പല രോഗങ്ങളും പ്രാരംഭ ഘട്ടത്തിൽ യാതൊരു ലക്ഷണങ്ങളും കാണിക്കാത്തവയാണ്. പിന്നീടാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. അതിനാൽ നല്ല ആരോഗ്യം തോന്നുന്നുവെങ്കിലും, പതിവ് പരിശോധനയ്ക്ക് വിധേയമാകേണ്ടത് പ്രധാനമാണ്, കാരണം ഇത് രോഗങ്ങളെ നേരത്തേ കണ്ടെത്താനും സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പലപ്പോഴും തിരക്കേറിയതും ക്രമരഹിതവുമായ ജീവിതശൈലി കാരണം ഇതിന് സമയം ലഭിക്കാതെ പോകുന്നു. ഗുരുതരമായ അസുഖമുള്ളപ്പോൾ മാത്രമാണ് ഡോക്ടർമാരെ സന്ദർശിക്കുന്നത്. വ്യക്തിഗത ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കി, ഏതൊക്കെ പരിശോധനകൾ നടത്തണമെന്നും എത്ര തവണ അവ നടത്തണമെന്നും ഡോക്ടർമാർ തീരുമാനിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ജീവിതശൈലി രോഗങ്ങളെ തടയുന്ന രണ്ട് മല്ലിയില വിഭവങ്ങൾ
പ്രമേഹം: പ്രായമാകുന്തോറും പ്രമേഹം വരാനുള്ള സാധ്യത വർദ്ധിക്കുന്നു. 40 വയസ്സിനു മുകളിലുള്ള വ്യക്തികൾക്ക് ഇതിനുള്ള പരിശോധന ചെയേണ്ടതാണ്. പ്രമേഹത്തിന്റെ കുടുംബ ചരിത്രമുണ്ടെങ്കിൽ, 30 വയസ്സിനു മുകളിലുള്ള സമയത്തുതന്നെ കൃത്യമായ ഇടവേളയിൽ സ്‌ക്രീനിംഗ് ആരംഭിക്കണം. അവയവങ്ങളുടെ കേടുപാടുകൾ കുറയ്ക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് പ്രധാനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലിരുന്നു തന്നെ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ
കൊളസ്റ്ററോൾ: 35 വയസ്സിനു മുകളിലുള്ളവർ ഓരോ വർഷത്തിലും കൊളസ്ട്രോൾ പരിശോധിച്ചിരിക്കണം. പ്രമേഹം, പുകവലി, 30-ന് മുകളിലുള്ള ബോഡി മാസ് ഇൻഡക്സ്, സ്ട്രോക്കിന്റെ കുടുംബ ചരിത്രം, എന്നിവയുള്ളവർ 20 വയസ്സ് മുതൽ തന്നെ സ്ക്രീനിംഗ് ആരംഭിക്കേണ്ടതുണ്ട്. ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും.
രക്തസമ്മർദ്ദം: രക്തക്കുഴലുകളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന സമ്മർദ്ദമാണ് രക്തസമ്മർദ്ദം. ഉയർന്ന ബിപി, ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നു. വീട്ടിൽ തന്നെ ഇരുന്ന് ബിപി പരിശോധിക്കുന്നത്തിനുള്ള സംവിധാനവും ഇപ്പോൾ ലഭ്യമാണ്. ജീവിതശൈലിയിലുള്ള മാറ്റങ്ങൾ കൊണ്ട് ഇന്ന് ഹൈപ്പർടെൻഷൻ യുവാക്കളിലും കണ്ടുവരുന്നു. അതിനാൽ, 18 വയസ്സിനു മുകളിലുള്ളവർ ബിപി പരിശോധിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: രക്തസമ്മർദ്ദം അകറ്റുന്ന ആയുർവേദ വിധികൾ
പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ (പിഎസ്എ) ടെസ്റ്റ്: ഏകദേശം 8 പുരുഷന്മാരിൽ ഒരാൾക്ക് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെ പുരുഷന്മാരെ ബാധിക്കുന്ന ഏറ്റവും മികച്ച 10 ക്യാൻസറുകളിൽ ഒന്നാണിത്. പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിംഗ്, ക്യാൻസറിനെ നേരത്തെ തന്നെ തിരിച്ചറിയാനും ചികിത്സ ഫലപ്രദമാക്കുവാനും സഹായിക്കും. പിഎസ്എ ടെസ്റ്റ് ചെറിയ രക്തപരിശോധന ഉപയോഗിച്ച് ചെയ്യാവുന്നതാണ്. 50 വയസ്സിന് മുകളിലുള്ള എല്ലാ പുരുഷന്മാർക്കും വാർഷികാടിസ്ഥാനത്തിൽ ഇത് ശുപാർശ ചെയ്യുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ കുടുംബ ചരിത്രമുള്ള വ്യക്തികൾ 40 വയസ്സിൽ സ്ക്രീനിംഗ് ആരംഭിക്കണം.
തൈറോയ്ഡ് : തൈറോയ്ഡ് ഹോർമോണുകൾ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാനും മറ്റു നാഡീ പ്രവർത്തനങ്ങൾക്കും സഹായിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയിലെ ഏതെങ്കിലും ക്രമക്കേടുകൾ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുകയും ശരീരഭാരം, അലസത, ക്ഷീണം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. തൈറോയ്ഡ് എത്രത്തോളം നന്നായി പ്രവർത്തിക്കുന്നുവെന്ന് അറിയാൻ ടിഎസ് എച്ച് ടെസ്റ്റ് നടത്തുന്നു. ഉയർന്നതും താഴ്ന്നതുമായ ടിഎസ് എച്ച് പുരുഷന്മാരിലെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കും.
മറ്റ് സ്ക്രീനിംഗ് ടെസ്റ്റുകൾ: 50 വയസ്സിന് മുകളിലുള്ളവർ ഹൃദ്രോഗങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ എക്കോകാർഡിയോഗ്രാം, ട്രെഡ്മിൽ ടെസ്റ്റ് എന്നിവ വാർഷികാടിസ്ഥാനത്തിൽ ചെയ്യണം. പ്രമേഹരോഗികൾക്ക് ക്രിയാറ്റിനിൻ, മൂത്രപരിശോധന എന്നിവ ഉപയോഗിച്ച് വൃക്കരോഗങ്ങൾക്കുള്ള വാർഷിക സ്ക്രീനിംഗ് ശുപാർശ ചെയ്യുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments