പല സ്ത്രീകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് 'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം' (Premenstrual Syndrome - PMS) അതായത് ആര്‍ത്തവത്തിന് തൊട്ടു മുൻപ് ഉണ്ടാകുന്ന ശാരീരിക-മാനസിക അസ്വസ്ഥതകൾ. ശരീരവേദന, സ്തനങ്ങളില്‍ വേദന, ദഹനപ്രശ്‌നം, മലബന്ധം, പെട്ടെന്ന് മാറിവരുന്ന മാനസികാവസ്ഥ, ദേഷ്യം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഇതിൻറെ ചില ലക്ഷണങ്ങളാണ്. ആര്‍ത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങള്‍ ചിലരില്‍ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാറുണ്ട്. ഈ അസ്വസ്ഥതകൾ എങ്ങനെ മറികടകമെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ആർത്തവ വേദനയ്ക്ക് ആശ്വാസമേകാൻ ചില നാട്ടുവിദ്യകൾ
- വ്യായാമമില്ലായ്മ, അമിതവണ്ണം മാനസിക പിരിമുറുക്കം എന്നിവയൊക്കെ പിഎംഎസിലേക്ക് വഴിയൊരുക്കും. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ പിഎംഎസിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കാനാകും. മാനസികപിരിമുറുക്കം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ആർത്തവത്തിലും, മുൻപും, ശേഷവും കരുതാം ഈ ഭക്ഷണങ്ങൾ
- രാത്രിയില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം.
- പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
- ധാരാളം വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
- മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഇലക്കറികൾ, ഡാർക്ക് ചോക്ലേറ്റ്, ബദാം എന്നിവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. മലബന്ധം തുടങ്ങിയ സാധാരണ പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.
- സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഈ സമയങ്ങളില്‍ ഉൾപ്പെടുത്തുക. മത്തന്‍ കുരു, വെള്ളക്കടല, മറ്റ് പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ധാരാളമായി കഴിക്കാം.
Share your comments