പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം പറയട്ടെ, വാഴയും വാഴക്കയും ഒരു സർവ്വ രോഗ നിവാരണിയാണ്. തമിഴ് നാട്ടിലെ ഒരു പ്രസിദ്ധ നടന് വയറ്റിൽ അൾസർ വന്നു കഷ്ടപ്പെട്ടപ്പോൾ രക്ഷിച്ചത് പച്ച നേന്ത്രക്കായ ഉണക്കി പൊടിച്ച പൊടി കുറുക്കി കഴിച്ചപ്പോഴാണ്. അത് പോലെ തന്നെ മറ്റൊരു വ്യക്തിയുടെ അനുഭവം ഫേസ്ബുക്കിൽ കണ്ടിരുന്നു.
ആൾസർ വന്നപ്പോൾ വിദഗ്ദരെ കണ്ടു വിഷമരുന്ന് കഴിച്ചു മതിയായപ്പോൾ ഒരു നാടൻ പച്ച മനുഷ്യൻ പറഞ്ഞു കൊടുത്ത പൊടിക്കൈ കൊണ്ട് ആൾസർ മാറിയിട്ട് ഇന്ന് വർഷങ്ങൾ കഴിഞ്ഞു. അദ്ദേഹം ചെയ്തത് പച്ച നേന്ത്രക്കായ തൊലി കളഞ്ഞ ശേഷം അതിന്റെ കറയോട് കൂടി 21 ദിവസം രാവിലെ വെറും വയറ്റിൽ കഴിച്ചപ്പോൾ ആൾസർ സ്വാഹാ. നിർമലനന്ദ് ഗിരി സ്വാമികൾ ഹാർട്ട് ബ്ലോക്കിനു പറഞ്ഞ സിദ്ധ ഔഷധം പാളയൻ കോട വാഴയുടെ കുടപ്പൻ ഒടിച്ചു കിട്ടുന്ന കറ 6 തുള്ളി വീതം രാവിലെ വെറും വയറ്റിൽ വെള്ളത്തിൽ ചേർത്ത് കുടിക്കാനാണ്.
അതിനു പകരം ഒര് പാളയൻ കോടൻ പച്ച വാഴക്ക കറ കളയാതെ നുറുക്കി അല്പം തേങ്ങയും കലർത്തി 41 ദിവസം സലാഡ് ആയി കഴിച്ചാലും മതി. പുളിച്ചു തികട്ടൽ ഗ്യാസ് എന്നിവ കൊണ്ട് വലയുന്ന ഗ്യാസന്മാർക്ക് ഒരു പ്രകൃതി ചികിത്സകൻ പറഞ്ഞ പൊടിക്കൈ ഒരു പച്ചവാഴക്ക തൊലി കളയാതെ അരിഞ്ഞു പച്ചക്കു കഴിച്ചാൽ ഗ്യാസ് കൊണ്ടുള്ള ഗൃഹ മലിനീകരണം ഒഴിവാക്കാം.
ബിപി ഷുഗർ ദഹനക്കേട് തുടങ്ങിയവ ഉള്ളവർ വാഴപ്പിണ്ടി വാഴപ്പൂ തോരൻ ദിവസവും കഴിക്കുക. ബിപി ക്കു ഞാൻ കണ്ട ഏറ്റവും നല്ല നാട്ടുമരുന്ന് വാഴപ്പിണ്ടി കറിവച്ചു കഴിക്കുന്നതാണ്. ഏറ്റവും ചെലവ് കുറഞ്ഞ ജ്യൂസ് വാഴയുടെ ആർക്കും വേണ്ടാത്ത പോളയുടെ ജ്യൂസ് തന്നെയാണ്. അല്പം വെള്ളം ചേർത്ത് അരച്ച് ആ വെള്ളം കുടിച്ചാൽ ശരീരം ശുദ്ധമാകും.
പാളയൻ കോടൻ വാഴയുടെ ഔഷധഗുണങ്ങളെ കുറിച്ച് മഹാത്മാ ദേശ സേവ ട്രസ്റ്റിന്റെ ചെയർമാൻ T ശ്രീനിവാസൻ സർ ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. വെറുതെയല്ല നമ്മൾ പഴം പ്രസാദമായി ദൈവത്തിന് അർപ്പിക്കുന്നത്. നാടൻ സാധനങ്ങൾ നമ്മുടെ ഭക്ഷ്യ സംസ്കാരം ആയി മാറട്ടെ
Share your comments