
നല്ല ആരോഗ്യത്തിന് ശരീരത്തിൽ ആവശ്യമായ തോതിൽ കാത്സ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കാൽസ്യത്തിൻറെ കുറവ് പ്രായഭേദമെന്യേ എല്ലാവർക്കും പല ആരോഗ്യപ്രശ്നങ്ങളും സൃഷ്‌ടിക്കാം. അസ്ഥിസംബന്ധമായ പ്രശ്‌നങ്ങൾ, ദന്തസംബന്ധമായ പ്രശ്നങ്ങൾ, ക്ഷീണം, വരണ്ട ചർമ്മം എന്നിവയൊക്കെ കാൽസ്യത്തിൻറെ അഭാവത്തിൽ ഉണ്ടാകുന്ന അസുഖങ്ങളുടെ ലക്ഷണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിലുണ്ടാകുന്ന കാൽസ്യത്തിൻറെ കുറവ് എങ്ങനെ തിരിച്ചറിയാം?
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ആവശ്യമാണ്. ഒപ്പം ഹൃദയത്തിൻറെ താളം നിലനിർത്താനും പേശികളുടെ വളർച്ചയ്ക്കും ഇവ സഹായിക്കും. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, സ്ഥിരമായ നടുവേദന തുടങ്ങിയവ ഉണ്ടാകാം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിനു പുറമേ രക്തം കട്ടപിടിക്കൽ, ഹൃദയ താളം നിയന്ത്രിക്കൽ, ആരോഗ്യകരമായ നാഡികളുടെ പ്രവർത്തനം തുടങ്ങിയ ശരീര പ്രവർത്തനങ്ങളിൽ കാൽസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തൈര്: എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണം
സാധാരണയായി, തൈറോയ്ഡ്, മുടി കൊഴിച്ചിൽ, സന്ധി വേദന, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾക്കും ആർത്തവവിരാമ സമയത്തും കാൽസ്യം കുറവ് കണ്ട് വരുന്നു. വിറ്റാമിൻ ഡി ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാൻ അനുവദിക്കുന്നു. ശക്തമായ എല്ലുകളും പല്ലുകളും മുടിയും നിർമ്മിക്കുന്നതിന് കാൽസ്യം ആവശ്യമാണ്. കാത്സ്യം ലഭിക്കുന്നതിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
* ചീര: ഭക്ഷണത്തിൽ നമ്മൾ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഒരു ഇലക്കറിയാണ് ചീര. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ഇവ. ഒരു കപ്പ് വേവിച്ച ചീരയിൽ നിന്നും 250 മില്ലി ഗ്രാം കാത്സ്യം ലഭിക്കും. വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും അടങ്ങിയതാണ് ചീര.
ബന്ധപ്പെട്ട വാർത്തകൾ: പോഷകഗുണമുള്ള പാലക് ചീര വീട്ടിൽ തന്നെ കൃഷി ചെയ്യാ൦
* മുരിങ്ങയില: കാത്സ്യം, ഇരുമ്പ്, വൈറ്റമിൻ എ, സി, മഗ്നീഷ്യം എന്നിവ മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ വെറും വയറ്റിൽ 1 ടീസ്പൂൺ മുരിങ്ങയില പൊടിച്ച് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നു.
* സോയാബീൻസ്: ശരീരത്തിന് കാത്സ്യത്തിന്റെ പോഷണം നൽകുന്ന ഒരു ആഹാരമാണ് സോയാബീൻസ് എന്ന് അധികമാർക്കും അറിയില്ല. 100 ഗ്രാം സോയാബീൻസിൽ നിന്നും 27ശതമാനത്തോളം കാത്സ്യത്തിൻറെ പോഷണം ലഭിക്കുന്നു.
* എള്ള്: ഇന്ത്യൻ ആഹാരങ്ങളിൽ സാധാരണയായി ഉൾപ്പെടുത്താറുള്ള ചേരുവകളിൽ ഒന്നാണ് എള്ള്. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒരു വിത്താണ് എള്ള്. 100 ഗ്രാം എള്ളിൽ 97 ശതമാനവും കാത്സ്യം ആണെന്നാണ് കണക്ക്. മഗ്നീഷ്യം, അയൺ തുടങ്ങിയവയും അടങ്ങിയ പോഷകസമ്പന്നമായ എള്ള് ആരോഗ്യത്തിന് ഏറേ നല്ലതാണ്.
* നെല്ലിക്ക: വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. നെല്ലിക്ക പൊടിച്ചോ അല്ലാതെയോ ജ്യൂസായോ കഴിക്കാം. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
Share your comments