ശരീരത്തിലുള്ള ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യുക എന്നുള്ളത് കിഡ്‌നിയുടെ നിരവധി ധർമ്മങ്ങളിൽ ഒന്നാണ്.
ശരിക്കും പറഞ്ഞാൽ, വൃക്കകൾ ശരീരത്തിൻറെ അരിപ്പയായി പ്രവർത്തിക്കുന്ന ഒരു അവയവമാണ്. അതുകൊണ്ട് ഇതിൻറെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. വൃക്കകൾക്ക് തകരാറ് സംഭവിക്കുന്നത് മറ്റു പല അവയവങ്ങളേയും ബാധിക്കും. കിഡ്‌നിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില വഴികളെ കുറിച്ച് നോക്കാം.
-
വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഈ ശീലം വൃക്കകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കും. അതിനാൽ, ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് വൃക്കയിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യാനും വൃക്ക സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
-
ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും ആരോഗ്യവും അവയുടെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താം. വൃക്കകളുടെ മെച്ചപ്പെട്ട ആരോഗ്യത്തിന് സോഡിയം കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. മുട്ടയുടെ വെള്ള, ബ്ലൂബെറി, മത്സ്യം, ധാന്യങ്ങൾ, കോളിഫ്ളവർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വ്യായാമം ചെയ്യുക, ശരിയായ സ്ഥിരതയോടെ നിങ്ങൾ ഇത് ദീർഘകാലത്തേക്ക് പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക. ആരോഗ്യകരമായ വൃക്കകൾ നിലനിർത്തുന്നതിന് യോഗ ഒരു നല്ല വ്യായാമ മാർഗ്ഗമാണ്. അമിത വണ്ണവും വൃക്കയാരോഗ്യത്തെ ബാധിക്കുന്ന ഘടകമാണ്. അതുകൊണ്ട് വ്യായാമം ഏറെ ഗുണം ചെയ്യും.
-
രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമാകുന്നത് നിങ്ങളുടെ വൃക്കകൾക്ക് ഒരിക്കലും നല്ലതല്ല. കാരണം, ഈ അവസ്ഥയിൽ വൃക്കകൾ കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇത് കാലക്രമേണ വൃക്കകൾ തകരാറിലാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിച്ച് അവയെ നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുക.
-
ഉയർന്ന രക്തസമ്മർദ്ദം വൃക്കകളിലെ രക്തക്കുഴലുകളെ ഇടുങ്ങിയതാക്കാനുള്ള സാധ്യതയുള്ളത് കൊണ്ട് ഇത് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അവയുടെ ശരിയായ പ്രവർത്തനത്തിന് തടസ്സമാകുകയും ചെയ്യുന്നു. ആയതിനാൽ ശരീരത്തിൽ നിന്ന് എല്ലാ മാലിന്യങ്ങളേയും നീക്കം ചെയ്യാൻ വൃക്കകൾക്ക് സാധിക്കാതെ പോകുകയും അവ തകരാറിലാവുകയും ചെയ്യുന്നു. അതുകൊണ്ട് എപ്പോഴും നോർമൽ ബ്ലഡ് പ്രഷർ നിലനിർത്തുക.
-
പുകവലിയും മദ്യപാനവും വൃക്കകളിൽ കൂടുതല്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതിനും അതിൻറെ ഫലമായി വൃക്കകൾക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുകയും, അത് തകരാറിലാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിനാല്‍ ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക. പുകവലി വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കുറഞ്ഞ അളവിൽ രക്തം വൃക്കയിൽ എത്തുമ്പോൾ, അത് സാധാരണ രീതിയിൽ പ്രവർത്തിക്കാനുള്ള വൃക്കയുടെ കഴിവ് കുറയ്ക്കും. പുകവലി വൃക്കകളിലുണ്ടാകുന്ന കാൻസറിനുള്ള സാധ്യത 50 ശതമാനം വർദ്ധിപ്പിക്കുന്നു.
Share your comments