മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും കഴിയാവുന്ന നാടൻവിദ്യകളെല്ലാം പയറ്റിനോക്കുന്നവരാണ് നമ്മൾ മലയാളികൾ. മുടിയിൽ വലിയ രീതിയിൽ കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാനും പൊതുവെ നമ്മൾ താൽപ്പര്യപ്പെടാറില്ല.
കാലാവസ്ഥയിലെ മാറ്റവും മലിനീകരണവും നമ്മൾ കഴിയ്ക്കുന്ന ഭക്ഷണവുമെല്ലാം മുടിയ്ക്ക് അനാരോഗ്യമാണ്. ഇതിൽ നിന്ന് പ്രതിവിധിയായി മുടിയ്ക്ക് കരുതലും പരിചരണവും നൽകുന്നതിലും ശ്രദ്ധിക്കുക.
ചെമ്പരത്തി പൂവായാലും ഇലയായാലും മുടിയുടെ വളർച്ചയ്ക്ക് അത്യുത്തമമാണെന്ന് പഴമക്കാരും അഭിപ്രായപ്പെടുന്നു. മുത്തശ്ശി വൈദ്യത്തിൽ ചെമ്പരത്തി അത്രയധികം സ്ഥാനം പിടിച്ചുകഴിഞ്ഞു. ചെമ്പരത്തി പ്രകൃതിദത്ത കണ്ടീഷണർ കൂടിയാണ്.
ചെമ്പരത്തി ഇലയും പൂവുമെല്ലാം ഉണക്കിപ്പൊടിച്ചും തലയിൽ തേക്കുന്നത് മുടി സമൃദ്ധമായി വളരാൻ സഹായിക്കും. എന്നാൽ, ഇത് സമയം നഷ്ടപ്പെടുത്തുന്ന രീതിയെന്നാണ് പലരും ചിന്തിക്കുന്നത്. അതിനാൽ ചുരുങ്ങിയ സമയത്തിൽ എങ്ങനെ ചെമ്പരത്തി ഉപയോഗിച്ച് മുടിയുടെ സംരക്ഷണം ഉറപ്പാക്കാമെന്നാണ് ചുവടെ വിവരിക്കുന്നത്.
ഇതിനായി ചെമ്പരത്തിയും നമ്മുടെ നിത്യോപയോഗ പദാർഥമായ തൈരുമാണ് ആവശ്യമായുള്ളത്. ചെമ്പരത്തിയ്‌ക്കൊപ്പം തൈര് ചേർത്തുള്ള വിദ്യ എങ്ങനെയെന്ന് നോക്കാം.
ചെമ്പരത്തിയ്ക്കൊപ്പം തൈര് ചേർക്കുന്നത് മുടിയ്ക്ക് മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പവം തിളക്കവും നല്‍കാന്‍ സഹായിക്കുന്നു.
ഇതിലുള്ള വിറ്റാമിനുകൾ മുടിയ്ക്ക് പോഷകം നൽകുകയും കേശവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വരണ്ട മുടിയ്ക്കുള്ള കണ്ടീഷണറായും ഈ കൂട്ട് പ്രയോജനപ്പെടുത്താം. ഇടതൂർന്ന കരുത്തുറ്റ മുടി ഉണ്ടാകുന്നതിന് തൈര് ഫലപ്രദമാണ്. മുടിയ്ക്ക് നിറവും കരുത്തും നൽകാൻ ചെമ്പരത്തിയ്ക്കും സാധിക്കും.
ഇവ രണ്ടും സംയോജിപ്പിച്ച് ഉപയോഗിച്ചാൽ മുടിയ്ക്ക് ഒരു കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് ആണെന്ന് പറയാം. കെരാറ്റിൻ എന്ന പ്രത്യേകതരം ഘടനാപരമായ പ്രോട്ടീനുകളുടെ ഉൽപ്പാദനത്തിന് അമിനോ ആസിഡുകൾ സഹായിക്കുന്നു.
ചെമ്പരത്തിയിൽ പ്രകൃതിദത്തമായി കാണപ്പെടുന്ന അമിനോ ആസിഡുകൾ മുടിയ്ക്ക് ഗുണപ്രദമാണ്. മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി പൊട്ടുന്നതിനെ പ്രതിരോധിക്കാനും കെരാറ്റിൻ സഹായിക്കുന്നു. മുടിയ്ക്ക് കൃത്രിമ രീതിയിൽ നടത്തുന്ന കെരാറ്റിൻ ചികിത്സകൾക്ക് പകരം ഈ ഉപായം തെരഞ്ഞെടുക്കുന്നതും അത്യുത്തമമാണ്.
താരന്‍, ശിരോചര്‍മത്തിലുണ്ടാകുന്ന അലര്‍ജി എന്നിവയ്‌ക്കെല്ലാം ചെമ്പരത്തി-തൈര് പരിഹാരമാണ്. നരച്ച മുടിയ്ക്ക് സ്വാഭാവിക ഛായം നൽകാൻ ചെമ്പരത്തി മികച്ചതാണ്. പ്രകൃതിദത്തമായ പിഗ്മെന്റുകൾ, ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായതിനാൽ മുടിയ്ക്ക് തിളക്കം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കുളിയ്ക്കുമ്പോൾ മുടി കൊഴിയാറില്ലേ? ഇനി ശ്രദ്ധിച്ചാൽ മതി
ഈ കൂട്ടിലെ ശുദ്ധീകരണ ഗുണങ്ങൾ തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാനും എണ്ണമയം ചെറുക്കാനും സഹായിക്കുന്നു. ശിരോ ചർമത്തെ സംരക്ഷിക്കാനും മുടിയ്ക്ക് കരുത്ത് നൽകാനും അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷ കവചം പോലെ പ്രവർത്തിക്കാനും ചെമ്പരത്തിയും തൈരും ചേർത്തുള്ള മിശ്രിതം ഫലം ചെയ്യും. മുടി വേരുകളിൽ ഈർപ്പം തടഞ്ഞു നിർത്താനും മുടിയിഴകളിൽ ഇലാസ്തികത പുനഃസ്ഥാപിക്കാനും ഇത് നല്ലതാണ്.
Share your comments