<
  1. Health & Herbs

മുളക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? പഠനം പറയുന്നത് നോക്കാം

പലരുടെയും ധാരണ മുളക് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ്. പക്ഷെ മുളകിന് പല ആരോഗ്യഗുണങ്ങളും ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. മുളകിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

Meera Sandeep
Is eating chilies good for health? Let's see what the study says
Is eating chilies good for health? Let's see what the study says

പലരുടെയും ധാരണ മുളക് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ്.  പക്ഷെ മുളകിന് പല ആരോഗ്യഗുണങ്ങളും ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു.  പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്.  മുളകിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കാന്താരി കേമന്‍ തന്നെ ; പക്ഷെ നിങ്ങള്‍ക്കറിയാത്ത ചിലതുണ്ട്

പതിവായി ചുവന്ന മുളക് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻസ് അവതരിപ്പിച്ച ഒരു പ്രബന്ധത്തിലാണ് ഇങ്ങനെ പറയുന്നത്. പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. മുളകിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ വിളവ് തരുന്ന ഈ മുളക് ഇനങ്ങൾ നട്ടു പിടിപ്പിച്ചാൽ എന്നും കൈ നിറയെ മുളക്

അഞ്ച് പ്രമുഖ ആഗോള ആരോഗ്യ ഡാറ്റാബേസുകളിൽ നിന്നുള്ള 4,729 പഠനങ്ങളെ ഗവേഷകർ വിശകലനം ചെയ്തു. പതിവായി മുളക് കഴിക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നതിൽ 26 ശതമാനം കുറവുണ്ടെന്ന്  കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രക്തത്തിൽ ഗ്ലുക്കോസ് കൂടുന്നത് എങ്ങനെയാണ് കാഴ്ചയെ ബാധിക്കുന്നത്? അറിയേണ്ടതെല്ലാം

ആയുസ് കൂട്ടാന്‍ മാത്രമല്ല മസ്തിഷ്‌കാഘാതം, കാന്‍സര്‍ എന്നിവയെ ഒരു പരിധിവരെ മുളകിന് തടയാനാവുമെന്ന നിഗമനത്തിലാണ് ഗവേഷകര്‍. മുളകില്‍ അടങ്ങിയിരിക്കുന്ന എരിവ് നല്‍കുന്ന 'കാപ്സീസിന്‍' (capsaicin) എന്ന ഘടകം പൊണ്ണത്തടി, കാന്‍സര്‍ എന്നിവയെ തടഞ്ഞ് നിര്‍ത്തുമെന്ന് പല പഠനങ്ങളിലും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Is eating chilies good for health? Let's see what the study says

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds