കൊവിഡില്‍ നിന്നും രക്ഷപ്പെട്ടാല്‍ തന്നെയും ഈ രോഗം വരുത്തി വയ്ക്കുന്ന പാര്‍ശ്വഫലങ്ങളുണ്ടെന്നത് സയന്‍സ് വിശദീകരിച്ചിട്ടുള്ള ഒന്നാണ്.
ഇതിന്റെ പുതിയ വകഭേദങ്ങള്‍ വന്നു തുടങ്ങുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്, ഏറ്റവും പുതിയ ഒന്നാണ് ഫംഗല്‍ ബാധ. കൊവിഡ് വന്നു പോയ രോഗികളില്‍ കണ്ടു വരുന്ന ഈ ഫംഗല്‍ ബാധ മ്യൂകോര്‍മൈകോസിസ് എന്നാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തി നേടിയ പലരിലും അപകടകരമായ ഈ ഫംഗസ് ബാധ കണ്ടു വരുന്നു. ഈ രോഗം ബാധിച്ച 2000ളം പേര്‍ മഹാരാഷ്ട്രയില്‍ ചികിത്സയില്‍ ഉണ്ടെന്നതാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.
ബ്ലാക് ഫംഗല്‍ ബാധ
ഈ ഫംഗല്‍ ബാധ നിസാരമല്ല. കാഴ്ച നഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന ഒന്നാണിത്. മൂക്കില്‍ തടസമുണ്ടാകുക, കണ്ണ്, കവിള്‍ എന്നിവിടങ്ങളില്‍ വരുന്ന നീര്, തലവേദന, ശരീര വേദന, ചുമ, ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ട്. ഛര്‍ദി എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണമാണ്. മൂക്കിന്റെ ഭാഗങ്ങളിലും മറ്റും കറുപ്പു നിറത്തിലാക്കുന്ന ഒരു തരം രോഗമാണിത്. ഈ ഫംഗസ് തലച്ചോറിനെ ബാധിച്ചാല്‍ വളരെ ഗുരുതരമാകുന്നു. രോഗിയെ മരണത്തിലേക്കു തള്ളി വിടുന്ന ഈ അവസ്ഥയില്‍ നിന്നും കര കയറാന്‍ കണ്ണ് എടുത്തു കളയേണ്ടി വരുന്ന അവസ്ഥ വരെ വരുന്നതായി മെഡിക്കല്‍ വിദ്ഗ്ധര്‍ അഭിപ്രായപ്പെടുന്നു.
രോഗലക്ഷണങ്ങൾ
കാഴ്ച
കാഴ്ച നഷ്ടമാണ് പ്രധാനമായി പറയുന്നതെങ്കിലും, മൂക്കും താടിയെല്ലും നഷ്ടമാകുന്ന അവസ്ഥ വരേയുമുണ്ട്. കൊവിഡ് വന്നവരില്‍ മൂക്കില്‍ തടസം, മൂക്കിലുണ്ടാകുന്ന കറുത്ത ചര്‍മം, കണ്ണ്, കവിള്‍ എന്നിവിടയങ്ങളില്‍ നീര് എന്നിവ കണ്ടാല്‍ ഇത് ഫംഗല്‍ ലക്ഷണമായി കണക്കാക്കി ഉടന്‍ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ചര്‍മം കറുത്ത നിറമായി മാറുന്നത് ഈ ഫംഗല്‍ ബാധയുടെ പ്രധാന ലക്ഷണമാണ്. ഇത് ഈ രോഗമാണെന്ന് കണ്ടെത്തുന്നത് ടിഷ്യൂ പരിശോധനയിലൂടെയാണ്.
പ്രതിരോധശേഷി
പ്രതിരോധശേഷി കുറയുമ്പോഴാണ് പൊതുവേ ഇതു വരുന്നത്. ഇതിനാല്‍ തന്നെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൃത്യമായി നില നിര്‍ത്തുകയെന്നത് പ്രധാനമാണ്. കൊവിഡ് വന്നു മാറിയാലും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഭക്ഷണങ്ങളും മാസ്‌കുമുള്‍പ്പെടെയുള്ള കരുതലുകള്‍ അത്യാവശ്യവും. ഇത്തരം കൊവിഡാനന്തര ബുദ്ധിമുട്ടുകള്‍ നിസാരമായി തള്ളാതെ ഉടന്‍ തന്നെ ചികിത്സ തേടുകയെന്നത് പ്രധാനമാണ്.
പാരലൈസിസ്
പാരലൈസിസ്, ന്യൂമോണിയ, ചുഴലി തുടങ്ങിയ പല ലക്ഷണങ്ങളും ഇതിനുണ്ടാകാം. കാരണം ഇത് ബാധിയ്ക്കുന്നത് തലച്ചോറിനെയാണെന്നതു തന്നെയാണ് കാരണം. എത്രയും വേഗം ചികിത്സ തേടേണ്ടി വരുന്ന ഒരു അവസ്ഥയാണിത്. ഫംഗസിനുള്ള ചികിത്സാ രീതികള്‍ തന്നെയാണ് ഇതിനും ഉപയോഗിച്ചു വരുന്നത്.
പെട്ടെന്നു തന്നെ ചികിത്സ തേടിയാല്‍ കാര്യങ്ങള്‍ ഗുരുതരമാകാതെ സൂക്ഷിയ്ക്കാം എന്നതാണ് ഗുണകരം. ഇത് പകരുന്ന രോഗമല്ല. ഇതിനാല്‍ തന്നെ ഇത്തരം പകര്‍ച്ചവ്യാധി ഭയം വേണ്ടതാനും.
Share your comments