തടി കൂട്ടാൻ പല പണിയും പയറ്റിനോക്കുന്നവരുണ്ട്. ധാതുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനും വിപണിയിലുള്ള ശരീരം പുഷ്ടിപ്പെടുത്താനുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കാനും നിർദേശിക്കുന്നവരുമുണ്ട്. ഇതെല്ലാം അനുസരിച്ചിട്ടും വിചാരിച്ച ഫലം കിട്ടണമെന്നില്ല.
വാസ്തവത്തിൽ, ശരീരത്തിന്റെ വളർച്ചയും വികാസവും സംഭവിക്കുന്നത് ശരിയായ പോഷകങ്ങൾ കഴിക്കുന്നതിലൂടെ മാത്രമാണ്. നിങ്ങളും ശരീരഭാരം വർധിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ, പാലിനൊപ്പം ചില പോഷകങ്ങൾ കൂടി ചേർത്ത് കുടിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: പാലിൽ തുളസിയിട്ട് ചെറുചൂടോടെ കുടിച്ച് നോക്കൂ... പനിയ്ക്കും തലവേദനയ്ക്കും തുടങ്ങി വിവിധ രോഗങ്ങൾക്ക് ഉത്തമ മരുന്ന്
അതായത്, മെലിഞ്ഞ ശരീരത്തിൽ നിന്ന് മുക്തി ലഭിക്കാൻ ആഗ്രഹിക്കുന്നവർ ഈ പൊടിക്കൈകൾ പ്രയോഗിച്ചാൽ മികച്ച ഫലം ലഭിക്കും. ശരീരത്തിൽ യാതൊരു പാർശ്വഫലവുമില്ലാതെ, കാലാകാലങ്ങളായി നമ്മുടെ വീട്ടുവൈദ്യത്തിലും നിർദേശിച്ചിട്ടുള്ള നുറുങ്ങുവിദ്യകളാണിത്.
ബന്ധപ്പെട്ട വാർത്തകൾ: അഴകിനും ആരോഗ്യത്തിനും തേങ്ങാപ്പാൽ
ശരീരഭാരം വർധിപ്പിക്കാൻ പാലിൽ എന്തൊക്കെയാണ് ചേർക്കേണ്ടതെന്നും ഇത് ഏത് രീതിയിലാണ് കുടിക്കേണ്ടതെന്നും നോക്കാം.
1. ഡ്രൈ ഫ്രൂട്ട്സ് (Dry fruits)
-
ബദാം, ഈന്തപ്പഴം, ഫിഗ്സ് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സ് പാലിൽ ചേർത്ത് നന്നായി തിളപ്പിച്ച ശേഷം കുടിക്കുന്നത് ശരീരഭാരം വർധിപ്പിക്കും.
-
ഇതുകൂടാതെ ഉണക്കമുന്തിരി മാത്രം പാലിൽ ചേർത്ത് കുടിക്കുന്നതും നല്ലതാണ്.
ശരീരഭാരം വർധിപ്പിക്കുന്നതിന് ഉണക്കമുന്തിരി വളരെ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 10 ഗ്രാം ഉണക്കമുന്തിരി പാലിൽ ഇട്ട് രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിച്ചാൽ ശരീരഭാരം കൂടും.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ പാൽ കുടിച്ചാൽ ഒരുപാട് ഗുണങ്ങൾ ഒന്നിച്ച് ലഭിക്കും; അറിയാം
2. ചായക്കും കാപ്പിക്കും പകരം പാൽ (Milk instead of tea and coffee)
ചായക്കും കാപ്പിക്കും പകരം ഒരു ഗ്ലാസ് പാൽ ഇനി മുതൽ തെരഞ്ഞെടുക്കാം. ദിവസവും രണ്ട് ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കിയാൽ പുഷ്ടിയുള്ള ശരീരം ലഭിക്കും.
3. തേൻ (Honey)
പാലിൽ തേൻ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് മികച്ച ഫലം നൽകുന്നു. ഇത് രാവിലെയോ വൈകുന്നേരമോ കഴിക്കാം. പാലിൽ തേൻ കലർത്തി കുടിക്കുന്നതിലൂടെ ശാരീരികാരോഗ്യം നിലനിർത്താനും മെലിഞ്ഞ ശരീരത്തിൽ നിന്ന് പുഷ്ടിയുള്ള ശരീരം ലഭിക്കാനും സഹായിക്കും.
4. പാലും കഞ്ഞിയും (Milk & Porridge)
ഇതുകൂടാതെ, പാലിനൊപ്പം ഞ്ഞി കഴിക്കുന്നതും ശരീരഭാരം വർധിപ്പിക്കാൻ ഉപകരിക്കും.
5. പാലിനൊപ്പം നേന്ത്രപ്പഴം (Bananas with milk)
ശരീരം പുഷ്ടിപ്പെടുത്താനുള്ള മറ്റൊരു മികച്ച മാർഗമാണ് നേന്ത്രപ്പഴം. അതായത്, ദിവസവും 3-4 ഏത്തപ്പഴം പാലിനൊപ്പം പ്രഭാതഭക്ഷണമാക്കി കഴിക്കുക. ഇതു കൂടാതെ ഉണക്കമുന്തിരി വെറുതെ കുതിർത്ത് കഴിക്കുന്നത് പോലെ പാലിനൊപ്പം കഴിക്കുന്നതും ശരീരവണ്ണം കൂട്ടാൻ സഹായിക്കും. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്കും പാൽ ചേർത്ത് ഉണ്ടാക്കി കുടിക്കാവുന്നതാണ്. പ്രഭാത ഭക്ഷണത്തില്‍ ഈ ഷെയ്ക്ക് ഉള്‍പ്പെടുത്തുന്നതാണ് ഉചിതം.
6. അമുക്കുരുവും ഉണക്ക മുന്തിരിയും (Ashwagandha & Raisins)
ശരീരം മെച്ചപ്പെടുത്താനായി തുല്യഅളവില്‍ അമുക്കുരുവും (Ashwagandha) ഉണക്ക മുന്തിരി(raisins)യും നന്നായി ചതയ്ക്കുക. ഇവ രണ്ടും 2 സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കു. ശേഷം രാത്രി ഭക്ഷണത്തിന് ശേഷം പതിവായി കുടിക്കുകയാണെങ്കിൽ ശരീരത്തിന് വണ്ണം വയ്ക്കും.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ പാൽ നല്ലതാണ്; ശ്രദ്ധിച്ച് ഉണ്ടാക്കിയില്ലേൽ പണി പാളും!!!
7. ബ്രഹ്മി, ബദാം, വിഷ്ണു ക്രാന്തി (Water hyssop, Almond And Dwarf morning-glory)
ശരീര വണ്ണം വരുത്താൻ ആഗ്രഹിക്കുന്നവർ ബ്രഹ്മി നെയ്യില്‍ വറുത്ത് പാല് കൂട്ടി പതിവായി സേവിക്കുക.നിങ്ങളുടെ ശരീരഭാരം കൂടുന്നതായി ആഴ്ചകൾക്കുള്ളിൽ നിങ്ങൾക്ക് മനസിലാകും.
പത്തുഗ്രാം അമുക്കുരം വെയിലിൽ ഉണക്കി എടുത്ത് പൊടിക്കുക. ഇത് ഓരോ ടീസ്പൂണ്‍ വീതമെടുത്ത്, ഒരു ടീസ്പൂണ്‍ വെണ്ണയില്‍ കുഴച്ച് കഴിക്കുക. ഇതിനൊപ്പം നാഴി കാച്ചിയ പാലും കുടിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ പ്രതിരോധശേഷിയും നല്ല ആരോഗ്യവും വർദ്ധിപ്പിക്കാൻ ആട്ടിൻ പാൽ
കാച്ചിയ പാലിൽ ബദാം പരിപ്പ് പൊടിച്ചിട്ട് കുടിക്കുന്നതും ഗുണകരമാണ്. കൂടാതെ, വിഷ്ണു ക്രാന്തി ചതച്ചിട്ട് കാച്ചിയ പാല്‍ കഴിക്കുന്നതും ശരീരത്തിന് ഉത്തമമാണ്.
Share your comments