നമ്മുടെ ശരീരത്തിലെ ബ്ലഡ് പ്രഷർ എന്ന പോലെ കണ്ണിലേയും ബ്ലഡ് പ്രഷർ ചില സാഹചര്യങ്ങളിൽ കൂടാൻ സാധ്യതയുണ്ട്. അതിനാൽ കണ്ണിലെ ബ്ലഡ് പ്രഷർ പരിശോധിച്ച് നിയന്ത്രണത്തിൽ വെയ്‌ക്കേണ്ടത് അനിവാര്യമാണ്. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ ചിലപ്പോള്‍ കാഴ്ച്ചശക്തിതന്നെ നഷ്‌ടമായേക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹാര്‍ട്ട്, കിഡ്‌നി എന്നിവയെ ബാധിക്കുന്നതുപോലെ കാഴ്ച്ചയേയും ബാധിക്കുന്നുണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം റെറ്റിനയ്ക്കുള്ളിലെ രക്തധമനികളെ നശിപ്പിക്കുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണുകൾക്കായി ഈ 3 വ്യായാമങ്ങൾ; കാഴ്ച കൂട്ടാനും ക്ഷീണം മാറ്റാനും ഓഫീസിലിരുന്നും ചെയ്യാം
140/90 മുകളില്‍ രക്തസമ്മര്‍ദ്ദം വരുമ്പോഴാണ് പൊതുവേ രക്തസമ്മര്‍ദ്ദം കൂടുതലാണെന്ന് നാം തിരിച്ചറിയുന്നത്. ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദം കൂടുന്നത് മേല്‍പ്പറഞ്ഞപോലെ തലച്ചോറിനേയും ഹൃദയത്തേയും കരളിനേയും വൃക്കയേയും ഒപ്പം കണ്ണിനേയും ബാധിക്കുന്നുണ്ട്. പലർക്കും ഇതിനെക്കുറിച്ചുള്ള അറിവില്ല എന്നതാണ് സത്യം. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് ആദ്യം പ്രതിഫലിക്കുന്നത് നിങ്ങളുടെ കാഴ്ച്ചയെയായിരിക്കും. കാഴ്ച്ച മങ്ങുവാനും തലകറങ്ങുന്നതുപോലെയും തലവേദനയും അനുഭവപ്പെടും.
ബന്ധപ്പെട്ട വാർത്തകൾ: ചെങ്കണ്ണിൻറെ ലക്ഷണങ്ങളും പ്രകൃതിദത്തമായ പരിഹാരങ്ങളും
നാല് തരത്തിലുള്ള ബ്ലഡ് പ്രഷറുണ്ട്
ഗ്രേഡ് വണ്‍ ലെവലില്‍ രക്ത ധമനികള്‍ വളരെ നേര്‍ത്തതായി കാണപ്പെടും. രണ്ടാമത്തെ ലെവലില്‍ രക്തധമനികള്‍ നേര്‍ത്തതും ചോര്‍ച്ചയുള്ളതുമായി കാണപ്പെടും. മൂന്നാമത്തെ ലെവലില്‍ ആണെങ്കില്‍ ആദ്യത്തെ രണ്ട് ലെവലിലുള്ള ലക്ഷണങ്ങള്‍ മൂന്നാമത്തെ ലെവലില്‍ കണ്ണിന്റെ റെറ്റിനയില്‍ പ്രകടമായിരിക്കും. കണ്ണില്‍ കോട്ടന്‍ വൂള്‍ പോലെ കാണപ്പെടുന്ന ഭാഗമാണ് റെറ്റിന. നാലാമത്തെ ലെവലില്‍ കണ്ണിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന രക്തധമനികളില്‍ നീര്‍വ്വീക്കവും അത് മറ്റു പല ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യും. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ കണ്ണുകള്‍ അപകടത്തിലാകും.
ബന്ധപ്പെട്ട വാർത്തകൾ: കഥപറയും കണ്ണുകൾ സ്വന്തമാക്കാൻ
കണ്ണുകളില്‍ ഇത്തരത്തിലുണ്ടാകുന്ന അമിതരക്തസമ്മര്‍ദ്ദം കണ്ടെത്തുവാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. കണ്ണിലെ ഞരമ്പുകള്‍ നോക്കിയാണ് ഇവ കണ്ടെത്തുന്നത്. ഇത്തരത്തില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മൂലം കണ്ണുകളില്‍ ഉണ്ടാകുന്ന പ്രഷര്‍ കണ്ണുകളില്‍ രക്തം കട്ടപിടിക്കുന്നതിനും കാരണമാകും. ഇത്തരത്തില്‍ ഉണ്ടാകുന്നത് ഹാര്‍ട്ടറ്റാക് ഉണ്ടാകുന്നതിന് സമാനമാണ്. കണ്ണുകളില്‍ ബ്ലോക്ക് ഉണ്ടാകുന്നത് കണ്ണുകള്‍ നഷ്ടമാകുന്നതിനുവരെ കാരണമാകാം.
ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ നേത്രരോഗങ്ങള്‍ ഉണ്ടാകുന്നത്?
സാധാരണഗതിയില്‍ കൂടിയ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് സ്വാഭാവികമായും ശരീരത്തില്‍ രക്തത്തിന്റെ പമ്പിംഗ് കുറവായിരിക്കും. ഇത് രക്തധമനികളേയും ഞരമ്പുകളേയും സാരമായിതന്നെ ബാധിക്കും. ഇത്തരം അസുഖം സാധാരണയായി കണ്ടുവരുന്നത് പാരമ്പര്യമായി വീട്ടില്‍ രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് ലഭിക്കുവാനുള്ള സാധ്യത കൂടുതലാണ്. അതേപോലെതന്നെ ആകാംഷ, അമിതമായ ജോലിഭാരം എന്നിവ ഉള്ളവരിലും രക്തസമ്മര്‍ദ്ദം കൂടിയ നിലയില്‍ കണ്ടെത്താറുണ്ട്.
ഇവരെകൂടാതെ നന്നായി പുകവലിക്കുന്നവരിലും കോളസ്‌ട്രോള്‍ ഉള്ളവരിലും ആരോഗ്യപരമല്ലാത്ത ഡയറ്റ് ഫോളോ ചെയ്യുന്നവരിലും ഇത് പ്രകടമാകാറുണ്ട്.
കണ്ണുകളിലെ രക്തസമ്മര്‍ദ്ദം എങ്ങിനെ തിരിച്ചറിയാം
നമ്മളുടെ റെറ്റിനയ്ക്ക് 10 ലെയറുകളുണ്ട്. ഇതില്‍ ഏതെങ്കിലും ലെയറിന് ഡാമേജ് ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് ഫ്‌ലൂറസീന്‍ ആഗിയോഗ്രാഫി ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നത് നമ്മളുടെ കൈകളിലെ ഞരമ്പില്‍ സുചികയറ്റിയാണ് ചെയ്യുന്നത്. അതേപോലെ തുടര്‍ച്ചയായി ഡോക്ടറെ കണ്ട് കണ്ണുകള്‍ പരിശോധിക്കുന്നതും നല്ലതാണ്. പച്ചക്കറികളും പഴങ്ങളും കഴിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു വെയ്‌ക്കാം.
Share your comments