ഇന്ത്യയിൽ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണവും കൊവിഡ് കേസുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യമായി മാസ്ക് ധരിക്കുക, വാക്സിൻ സ്വീകരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക, ആൾക്കൂട്ടത്തിലേക്ക് പോകുന്നത് ഒഴിവാക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ ഓരോ വ്യക്തിയും അത്യധികം ജാഗ്രതയോടെ ചെയ്യുന്നതിനു പുറമെ നമ്മുടെ ശരീരത്തിൻറെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതും അത്യാവശ്യമാണ്.
ഒമിക്രോൺ പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ.
പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സിങ്ക് ഉള്ള അരിയും , പ്രോട്ടീൻ ഉള്ള ഗോതമ്പും
പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയുന്ന ഗുളികകൾ തേടി അലയാതെ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സാധിയ്ക്കുന്ന രീതിയിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. വിറ്റാമിന്‍ എ, സി, ഡി, സെലേനിയം, സിങ്ക് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഇലക്കറികള്‍ കാഴ്ചയ്ക്കും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഫൈബർ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ പഴങ്ങളും പഴച്ചാറുകളും ഡയറ്റില്‍ ഉള്‍പ്പെടുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
നമ്മുടെ അടുക്കളയിലെ രുചിക്കൂട്ടുകളായ പല മസാലകളും ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ളവയാണ്. കുരുമുളക്, ഇഞ്ചി, കറുവാപ്പെട്ട, ജീരകം, മഞ്ഞള്‍ തുടങ്ങിയവ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ അത്യാന്താപേക്ഷിതമാണ്. ഇവ ചേര്‍ത്തുണ്ടാക്കുന്ന കഷായവും നമ്മുടെ ചുക്കു കാപ്പി, കുരുമുളക് കാപ്പി പോലുള്ളവയുമെല്ലാം തന്നെ പ്രതിരോധം നല്‍കുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ഒമിക്രോണില്‍ നിന്നും മാത്രമല്ല, ശരീരത്തിന് ആകെ പ്രതിരോധ ശേഷി നല്‍കുന്നവ കൂടിയാണ്.
ചുവന്ന ഇഞ്ചി: സാധാരണ ഇഞ്ചിയെക്കാൾ കൂടുതൽ വിളവും ഔഷധമൂല്യവും
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ഭക്ഷണത്തിന് മാത്രമല്ല, വെള്ളത്തിനും പങ്കുണ്ട്. ശാരീരിക അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് വെള്ളം അത്യാവശ്യമാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാനും ശരീരത്തിന്‍റെ രോഗപ്രതിരോധശേഷിക്കും ദിവസവും വെള്ളം ധാരാളം കുടിക്കാം. ജ്യൂസുകള്‍, സൂപ്പുകള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുത്താം. ഇതെല്ലാം ശരീരത്തിന് പ്രതിരോധ ശക്തി നല്‍കുന്നു. ആരോഗ്യം നല്‍കുന്നു.
ആരോഗ്യത്തിനൊപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ വ്യായാമത്തിനും മുഖ്യ പങ്കുണ്ട്. അതിനാല്‍ ദിവസവും വ്യായാമം ചെയ്യാം. വ്യായാമം ചെയ്യുന്നതും രോഗ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
നല്ല ആരോഗ്യത്തിനെന്ന പോലെ നല്ല പ്രതിരോധത്തിന് ഉറക്കവും അത്യാവശ്യ ഘടകമാണ്. ദിവസവും 6-8 മണിക്കൂർ ഉറങ്ങുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാനും അതുവഴി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
Share your comments