ധാന്യ വർഗ്ഗങ്ങൾ എല്ലാം തന്നെ ആരോഗ്യ ഗുണങ്ങളുടെ കലവറയാണെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എങ്കിലും ഓരോ ധാന്യ വർഗ്ഗവും നമ്മുടെ ശരീരത്തിന് നൽകുന്ന ആരോഗ്യഗുണങ്ങൾ ഏതൊക്കെയെന്നും അവ എങ്ങനെ ശരീരത്തിന് ഗുണം ലഭിക്കുന്ന രീതിയിൽ ഉപയോഗപ്രദം ആകാമെന്നും നമുക്കൊന്ന് പരിശോധിക്കാം.
ചെറുപയർ
പുഷ്ടികരമായ ഒരു ആഹാര ധാന്യമായി ഇതിനെ കണക്കാക്കുന്നു. രുചി പ്രധാനമായ ചെറുപയർ കഫ പിത്തങ്ങളെ ശമിപ്പിക്കുകയും ശരീരത്തിന് ഓജസ്സും ബലവും പകർന്നു നൽകുകയും ചെയ്യുന്നു. ചെറുപയറിന്റെ സൂപ്പ് രോഗപ്രതിരോധശേഷി പകർന്നു നൽകുന്നു. ഇത് രക്ത വർധനവിനും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ : മുളപ്പിച്ച പയർ വർഗങ്ങൾ കഴിക്കൂ, ഗുണമേറെയാണ്
ഉഴുന്ന്
ക്ഷീണ ശരീരികൾക്ക് ഉത്തമമായ ആഹാര വസ്തുവായാണ് ഉഴുന്നിന് വിശേഷിപ്പിക്കുന്നത്. പ്രമേഹരോഗികൾക്ക് ഇതിൻറെ ഉപയോഗം മികച്ചതാണ്. സ്ത്രീകളിലെ ഗർഭപാത്ര സംബന്ധമായ രോഗങ്ങൾക്ക് ഉഴുന്നു കൊണ്ടുള്ള ഭക്ഷണം മറുമരുന്നാണ്. ഇത് മുലപ്പാൽ വർദ്ധനവിന് ഗുണം ചെയ്യും. ഉഴുന്നിൻ വേര് കഷായം വെച്ച് കഴിക്കുന്നത് എല്ലു വേദനയ്ക്ക് ഫലപ്രദമാണെന്ന് ആയുർവേദം പറയുന്നു.
It is a well known fact that all grains are a storehouse of health benefits.
ബന്ധപ്പെട്ട വാർത്തകൾ : ഉഴുന്ന് കൃഷി ചെയ്യുന്ന രീതികൾ : വിത്ത് മുളപ്പിക്കൽ , തൈ നടൽ, വിളവെടുപ്പ്, സംഭരണം
കടല
പാവങ്ങളുടെ ഭക്ഷ്യവസ്തുവായി അറിയപ്പെടുന്ന കടലയുടെ ആരോഗ്യഗുണങ്ങൾ അനവധിയാണ്. ശ്വാസനാള സംബന്ധമായ നീരിളക്കം ജലദോഷം, ശ്വാസംമുട്ട്, തുമ്മൽ തുടങ്ങി രോഗങ്ങൾ അകറ്റുവാൻ 20 ഗ്രാം കടല വറുത്ത് രാത്രി കിടക്കാൻ നേരത്ത് കഴിച്ചതിനുശേഷം ഒരു ഗ്ലാസ് പാൽ കുറുക്കി പഞ്ചസാര ചേർത്ത് കഴിച്ചാൽ നല്ലതാണ്. കടലപ്പൊടി ഉപയോഗിച്ച് ചർമ്മ സംരക്ഷണവും കേശസംരക്ഷണവും ഒരുപോലെ ഭംഗിയാക്കാവുന്നതാണ്.
ഉലുവ
തിക്ത രസവും ഉഷ്ണവീര്യവും ആയ ഉലുവ വാത കഫ ഹരം ആണ്. പ്രമേഹരോഗത്തിന് ഉലുവ ചെയ്യുന്ന ഫലം അതിശയകരമാണ്. തലേദിവസം ഉലുവ വെള്ളത്തിലിട്ട് വെച്ച് പിറ്റേദിവസം ആ വെള്ളം കുടിച്ചാൽ പ്രേമേഹം നിയന്ത്രണവിധേയമാക്കാം. ഉലുവയും അരിയും സമം ചേർത്ത് കഞ്ഞിവെച്ച് കഴിച്ചാൽ പ്രസവിച്ച സ്ത്രീകൾക്ക് മുലപ്പാൽ വർധിക്കും. മുടികൊഴിച്ചിൽ അകറ്റുവാൻ ഉലുവ അരച്ച് തലയിൽ തേച്ചാൽ മതി.
മുതിര
ക്ഷീണം ഇല്ലാതാക്കുവാൻ മുതിരയുടെ ഉപയോഗം മികച്ചതാണ് ഇത് അർശസ്, ചുമ, വാതം തുടങ്ങിയവ ഇല്ലാതാക്കുന്നു. മെലിയാനും , ക്ഷീണം ഇല്ലാത്ത ഇല്ലാതാക്കുവാനും മുതിര ഉപയോഗം ഗുണം ചെയ്യും. മുതിര വറുത്തു പൊടിച്ച് കിഴിയാക്കി ചൂടുള്ള മുതിര കഷായത്തിൽ മുക്കിവെച്ചാൽ കൈകാലുകളുടെ നീര്, വേദന, കടച്ചിൽ തുടങ്ങിയവ ഇല്ലാതാകും.
ബന്ധപ്പെട്ട വാർത്തകൾ : മുതിര പോഷകങ്ങളുടെ കലവറ
Share your comments