തെങ്ങിൻ തോപ്പുകളിൽ സർപ്പഗന്ധി കൃഷി : ഇരട്ടി വരുമാനം ഉറപ്പിക്കാം. Rauwolfia Serpentina farming near coconut base
തെങ്ങിൻ തോപ്പുകളിൽ തനിയെ കിളിർത്തു വളരുന്ന കുറ്റിച്ചെടിയായ ഔഷധ സസ്യമാണ് സർപ്പഗന്ധി അഥവാ ചുവന്ന അമൽപ്പൊരി Rauwolfia Serpentina എന്നറിയപ്പെടുന്ന ഈ ചെടിയെ വളരെ കാലം മുമ്പ് തന്നെ ലോകസമൂഹത്തിലെ മികച്ച ഔഷധ സസ്യമാണ്. കുലകളായി ഉണ്ടാകുന്ന പൂക്കളുടെ നിറമനുസരിച്ച് വെള്ള, ചുവപ്പ്, നീല എന്നിങ്ങനെ മൂന്നിനങ്ങളുണ്ട്. ഇവയിൽ ചുവന്ന അമൽപ്പൊരിക്കാണ് ഔഷധമൂല്യം. അവിൽപ്പൊരി, വണ്ടുവാഴ, താലുണ്ണി എന്നിങ്ങനെ പ്രാദേശികമായി പല പേരുകളുമുണ്ട്.
നിദ്രാജനകൗഷധമായി ഉപയോഗിക്കുന്നതു കൂടാതെ അതി രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും, ഹൃദയാരോഗ്യത്തിനും സർപ്പഗന്ധി വേര് പ്രശസ്തമാണ്. രണ്ടടിവരെ ഉയര ത്തിൽ വളരുന്ന ഇവയുടെ ഇലകൾക്ക് 10-15 സെന്റി മീറ്റർ വലിപ്പമുണ്ടാകും. തണ്ടിന്റെ ഒരേ ഭാഗത്തു നിന്നും 3 ഇലകളുണ്ടാവും. ഇലകൾക്ക് വിളറിയ പച്ച നിറമാണ്. കപ്പിന്റെ ആകൃതിയിൽ കുലകളായി ഉണ്ടാകുന്ന പൂക്കൾക്ക് വെള്ള കലർന്ന വയലറ്റ് നിറമാണ്. ഞെട്ടുകൾക്ക് കടും ചുവപ്പും.
ഗോളാകൃതിയിലുള്ള ഫലങ്ങൾ പച്ച നിറവും, പാകമാകുമ്പോൾ കറുപ്പു നിറവുമാകുന്നു. ഇതിനുള്ളിലാണ് വിത്തുകൾ ഉണ്ടാകുന്നത്.
ഇതിന്റെ തടിച്ച വേരുകൾ പാമ്പിന്റെ ആകൃതിയിലായതിനാലാണ് സർപ്പഗന്ധി എന്ന പേരുണ്ടായത്. ഈ വേരുകളാണ് ഔഷധ മൂല്യം തരുന്നത്. വളരെ വിലപിടിപ്പുള്ള ഔഷധമാണ് സർപ്പഗന്ധി വേര്. സർപ്പഗന്ധി വേരിൽ അജ്മാലിൻ, ഡെർപ്പ ന്റൈൻ റീഡെർപ്പിൻ എന്നിങ്ങനെ ധാരാളം ആൽക്കലോയിടുകളുണ്ട്. ഹൃദയത്തെ ഉത്തേജിപ്പിക്കാനും, അതിരക്തസമ്മർദ്ദത്തെ താഴ്ത്താനും തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിച്ച് ഉറക്കം കൂട്ടുവാനും രക്ത ധമനികളെ വികസിപ്പിക്കാനും പ്രത്യേക കഴിവുള്ളവയാണ്.
അമിത രക്ത സമ്മർദ്ദമുള്ളവർ (ബി.പി. കൂടിയവർ) നിഴലിൽ ഉണക്കിപ്പൊടിച്ച സർപ്പഗന്ധിയും ത്രിഫല പൊടിയും തുല്യ അളവിൽ ( 2 ഗ്രാം വച്ച്) ഉപയോഗിക്കുന്നത് നല്ല ഫലം
ഉറക്കമില്ലാത്തവർ സർപ്പഗന്ധി വേര് ഉപയോഗിക്കുന്നത് നല്ല ഫലം തരും. ഞരമ്പ് വലിവ്, മൂത്രക്കുറവ്, ഉന്മാദം, ഉറക്കമില്ലായ്മ, രക്ത സമ്മർദ്ദം എന്നിവയ്ക്ക് വേരു കഷായം ഫലപ്രദമാണ്.
ചൊറി, കരപ്പൻ ഇവ മാറ്റുവാൻ വേര് തേങ്ങാപ്പാലിലരച്ച് എണ്ണ കാച്ചി തേച്ചാൽ മതി. ഉപയോഗത്തിനു മുമ്പ് വയറിള ക്കണം.
പേപ്പട്ടി വിഷം, സർപ്പവിഷം ഇവയ്ക്ക് ഫലപ്രദമായി പൂർവ്വികർ സർപ്പഗന്ധി വേരുപയോഗിച്ചിരുന്നു.
സർപ്പഗന്ധി വേരും വിഴാലരിയും സമം ചേർത്തരച്ച് തേങ്ങാപ്പാലിൽ ചേർത്തുപയോഗിച്ചാൽ വയറിളക്കത്തോടെ കൃമി ശല്യം മാറിക്കിട്ടും.
ഇങ്ങനെ ആയുർവേദത്തിൽ അനേകം ഉപയോഗമുള്ള ചുവന്ന അമൽപ്പൊരി തെങ്ങിൻ തോപ്പിൽ ഇടവിളയായി ആണ് കൃഷിചെയ്യുന്നത്. കൃഷിക്കാരുടെ വരുമാനം കൂട്ടുവാൻ സഹായിക്കും. നന്നായി ജൈവവളങ്ങൾ ചേർത്ത് വാരങ്ങളെടുത്ത് കാലവർഷാരംഭത്തോടുകൂടി തൈകൾ നടാം. ഒരടിയകലം വേണം വിത്തുകളാണ് നടീൽ വസ്തു. കൃത്യമായി കളകളെടുക്കുകയും വേനൽക്കാലത്ത് നനച്ചു കൊടുക്കുകയും ചെയ്താൽ വിളവ് കൂടും.
രണ്ടു വർഷത്തിനു ശേഷം വാരങ്ങൾ നനച്ചു കിളച്ച് വേരുകൾ ശേഖരിക്കാം. ഏകദേശം കൈവിരലിന്റെ വണ്ണമുണ്ടാകും. രണ്ടിഞ്ചു നീളത്തിൽ വെട്ടിയറഞ്ഞ് വെയിലത്തുണക്കിയാണ് വിപണനത്തിനു തയ്യാറാക്കുന്നത്. ഒരു കി. ഗ്രാം അമൽപ്പൊരി വേരിന് 800 - 100 രൂപ വിലയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഔഷധ സസ്യമാണ്.
അധിക രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്ന സർപ്പഗന്ധി വേരടങ്ങിയ ഔഷങ്ങൾ പല പേരുകളിൽ വിപണിയിൽ ലഭ്യമാണ്. ഡോക്ടർമാരുടെ നിർദ്ദേശത്തോടുകൂടി മാത്രമേ അവ ഉപയോഗിക്കാവൂ.
ഭാഗികമായ തണലും, നല്ല നീർവാർച്ചയും ജൈവാംശം കൂടുതലുള്ളതുമായ സ്ഥലത്ത് ചുവന്ന അമൽപ്പൊരി കൃഷി ചെയ്താൽ മിച്ച വില ലഭ്യമാക്കും. ഫോൺ: 9495508344
Share your comments