നമ്മുടെ പച്ചക്കറി തോട്ടത്തിൽ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് കോവയ്ക്ക. വള്ളിച്ചെടിയിൽ ആണ് കോവയ്ക്ക ഉണ്ടാക്കുന്നത്. സാലഡ് ആയും തോരൻ ആയും പിന്നെ പച്ചയ്ക്കും കോവയ്ക്ക കഴിക്കാം. പ്രമേഹരോഗികൾക്ക് ഏറ്റവുമധികം ഫലം ചെയ്യുന്ന ഒരു പച്ചക്കറി കൂടിയാണ് കോവയ്ക്ക. പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഇൻസുലിനാണ് ഇതിനു കാരണം.
ബന്ധപ്പെട്ട വാർത്തകൾ:
ആയുർവേദത്തിൽ മധു മോഹശമനി എന്നാണ് കോവയ്ക്കയെ വിളിക്കുന്നത്. 100 ഗ്രാം കോവയ്ക്ക എന്നും പ്രമേഹരോഗികൾ കഴിക്കുന്നത് നല്ലതാണ്. ഒരു കൊല്ലം ഇങ്ങനെ ഉപയോഗിക്കേണ്ടി വരും എന്ന് മാത്രം. കോവയ്ക്ക ഉണക്കിപ്പൊടിച്ച പൊടി 10 ഗ്രാം വീതം 2 നേരം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും പ്രമേഹരോഗത്തിന് മറുമരുന്നാണ്.കോവയ്ക്ക ഉപയോഗിക്കുന്നവർക്ക് പ്രമേഹക്കുരു ഉണ്ടാകുന്നില്ലെന്ന് സുശ്രുതൻ രേഖപ്പെടുത്തിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ:പ്രമേഹത്തിന് പ്രകൃതി നൽകിയ ഇൻസുലിൻ
ഇതിൻറെ ഉപയോഗം പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉൽപാദനത്തിന് കാരണമാകുന്നു. ഇതിൻറെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഹൃദയം, തലച്ചോർ, വൃക്ക എന്നിവയുടെ ശേഷി വർദ്ധിപ്പിക്കുവാനും കാരണമാകുന്നു.വൃക്കകളിൽ ഉണ്ടാകുന്ന കല്ല് പൊടിച്ചു കളയുന്നതിന് കോവയ്ക്ക ഉണക്കി പൊടിച്ച് കറന്ന ഉടനെയുള്ള പാലിൽ ചേർത്ത് കഴിക്കുന്നത് ഏറെ ഗുണഫലങ്ങൾ ലഭിക്കുന്ന ഒരു വിദ്യയാണ്. കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിച്ച് ഒരു ടീസ്പൂൺ വീതം മൂന്നു നേരം ചൂടുവെള്ളത്തിൽ കലക്കി ദിവസവും കഴിക്കുകയാണെങ്കിൽ സോറിയാസിസ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാകും.
ബന്ധപ്പെട്ട വാർത്തകൾ: വളരെയെളുപ്പം ചെയ്യാം കോവൽ കൃഷി
കോവയ്ക്കയുടെ വള്ളിയും യൂക്കാലിപ്റ്റസ് ഇലയും കൂട്ടി കൈവെള്ളയിൽ വെച്ച് മർദ്ദിച്ച് മണപ്പിച്ചാൽ തലവേദനയും ചെന്നികുത്തും ഉടനെ കുറയും. ധാരാളം ഭക്ഷണ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ വയറിളക്കം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും ശോധന ലഭിക്കുവാനും ഇതിൻറെ ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ:കോവയ്ക്കക്കുണ്ടോ ഇത്രേം ഗുണങ്ങള്‍ ?
Share your comments