<
  1. Health & Herbs

മുടി നരയ്ക്കുന്നത് തടയാൻ വിറ്റാമിൻ ഇ - സസ്യാഹാരത്തിലേയോ മാംസാഹാരത്തിലേയോ

ശരശയ്യയില്‍ കിടന്നിരുന്ന ഭീഷ്മപിതാമഹാനോട് ധര്‍മ്മപുത്രര്‍ ചോദിച്ചു. മാംസാഹാരം കഴിക്കുന്നതില്‍ പാപമെന്താണെന്ന്? സുദീര്‍ഘമായ വരികളിലൂടെ മാംസാഹാരം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ച് വിവരിച്ച ഭീഷ്മര്‍ പറഞ്ഞതില്‍ ഏറ്റവും ശ്രദ്ധേയമായ വരികളുടെ അര്‍ത്ഥമിതാണ്.

Arun T
ഇ - സസ്യാഹാരത്തിലേയോ  മാംസാഹാരത്തിലേയോ
ഇ - സസ്യാഹാരത്തിലേയോ മാംസാഹാരത്തിലേയോ

ശരശയ്യയില്‍ കിടന്നിരുന്ന ഭീഷ്മപിതാമഹാനോട് ധര്‍മ്മപുത്രര്‍ ചോദിച്ചു. മാംസാഹാരം കഴിക്കുന്നതില്‍ പാപമെന്താണെന്ന്?
സുദീര്‍ഘമായ വരികളിലൂടെ മാംസാഹാരം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ച് വിവരിച്ച ഭീഷ്മര്‍ പറഞ്ഞതില്‍ ഏറ്റവും ശ്രദ്ധേയമായ വരികളുടെ അര്‍ത്ഥമിതാണ്.

സര്‍വ ജീവിക്കും അതിന്റെ ശരീരത്തോട് കൂടി അനവധി വര്‍ഷം ജീവിക്കനമെന്നാഗ്രഹമുണ്ട്.
മരണത്തെ ജീവികള്‍ അനുനിമിഷം ഭയപ്പെടുന്നു. ജീവിയുടെ മാംസം ഭക്ഷിക്കാമെങ്കില്‍ ഹേ ധര്‍മപുത്രാ, മനുഷ്യന് മനുഷ്യന്റെ മാംസം കഴിക്കുന്നതിലും തെറ്റില്ലല്ലോ!
മഹാഭാരതത്തിലെ ഈ വിവരണത്തിന് ശേഷം കീടോപാക്യാനം എന്ന അദ്ധ്യായമുണ്ട്.
ഒരു പുഴു, പുഴുവായി ജീവിച്ചാനന്ദിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നതെന്തുകൊണ്ട് എന്ന് കീടം വിവരിക്കുന്ന ഭാഗമാണിത്.

ശരിയാണിത്! വലിയ പശുക്കളെയും, എരുമകളേയും ഇഞ്ചിഞ്ചായി കഴുത്തറുത്തു കൊല്ലുന്ന ആ രംഗം ചിന്തിക്കുക.! വേദന കൊണ്ട് അലറുകയും, കൈകാലിട്ടടിക്കുകയും ചെയ്യുന്ന ഭയാനകമായ അന്ധരീക്ഷത്ത്തില്‍ മുങ്ങിക്കുളിക്കുന്ന ഘാതകന്‍! ആര്‍ത്തു നിലവിളിച്ചു നിലത്തടിച്ചു പിടയുന്ന ജീവി.

സാവധാനത്തില്‍ ശബ്ദം നിലക്കുന്നു, പിടച്ചില്‍ അവസാനിക്കുന്നു. കണ്ണില്‍ നിന്നും ധാരധാരയായി ഒഴുകിയ ജലം നിലക്കുന്നു.കണ്ണുതുള്ളി, ചലനം. ശ്വാസോച്ച്വാസം എല്ലാം അവസാനിക്കുന്നു.
വീണ്ടും ശവത്തെ മുറിക്കുന്ന മനുഷ്യന്‍ വര്‍ഷങ്ങളോ, മാസങ്ങളോ മനുഷ്യന് വേണ്ടി മാത്രം പണിപ്പെട്ടു, ത്യാഗമനുഭവിച്ചു അന്ധ്യശ്വാസം - ക്രൂരമായി - വലിച്ചവസാനിപ്പിച്ച് ആ ശരീരത്തെ

('ഇദം ശരീരം ഇ കൌന്ദേയാ ക്ഷേത്രമിത്യ വധീയതേ' എന്ന വരി ഓര്‍ക്കുമല്ലോ.)

