അലര്‍ജികള്‍ പല തരത്തിലുണ്ട്. ചിലര്‍ക്ക് ചില ഭക്ഷണം കഴിച്ചാലാണ് അലര്‍ജി ഉണ്ടാകുന്നതെങ്കിൽ മറ്റു ചിലര്‍ക്ക് പൊടിമൂലവും മറ്റുമാണ്. പലതരത്തിലുള്ള അലര്‍ജികളും, ഈ പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളുമാണ് പങ്ക് വെയ്ക്കുന്നത്. ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് പലര്‍ക്കും അസുഖങ്ങള്‍ ഉണ്ടാകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: അലർജി മൂലം ഉള്ള തുമ്മൽ ഇല്ലാതാക്കാൻ മഞ്ഞളും ചുക്കും കുരുമുളകും കൂട്ട് ഉത്തമം
തുമ്മല്‍, കഫക്കെട്ട് തുടങ്ങിയ അലർജി, ദേഹത്തിലും കൈകാലുകളിലും ചൊറിഞ്ഞ് പൊന്തുന്ന സ്‌കിന്‍ അലര്‍ജി - വരണ്ട ചര്‍മ്മ മുള്ളവരിലും ഓയ്‌ലി സ്‌കിന്‍ ഉള്ളവരിലെല്ലാം ഇത് കാണപ്പെടുന്നു. മരുന്നുകളോടുള്ള അലര്‍ജി, മുന്തിരി, ചെമ്മീൻ, ഇറച്ചി തുടങ്ങി ഫുഡുകളോടുള്ള അലര്‍ജി, ഗ്ലൂട്ടന്‍ അലര്‍ജി, പെറ്റ് അലര്‍ജി, റബ്ബര്‍ അലര്‍ജി, പൊടി അലര്‍ജി എന്നിങ്ങനെ പോകുന്നു അലർജിയുടെ പട്ടിക.
ബന്ധപ്പെട്ട വാർത്തകൾ: അലർജിയ്ക്കും ചർമപ്രശ്നങ്ങൾക്കും ഈ പഴം സൂപ്പർസ്റ്റാറാണ്
അലര്‍ജി കുറയ്ക്കുവാന്‍ ഇവ ചെയ്‌തുനോക്കാം
അലര്‍ജി കുറയ്ക്കുവാന്‍ പ്രത്യേകിച്ച് കഫക്കെട്ട്, തുമ്മല്‍ പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നത്. ഇത് വര്‍ദ്ധിപ്പിക്കുവാനായി വീട്ടില്‍ തന്നെ ചെയ്യുവാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രിക് പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. ഇതില്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഓറഞ്ചിൻ്റെ ഔഷധ ഗുണങ്ങള്‍ അറിയാം
ഡ്രിങ്ക് തയ്യാറാക്കാം
രോഗപ്രതിരോധശേഷി കൂട്ടുവാന്‍ സഹായിക്കുന്ന വിവിധ പാനീയങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കുവാന്‍ സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.
മഞ്ഞള്‍ കൊണ്ടുള്ള ജ്യൂസുകൾ: നെല്ലിക്ക എടുത്ത് അതിലേയ്ക്ക് പച്ചമഞ്ഞള്‍, വേപ്പില, ഇഞ്ചി എന്നിവ ചതച്ച് അത് ചൂടുവെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. ഇതിലേയ്ക്ക് കുറച്ച് കല്ലുപ്പ് ചേര്‍ത്ത് കുടിക്കാവുന്നതാണ്. രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. ചെറുചൂടുവെള്ളത്തില്‍ നല്ല മഞ്ഞള്‍പൊടി ചേര്‍ത്ത് രാവിലെ കുടിക്കുന്നതും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. രാവിലെ തന്നെ ചെറുതേനില്‍ കുറച്ച് നല്ല മഞ്ഞപ്പൊടിയും ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന കാര്യമാണ്.
നാരങ്ങ ഇഞ്ചിനീര്: ചെറുനാരങ്ങ നീര് പിഴിഞ്ഞെടുത്ത് അതിലേയ്ക്ക് ഇഞ്ചിനീരും ചേര്‍ത്ത് കുറച്ച് ഉപ്പും ചേര്‍ത്ത് കുടിക്കുന്നതും രോഗപ്രതിരോധശേഷി കൂട്ടി കഫക്കെട്ട് കുറയ്ക്കുവാന്‍ സഹായിക്കുന്നതും അതുപോലെ, തുമ്മല്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നതുമാണ്.
സ്‌കിന്‍ അലര്‍ജികള്‍ കുറയ്ക്കുവാന്‍ എന്തെല്ലാം ചെയ്യാം
- സ്‌കിന്‍ അലര്‍ജികള്‍ കുറയ്ക്കുവാനായി ഒരു കപ്പ് ഓട്‌സ് പൊടി എടുക്കുക. അതിലേയ്ക്ക് ചെറുചൂടുവെള്ളം ഒഴിക്കാം. ഇത് നന്നായി മിക്‌സ് ചെയ്‌തെടുക്കാം. ഇത് ദേഹത്ത് പുരട്ടിയതിന് ശേഷം കുറച്ച് കഴിയുമ്പോള്‍ കഴുകി കളയുന്നത് നല്ലതാണ്.
- നാല് ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേയ്ക്ക് 12 ടേബിള്‍സ്പൂണ്‍ ഡിസ്റ്റില്‍ഡ് വാട്ടര്‍ ചേര്‍ത്ത് പേയ്സ്റ്റ് പരുവത്തിലാക്കുക. ഇത് ചൊറിച്ചില്‍ ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. പത്ത് മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments