാലിൻറെ ഉപയോഗം ഇന്നത്തെ കാലത്ത് കൂടിവരികയാണ്. അതിനു ഒറ്റക്കാരണം ഇതിൻറെ ഉപയോഗം രോഗപ്രതിരോധശേഷി കൂട്ടും എന്നുള്ളതാണ്. ജലദോഷം പനി എന്നീ അസുഖങ്ങൾ നിങ്ങളെ പിടികൂടാതിരിക്കാനും കഫം ഇല്ലായ്മ ചെയ്യാനും മഞ്ഞൾ പാലിൻറെ ഉപയോഗം നല്ലതാണ്.
8. കരൾ ആരോഗ്യത്തിന് നല്ലതാണ് മഞ്ഞൾപാൽ. ആൻറി ബാക്ടീരിയൽ ആൻറി ഫംഗൽ ഗുണങ്ങളുള്ള മഞ്ഞൾപാൽ ശരീരത്തിലെ ടോക്സിനുകളെ നീക്കംചെയ്യുന്നു. ശരീരത്തിലെത്തുന്ന വൈറസുകൾ ക്കെതിരെ ഇതു പോരാടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാനും ചർമ്മ ഭംഗി കൂട്ടാനും മഞ്ഞൾ വെള്ളം
The combination of milk and turmeric, which is a storehouse of nutrients, has many health benefits. Milk and turmeric The main ingredient is turmeric milk which is a way to prevent many diseases. Let's see what are the benefits of drinking turmeric milk.
9. രക്തശുദ്ധീകരണത്തിന് രക്ത പ്രവാഹം വർദ്ധിപ്പിക്കുന്നതിനും മഞ്ഞൾ പാൽ തന്നെ ഉത്തമം. ഇതുകൂടാതെ ഹൃദയാരോഗ്യം മികവുറ്റതാക്കുന്നു.
10. സന്ധിവാതം, സന്ധിവീക്കം എന്നിവയെ പരിഹരിക്കുവാനും ഉത്തമം. അസ്ഥി ക്ഷതം പരിഹരിക്കാൻ മഞ്ഞൾ പാലിന് സാധിക്കും. ദിവസവുമുള്ള ഇതിൻറെ ഉപയോഗം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഇളംചൂടുള്ള മഞ്ഞൾപാൽ രാത്രി ഉറങ്ങുന്നതിനു മുൻപ് കഴിക്കുന്നതാണ് ഏറെ നല്ലത്. മഞ്ഞൾ പാൽ ഉണ്ടാക്കുവാൻ കൊഴുപ്പ് മാറ്റിയ പാൽ ഉപയോഗിക്കാൻ ശ്രമിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ പാൽ നല്ലതാണ്; ശ്രദ്ധിച്ച് ഉണ്ടാക്കിയില്ലേൽ പണി പാളും!!!
Share your comments