കണ്ഡം, തുണ്ടമായി മുറിക്കുന്നു. ചിലപ്പോള്‍ തൊലിയുരിച്ചു ആ ശരീരം റോഡുവക്കില്‍ ഒരു കൊളുത്തില്‍ തൂക്കിയിടുന്നു. മുറിച്ചുമുറിച്ചു ആവശ്യക്കാര്‍ക്ക് കൊടുക്കുവാന്‍....
അതില്‍ നിന്നും ലഭിക്കുന്ന ലാഭം അളക്കുന്ന വില്‍പ്പനക്കാരന്‍ ഒരു വശത്ത്, ജീവനെ വഹിച്ച ശരീരകഷ്ണം ഉപ്പും, മുളകും, മസാലയും ചേര്‍ത്ത് ആസ്വദിക്കുന്നവര്‍ മറ്റൊരു വശത്ത്, ശരീരത്തെ തിന്നുന്നവരെ എന്താണ് വിളിക്കുക?

മാംസാഹാരത്തിന്റെ ദൂഷ്യഫലങ്ങളും, സസ്യാഹാരത്തിന്റെ സദ്‌ഫലങ്ങളും (Bad effects of non-veg food and good effects of veg food)

1- ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് ലീനോലീക്, ലിനോലെനിക് എന്നീ അണ്‍സാച്ചുറേറ്റഡ്‌ ആസിഡുകള്‍. ഇവ രണ്ടും സസ്യാഹാരത്തിലൂടെ മാത്രമേ ലഭിക്കൂ.

2- എല്ലാ വിധ വിറ്റാമിനുകള്‍ക്കും ഉള്ള സ്രോതസ് സസ്യാഹാരം മാത്രമാണ്.

3- കോഴിമുട്ടയില്‍ 60 മി. ഗ്രാം (ഓരോ മുട്ടയിലും) കൊളസ്ട്രോള്‍ ഉണ്ട്. 100 മുതല്‍ 250 മി. ഗ്രാം വരെ കൊളസ്ട്രോള്‍ 100 ഗ്രാം മാംസത്തിലും ഉണ്ട്.

4- ഒരു സസ്യത്തിലും സസ്യ ഉല്‍പ്പന്നങ്ങളിലും കൊളസ്ട്രോള്‍ ഇല്ല. പകരം ഉള്ളത് ഫൈറ്റോസ്റ്റിറോളുകളാണ്.

5- സസ്യാഹാരത്തിലെ ഫൈറ്റോസ്റ്റിറോളുകള്‍ മാംസാഹാരത്തില്‍ / പാല്‍, വെണ്ണ എന്നിവയില്‍ പോലുള്ള കൊളസ്ട്രോളിനെ ആഗിരണം ചെയുന്നു.

6- സസ്യാഹാരത്തിലുള്ള ഫൈബറുകള്‍ (നാരുകള്‍) കൊളസ്ട്രോള്‍ ആഗിരണത്തെ തടയുന്നു.

7- സസ്യാഹാരത്തിലെ നാരുകള്‍ കുടലുകളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും, അവശേഷിക്കുന്നവയെ പുറംതള്ളുവാന്‍ സഹായിക്കുകയും ചെയുന്നത്കൊണ്ട് സസ്യാഹാരികളില്‍ കുടല്‍ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത തന്നെ ഇല്ല.

8- മാംസാഹാരത്തിനെ സിംഹ ഭാഗവും ദഹിച്ചു ശരീരം വലിച്ചെടുക്കുന്നതിനാല്‍, അവശേഷിക്കുന്ന വിസര്‍ജ്യവസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ കുടലുകളില്‍ വിസര്‍ജ്യ വസ്തുക്കള്‍ ദീര്‍ഘകാലം കെട്ടികിടക്കാനിടവരുകയും കാന്‍സര്‍ സാധ്യത കൂടുകയും ചെയ്യുന്നു.

