ഏത് ഭക്ഷണത്തില്‍ ഫ്‌ളാക്‌സ് സീഡ്‌സ് ചേര്‍ത്താലും അത് ആ ആഹാരത്തെ കൂടുതല്‍ സ്വാദിഷ്ടമാക്കുന്നു. ചിലര്‍, സ്മൂത്തി ഉണ്ടാക്കുന്നതിലും അതുപോലെ എനര്‍ജി ബാറിലും ഇത് ചേര്‍ക്കാറുണ്ട്. ഫ്‌ളാക്‌സ് സീഡ്‌സ് രണ്ടുതരത്തില്‍ കാണപ്പെടുന്നുണ്ട്. ബ്രൗണ്‍ നിറത്തിലും ഗോള്‍ഡന്‍ നിറത്തിലും.
ബന്ധപ്പെട്ട വാർത്തകൾ: കാൻസർ സാധ്യത വരെ നിയന്ത്രിക്കുന്ന ഫ്ലാക്സ് സീഡുകൾ
ഏഴ് ഗ്രാം ഫ്‌ലാക്‌സ് സീഡ്‌സ് എടുത്താല്‍ തന്നെ അതില്‍ കാലറീസ്, കാര്‍ബ്‌സ്, ഫാറ്റ്, ഫൈബര്‍, പ്രോട്ടീന്‍, തിയാമിന്‍, മഗ്നീഷ്യം, പോട്ടാസ്യം, സെലേനിയം, സിങ്ക്, വൈറ്റമിന്‍ ബി 6. അയേണ്‍, ഫോലേറ്റ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ശരീരത്തിന് വേണ്ടത്ര ഗുണം ലഭിക്കുന്നുണ്ട്. ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ഫ്ളാക്‌സ് സീഡ്‌സ് ഉള്‍പ്പെടുത്തിലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സൂപ്പറാണ് ഫ്‌ളാക്‌സ് സീഡ് ; അറിയാതെ പോകരുത് ഈ ഗുണങ്ങള്‍
ഹൃദയത്തിൻറെ ആരോഗ്യത്തിന്: ഇതിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്‌സ് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന എഎല്‍എ എന്ന ഫാറ്റി ആസിഡ് ശരീരത്തിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നു.
തടി കുറയ്ക്കാൻ: ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് തടി കുറയ്ക്കുന്നതിനും വയര്‍ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. ഏകദേശം ഏഴ് ഗ്രാം ഫ്ളാക്‌സ് സീഡ്‌സ് എടുത്താല്‍ തന്നെ ഇതില്‍ രണ്ട് ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പൊണ്ണത്തടി കുറയ്ക്കുന്നതിന് ഫ്ളാക്സ് സീഡ്; ചില അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങൾ ഇതാ
ഇതിൽ രണ്ട് തരം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഒന്ന് ശരീരത്തില്‍ വേഗത്തില്‍ ദഹിക്കുന്നതും. മറ്റൊന്ന് ദഹിക്കാതെ ഇരിക്കുന്നതും. അതുകൊണ്ടുതവന്നെ ഇത് രാസപ്രക്രിയകള്‍ക്ക് വിധേയമായി നമ്മളുടെ ആമാശയത്തിന്റെ ആരോഗ്യം നിലനര്‍ത്തുന്നതിന് സഹായിക്കുന്ന ബാക്ടീരിയകളെ ഉല്‍പാദിപ്പിക്കുന്നു. കൂടാതെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നു: ടേബിള്‌സ്പൂണ്‍ ഫ്ളാക്‌സ് സീഡ്‌സ് ദിവസേന കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നുണ്ട്. കൊളസ്‌ട്രോള്‍ മാത്രമല്ല, ശരീരത്തിലെ ബ്ലഡ് പ്രഷര്‍ ലെവല്‍ കുറയ്ക്കുവാനും ഇത് സഹായിക്കുന്നുണ്ട്. പല പഠനങ്ങളും ഇത് തെളിയിച്ചിട്ടുള്ള കാര്യമാണ്.
കാന്‍സറിനെ പ്രതിരോധിക്കുന്നു: ഫ്ളാക്‌സ് സീഡ്‌സില്‍ ധാരാളം കാന്‍സറിനെ പ്രതിരോധിക്കുവാനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. പ്രത്യേകിച്ച് സ്തനാര്‍ബുദം അതുപോലെതന്നെ ആര്‍ത്തവ വിരാമത്തോടുകൂടി ഉണ്ടാകുന്ന കാന്‍സറുകള്‍ എന്നിവയെല്ലാം തന്നെ വരാതിരിക്കുവാന്‍ ഇവ സഹായിക്കുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments