നമ്മുടെ ശരീരത്തിൻറെ ശരിയായ പ്രവർത്തനത്തിന് പ്രോട്ടീൻ തീർച്ചയായും അത്യന്താപേക്ഷിതമാണ്. പക്ഷേ അത് ആവശ്യത്തിൽ കൂടുതലായാൽ ദോഷഫലങ്ങൾ ചെയ്യും. പ്രോട്ടീൻ കൂടുതലായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. ഓരോ വ്യക്തിയുടേയും ശരീരഭാരം അനിസരിച്ച്, ഒരു കിലോഗ്രാമിന് 0.8 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. അതിനാൽ പ്രതിദിനം ശരാശരി കഴിക്കേണ്ട പ്രോട്ടീനിന്റെ അളവ് പുരുഷന് 56 ഗ്രാം, സ്ത്രീക്ക് 46 ഗ്രാം (ഏകദേശം) എന്നിങ്ങനെയാണ്. അമിതമായ പ്രോട്ടീൻ കഴിക്കുന്നത് മൂലം ശരീരത്തിന് ഉണ്ടായേക്കാവുന്ന ചില അപകടസാധ്യതൾ എന്തൊക്കെയെണെന്ന് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാം ഇത് കഴിച്ചാൽ
-
പ്രോട്ടീൻ കഴിക്കുന്നതിലൂടെ, നൈട്രജൻ ബെപ്രൊഡക്ടുകളും ശരീരത്തിലേക്ക് ചെല്ലുന്നു. നമ്മുടെ വൃക്കകൾ ഇവയെ രക്തത്തിൽ നിന്ന് അരിച്ചെടുക്കുന്നു. ശരീരത്തിൻറെ ആവശ്യമനുസരിച്ച് പ്രോട്ടീൻ കഴിക്കുകയാണെങ്കിൽ, ഈ നൈട്രജൻ ഉപോൽപ്പന്നങ്ങൾ മൂത്രത്തിലൂടെ ഒഴിവാക്കപ്പെടും. എന്നാൽ പ്രോട്ടീൻ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിനാൽ ഉണ്ടാകുന്ന അധിക നൈട്രജൻ ഒഴിവാക്കാൻ വൃക്കകൾക്ക് കഠിനമായി പരിശ്രമിക്കേണ്ടതുണ്ട് എന്നതിനാൽ വൃക്കകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ വൃക്കകളെ ഇത് തകരാറിലാക്കും.
ബന്ധപ്പെട്ട വാർത്തകൾ: വൃക്കകൾക്ക് തകരാറ് സംഭവിയ്ക്കാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
-
കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണവും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും കഴിക്കുന്ന ആളുകൾ പലപ്പോഴും മലബന്ധവും വയർ വീക്കവും അനുഭവിക്കുന്നു. കാരണം, ഈ ഭക്ഷണശീലം മൂലം ഉണ്ടാകുന്ന ഫൈബർ അഥവാ നാരുകളുടെ കുറവ് ദഹനവ്യവസ്ഥയെ ബാധിക്കുകയും ദഹന സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യും.
-
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കൃത്യമായി നിലനിർത്തുവാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണെന്ന ധാരണയിലായിരിക്കണം നിങ്ങൾ. എന്നാൽ, പ്രോട്ടീൻ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുവാനാണ് ഇടയാക്കുക. ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണം കുറച്ച് നാളത്തേക്ക് ഏതാനും കിലോ ഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. പക്ഷേ നിങ്ങൾ മുട്ടയുടെ വെള്ള അമിതമായി കഴിക്കുകയും പ്രോട്ടീൻ പാനീയങ്ങൾ കുടിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് ശരീരഭാരം വർദ്ധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പ്രോട്ടീന്‍ പൗഡര്‍ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-
ഭക്ഷണക്രമത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് കുറച്ച്, ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തെ കെറ്റോസിസ് എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. ഊർജ്ജത്തിനായി ശരീരത്തിലെ കൊഴുപ്പ് ഉപയോഗിക്കേണ്ട അവസ്ഥയാണിത്. ശരീരഭാരം കുറയ്ക്കാൻ ഇത് മികച്ചതായി തോന്നുമെങ്കിലും നിങ്ങളുടെ ശ്വസനത്തിന് ഇത് അത്ര നല്ലതല്ല. നമ്മുടെ ശരീരം കൊഴുപ്പ് എരിച്ചു കളയുവാൻ തുടങ്ങുമ്പോൾ, വായിൽ ദുർഗന്ധം ഉണ്ടാക്കുന്ന കെറ്റോണുകൾ എന്ന രാസവസ്തുക്കളും ഇത് ഉത്പാദിപ്പിക്കുന്നു. നിങ്ങൾ എത്രമാത്രം ബ്രഷ് ചെയ്യുകയോ വായ കഴുകുകയോ നാക്ക് വടിക്കുകയോ ചെയ്താലും ആ വായ്‌നാറ്റം മാറ്റുവാൻ അത് സഹായിക്കില്ല.
ബന്ധപ്പെട്ട വാർത്തകൾ: മാംസാഹാരങ്ങൾ കഴിക്കാത്തവർക്ക് എങ്ങനെ പ്രോട്ടീൻ ലഭ്യമാക്കാം?
-
നമ്മൾ കഴിക്കുന്ന ഭക്ഷണരീതി നമ്മുടെ ‘സന്തുഷ്ട ഹോർമോണുകളെ’ വളരെയധികം ബാധിക്കുന്നു. സെറോടോണിൻ എന്ന മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ഹോർമോണിന്റെ ഉത്പാദനം ഉത്തേജിപ്പിക്കുന്നതിന് നമ്മുടെ തലച്ചോറിന് കാർബോഹൈഡ്രേറ്റ് ആവശ്യമാണ്. ഇവ അടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ, നമുക്ക് പ്രകോപനം, പെട്ടെന്നുള്ള ദേഷ്യം, വിഷാദം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
-
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വെള്ളം കുടിക്കണം എന്നുള്ള നിരന്തരമായ ആഗ്രഹം വർദ്ധിപ്പിക്കുന്നു. വാസ്തവത്തിൽ, പഠനങ്ങൾ കാണിക്കുന്നത് വളരെയധികം പ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിൽ നേരിയ രീതിയിൽ നിർജ്ജലീകരണത്തിന് കാരണമാകുമെന്നാണ്. നമ്മുടെ വൃക്ക നിരന്തരം അമിതമായ പ്രോട്ടീനും നൈട്രജൻ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി പ്രവർത്തിക്കുമ്പോൾ, നമ്മൾ കൂടെക്കൂടെ മൂത്രമൊഴിക്കുകയും ഒടുവിൽ കൂടുതൽ ദാഹം അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു.
Share your comments