9- പുല്ലുകളിലും, വൈക്കോലിലും ധാരാളമായി അവശേഷിക്കുന്ന കീട നാശിനികള്‍, മൃഗത്തിന്റെ ശരീരത്തില്‍ ആടിപ്പോസ്ഫാറ്റ്, ലിവര്‍ എന്നിവയില്‍ പ്രത്യേകിച്ചും അനേകമടങ്ങായി ബയോമാഗ്നിഫൈ ചെയ്യുന്നു. ഏതാനും മില്ലിഗ്രാം കീടനാശിനി താങ്ങുവാന്‍ കെല്‍പ്പുള്ള മനുഷ്യ ശരീരത്തിലേക്ക് മാംസാഹാരത്ത്തില്‍ നിന്നും കീടനാശിനികള്‍ വരുന്നത് അമിതമായ അളവിലാണ്. മാരകമായ രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

10- മാംസക്കറികള്‍ ഉണ്ടാക്കുമ്പോള്‍ അവയുടെ പരമാവധി താപം101 ഡിഗ്രിയും, ഇറച്ചി വറുക്കുമ്പോള്‍ 165 ഡിഗ്രിയും ആയതിനാല്‍ മാംസത്തിലെ കീട നാശിനികള്‍ അതേ പോലെ അവശേഷിക്കുന്നു. നീക്കം ചെയ്യപ്പെടുന്നില്ല.

11- മൃഗത്തിന്റെ ശരീരത്തില്‍ ഉണ്ടാകുന്ന ഉണ്ടാകുന്നങ്ങിയ വിഷ വസ്ത്തുക്കള്‍ പൂര്‍ണ്ണമായും മനുഷ്യ ഭക്ഷണത്തില്‍ അലിഞ്ഞു ചേരുന്നു. കൂടാതെ മൃഗം ക്രൂരമായ വധത്തിനു വിധേയമാകുമ്പോള്‍ മറ്റനവധി വിഷ ദ്രവ്യങ്ങള്‍ അതിന്റെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

12- രക്തമുള്‍പ്പെടെയുള്ള മൃഗത്തിന്റെ മാംസം പാചകം ചെയുമ്പോഴും എണ്ണയില്‍ വറുക്കുമ്പോഴും എന്തെല്ലാം സംയുക്തങ്ങളാണ് ഉണ്ടാകുന്നതെന്നും അവയില്‍ വിഷാംശമുള്ളതേതൊക്കെയാനെന്നും ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.

13- സസ്യങ്ങളിലെ ഒരു രോഗാണുവും മനുഷ്യന് രോഗമുണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ ഏതാണ്ടെല്ലാം തന്നെ മനുഷ്യനെയും പലവിധത്തില്‍ ബാധിക്കാവുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

14- മാംസാഹാരത്തിലെ കൊഴുപ്പ് പൂര്‍ണ്ണമായും സാച്ചുറേറ്റഡ്‌ ആണ്. അവ ശരീരത്തിലെ രക്തധമനികളില്‍ അടിഞ്ഞു കൂടുന്നതിനും തത്ഫലമായി രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നുമുണ്ട്.

15- മാംസാഹാരാധിഷ്ടിതമായ ഫാസ്റ്റ് ഫുഡ്‌ കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത 23% കൂടുതലത്രേ. ഹൃദ്രോഗ സാധ്യത 30% ഉം.

16- മനുഷ്യന്റെ ശരീരഘടന പൂര്‍ണ്ണമായും സസ്യാഹാരാധിഷ്ടിതമായ ജീവിതത്ത്തിനനുയോജ്യമാണ് എന്നും ഓര്‍ക്കുക.

17- സസ്യാഹാരത്തിലെ വിറ്റാമിന്‍ ഇ വാര്ധക്യത്തെ തടയുന്നതിന് സഹായിക്കുന്നുമുണ്ട്.

18- രോഗമുള്ള മൃഗത്തെ തിരിച്ചരിയുന്നത് അസാധ്യമാണ്. പച്ചക്കറികള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നത് പോലെ മാംസത്തെ തിരിച്ചറിയാന്‍ അസാധ്യമായത് കൊണ്ട് ഭക്ഷണം തന്നെ വിഷമാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

19- തവിട്, പിണ്ണാക്ക് തുടങ്ങിയവയിലെല്ലാം വിവിധ തരത്തിലുള്ള വിഷകാരികളായ സൂക്ഷ്മ ജീവികള്‍ വളരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അവയുടെ മൈക്കോടോക്സിന്‍ എന്ന വിഷാംശം അതി മാരകവുമാണ്. ഉദാഹരണത്തിന്‍ അഫ്ലോടോക്സിന്‍. ഈ വിഷാംശം മൃഗത്തിന്റെ ശരീരത്തില്‍ നിന്ന് മനുഷ്യനിലേക്ക് പ്രവേശിക്കുന്നത് മാമ്സാഹാരത്തിലൂടെയാണ്.

20- സൂക്ഷിച്ചു വെക്കുമ്പോള്‍ എളുപ്പത്തില്‍ ചീത്തയാകുന്നത് മാംസാഹാരമാണ്. സൂക്ഷിച്ചു വെച്ച് പാചകം ചെയ്ത മാംസാഹാരത്തില്‍ അനുനിമിഷം ഉല്‍പാദിപ്പിക്കപ്പെടുന്നതും വിഷമയമായ ദ്രവ്യങ്ങളാണ്.

21- മാംസത്തോടൊപ്പം മറ്റു മൃഗങ്ങളുടെ മാംസം മായം ചേര്‍ക്കുന്നതായി അനവധി വാര്‍ത്തകളുണ്ട്. രോഗം വന്നു ചത്തു പോയ മൃഗത്തിന്റെതുള്‍പ്പെടെയുള്ളവ ശരീരത്തിനു ദോഷമേ ചെയൂ.

22- വാര്‍ത്ത പ്രാധാന്യം നേടാതെ പോയ ഒരു വാര്‍ത്ത ഉത്തര ഭാരതത്തിലെ ചില ഫാസ്റ്റ് ഫുഡ്‌ കടകളില്‍ നിന്ന് പുറത്തേക്ക് വരികയുണ്ടായി. ശ്മശാനത്തില്‍ ദഹിപ്പിക്കുവാന്‍ വരുന്ന അനാഥശവങ്ങളുടെ ശരീരത്തിലെ മാംസളമായ ഭാഗം ഈ കടകളിലേക്ക് പോകുന്നതായി.

ഇനി ചിന്തിക്കുക, സസ്യാഹാരത്തിന്റെ മഹത്വം എത്രത്തോളമുണ്ടെന്ന് .
പ്രതിവാരം കേരളത്തില്‍ 22 ലക്ഷം നാല്‍ക്കാലികളെ കഴുത്തറുത്ത് നികൃഷ്ടമായ രീതിയില്‍, തിന്നാന്‍ വേണ്ടി മാത്രം കൊല്ലുന്നു.!

അവയില്‍ നിന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഈ ജന്തുക്കളുടെ വേദനിക്കുന്ന ശാപവും കൊണ്ട് ഈ പരശുരാമ ക്ഷേത്രത്തിലെ മൂന്നു കോടി ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണ ആരോഗ്യം എന്ന ലക്‌ഷ്യം കൈവരിക്കാന്‍ സാധിക്കുമോ? സാധിക്കുമായിരുന്നു എങ്കില്‍ രണ്ടാം നൂറ്റാണ്ടിലേക്ക് പോകുന്ന, അല്ല മൂന്നാം സഹസ്രാബ്ധതിലേക്ക് പോകുന്ന ജനത്തിനു മുഴത്തിനു മുഴത്തിനു മെഡിക്കല്‍ ഷോപ്പും ഇത്രയധികം ആശുപത്രിയുമെന്തിനു?

English Summary: for avoid hair fall which vitamin e is needed - vegetable or non - veg

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds