ശരീരം വണ്ണം കുറയ്ക്കുവാൻ നിരവധി മാർഗങ്ങൾ തേടുന്നവരാണ് മലയാളികൾ. എന്നാൽ മാറ്റങ്ങൾ ആദ്യം വരേണ്ടത് നമ്മുടെ ഭക്ഷണക്രമത്തിൽ അല്ല. ശരിയായ ദിനചര്യയിൽ ആണ്. ശരീരത്തിന് വേണ്ടവിധത്തിൽ പോഷകങ്ങൾ ലഭ്യമാകുന്ന ഭക്ഷണം കഴിയുകയും ഒപ്പം വ്യായാമവും വിശ്രമവും ശരീരത്തിന് നൽകുകയും ചെയ്താൽ മാത്രമേ ശരീരം വണ്ണം കുറയ്ക്കുവാൻ സാധിക്കുകയുള്ളൂ.
Malayalees are looking for various ways to lose weight. But changes should not come first in our diet.
ബന്ധപ്പെട്ട വാർത്തകൾ: വ്യായാമം കൊണ്ട് ആര്‍ത്രൈറ്റിസ് രോഗശമനം ഒരു പരിധിവരെ ലഭ്യമാക്കാം
വ്യായാമവും ആൽക്കലൈൻ ഫുഡും എങ്ങനെ ജീവിതത്തിൻറെ ഭാഗമാകാം.
എത്ര തിരക്കുകൾ ഉണ്ടെങ്കിലും ഒരു മണിക്കൂർ നേരം വ്യായാമം ചെയ്യുവാൻ നാം മാറ്റി വെക്കേണ്ടത് ഉണ്ട്. വ്യായാമങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണ്. എയ്റോബിക് വ്യായാമവും അനെറോബിക് വ്യായാമവും. അനെറോബിക് വ്യായാമത്തിൽ പ്രധാനമായും ഉൾപ്പെടുന്നത് നടത്തം, ജോഗിംഗ് തുടങ്ങിയവയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഇവ മാറിമാറി ചെയ്യാവുന്നതാണ്. ഇത് ശരീര ഭാരം കുറയ്ക്കുവാൻ ഏറ്റവും മികച്ച വഴിയാണ്. വാംഅപ്പിൽ തുടങ്ങി വ്യായാമങ്ങളിലേക്ക് കടക്കുകയാണ് നല്ലത്. എല്ലാ മസിലുകളും അനങ്ങുന്ന വിധത്തിൽ ഏകദേശം 10 മിനിറ്റ് നേരം വാംഅപ്പ് ചെയ്യാം. ഇത് ശരീരത്തിന് ചലിക്കാനുള്ള അവസരം പരമാവധി നൽകുന്നു. കൂടാതെ സൈക്ലിംഗ് ശീലമാക്കുന്നതും, പാട്ടുകേട്ട് താളത്തിൽ വെറുതെ ശരീരം ഇളക്കി ഡാൻസ് ചെയ്യുന്നത് ആരോഗ്യ സൗഖ്യം പകരുന്ന കാര്യങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാൽനഖം മുതൽ തലമുടിവരെ ആകർഷകമാക്കാൻ വ്യായാമം
വണ്ണം കുറയ്ക്കുവാൻ പച്ചക്കറികളും പഴങ്ങളും കൂടുതൽ അടങ്ങിയ ആൽക്കലൈൻ ഫുഡുകൾ വേണം ശീലമാക്കാൻ. ആഴ്ചയിലൊരു ദിവസം വെജിറ്റേറിയൻ ഡേ ആയി തീരുമാനിച്ചു സസ്യാഹാരം മാത്രം കഴിക്കാം. വേണ്ടത്ര ഫൈബർ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസം 250 ഗ്രാം എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. ഇടത്തരം വലുപ്പമുള്ള ബൗൾ നിറയെ പഴങ്ങളും സാലഡുകളും കഴിക്കുക. ഓരോ ദിവസവും ഓരോ തരത്തിലുള്ള സാലഡ് കഴിക്കുന്നത് നല്ലതാണ്. വൈകുന്നേരം രാവിലെയോ സാലഡ് കഴിക്കാം. സാലഡിൽ അൽപം ഒലീവ് ഓയിൽ കൂടി ചേർത്താൽ നല്ല ഗുണം ലഭിക്കും. പല പല നിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുവാൻ പരമാവധി ശ്രമിക്കുക. റെയിൻബോ ഫുഡ് എന്നാണ് ഈ ആഹാരരീതി അറിയപ്പെടുന്നത്. ആഴ്ചയിൽ ഏതെങ്കിലും മൂന്ന് നിറത്തിലുള്ള പഴങ്ങൾ കഴിച്ചാൽ നല്ലതാണ്.
ജ്യൂസ് കഴിക്കുന്നതിനേക്കാൾ ഗുണം പഴങ്ങൾ അതേപടി കഴിക്കുന്നതാണ്. പ്രധാന ആഹാരത്തിന്റെ കൂടെ സാലഡ് കഴിക്കാതെ അതിന് ഒരു മണിക്കൂർ മുൻപ് കഴിക്കുക. മധുരം കഴിക്കാൻ തോന്നുമ്പോൾ പകരം പഴങ്ങൾ കഴിക്കാം. ചീത്ത കൊഴുപ്പാണ് ഒഴിവാക്കേണ്ടത്. എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ല. ബദാം, വെളിച്ചെണ്ണ, ഒലീവ് ഓയിൽ തുടങ്ങിയവയെല്ലാം ശരീരത്തിന് ഗുണം ചെയ്യും. വനസ്പതി പോലുള്ള എണ്ണകൾ ഉപയോഗിക്കാതിരിക്കുക. ദിവസവും കുറച്ചു നട്സ് കഴിക്കുന്നതും നല്ലതാണ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മഞ്ഞൾ വെള്ളവും ഉലുവ വെള്ളവും ശീലമാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഈ 5 കാര്യങ്ങൾ ശീലമാക്കിയാൽ ഒറ്റ മാസത്തില്‍ ഏതു തടിയും കുറയ്ക്കാം
Share your comments