ചിലരെയെങ്കിലും ബാധിക്കുന്ന പ്രശ്‌നമാണ് ലോ ബിപി. ക്ഷീണം, ദാഹം, തലകറക്കം, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നി ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. പല കാരണങ്ങൾ കൊണ്ടും ലോ ബ്ലഡ് പ്രഷർ ഉണ്ടാകാം. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കിൽ ലോ ബിപി ഉണ്ടാകാം. രക്തം നഷ്ടമാകുമ്പോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എൻഡോക്രെയ്ൻ രോഗങ്ങള്‍ എന്നി കാരണങ്ങൾ കൊണ്ടും രക്തസമ്മര്‍ദം കുറയാം. രക്തസമ്മര്‍ദം 90/60 mm Hg ക്ക് താഴെയാണെങ്കിൽ ശ്രദ്ധ ആവശ്യമാണ്. ഇത് ശരീരത്തിലെ കോശങ്ങളേയും അവയവങ്ങളെയും ഒരുപോലെ ബാധിക്കും.
ലോ ബ്ലഡ് പ്രഷര്‍ ഉള്ളവർക്ക് തലകറക്കം ഉണ്ടാകാനുള്ള കാരണം ഓക്സിജനേറ്റഡ് ബ്ലഡ് ശരീരത്തിന് ലഭിക്കാതെ വരുമ്പോഴാണ്. ശരിയായ രക്തപ്രവാഹം ഇല്ലാതാകുമ്പോൾ ചര്‍മ്മസൗന്ദര്യം നഷ്ടമാകുന്നു. തുടര്‍ച്ചയായ ക്ഷീണം, തലകറങ്ങി വീഴുക എന്നിവയെല്ലാം ലോ ബ്ലഡ് പ്രഷറിന്റെ ലക്ഷണങ്ങളാണ്. ലോ ബിപി ഉണ്ടകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ബ്ലഡ് പ്രഷർ, അസിഡിറ്റി കുറയ്ക്കാൻ വാഴപ്പിണ്ടി ഉത്തമമാണ്
- ശരീരത്തിന് ശരിയായ തോതിലുള്ള പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ രക്തസമ്മര്‍ദ്ദം താഴാനിടയുണ്ട്.
- എന്ഡോക്രയിന്‍ പ്രശ്‌നങ്ങളായ ഹൈപ്പോതൈറോയ്ഡിസം, പാരാതൈറോയിഡ് അസുഖങ്ങള്‍, അഡ്രിനാല്‍ കുറവ്, ബ്ലഡ് ഷുഗര്‍ അപര്യാപ്തത, ഡയബറ്റിസ് എന്നിവ രക്തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും. ഹോര്‍മോണ്‍ നിര്‍മ്മിക്കുന്ന എന്‍ഡോക്രയിന്‍ ഗ്രന്ഥികളില്‍ ഇത്തരം അസുഖങ്ങളുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ മൂലമാണ് രക്തസമ്മര്‍ദ്ദം താഴുന്നത്.
- ഹൃദയമിടിപ്പ് അതിവേഗത്തിലാണെങ്കില്‍ വെന്ട്രിക്കിള്‍ സങ്കോചത്തിന്‍റെ താളം തെറ്റും. ഇത് ഹൃദയത്തില്‍ പരമാവധി രക്തം വഹിക്കുന്നതിനെ തടയുകയും അങ്ങനെ രക്തം പമ്പ് ചെയ്യുന്ന അളവ് കുറയുകയും ചെയ്യുന്നു. അങ്ങനെ ഹൃദയമിടിപ്പ് അതിവേഗത്തിലാണെങ്കില്‍ പോലും രക്ത വിതരണം കുറഞ്ഞ് തന്നെയിരിക്കും.
- വന്‍തോതിലായാലും ചെറിയ തോതിലായാലും രക്തം നഷ്ടപ്പെടുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും. അപകടമോ ശസ്ത്രക്രിയയോ മറ്റെന്തെങ്കിലുമോ വഴിയാവാം രക്തം നഷ്ടപ്പെടുക.
Share your comments