പല സ്വാദിഷ്ടമായ വിഭവങ്ങൾ ഉരുളക്കിഴങ്ങുകൊണ്ട് ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത് കൂടുതൽ കഴിക്കാൻ എല്ലാവർക്കും പേടിയാണ്. കാരണം ഉരുളകിഴങ്ങ് കഴിച്ചാൽ ശരീരഭാരം കൂടുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. അതുകൊണ്ട് ഉരുളക്കിഴങ്ങ് കഴിക്കാൻ അധികം ആരും താൽപര്യം കാണിക്കാറില്ല. എന്നാൽ ജീവിതശൈലി പരിശീലകൻ ലൂക്ക് കൂട്ടീഞ്ഞോയുടെ അഭിപ്രായപ്രകാരം ഉരുളക്കിഴങ്ങിൽ ഫെെബർ, പൊട്ടാസ്യം, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ സി, കെ എന്നി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങ് കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നത് നോക്കാം.
- വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാനുള്ള കഴിവ് ഉരുളക്കിഴങ്ങ് ജ്യൂസിനുണ്ട്. അസിഡിറ്റിയുള്ളവർ ദിവസവും 50 മില്ലി മുതൽ 100 മില്ലി വരെ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാവുന്നതാണ്. അൾസറിൽ നിന്ന് അൽപം ആശ്വാസം നേടാൻ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായകമാകുമെന്നും ലൂക്ക് പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മസൗന്ദര്യം കൂട്ടാൻ ഉരുളക്കിഴങ്ങിന്റെ വിവിധ ഫേസ് പായ്ക്കുകൾ
- വരണ്ട ചർമ്മം ഉള്ളവർ ദിവസവും അര ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് വരൾച്ച കുറയ്ക്കാൻ ഏറെ ഗുണം ചെയ്യുമെന്ന് കൊട്ടിൻഹോ പറഞ്ഞു. ചർമ്മത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്ത് തിളക്കം നിലനിർത്താൻ ഉരുളക്കിഴങ്ങിന് സാധിക്കും.
- ഉരുളക്കിഴങ്ങിൽ വിറ്റാമിൻ ബി ധാരാളമായി അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ ബി വളരെ പ്രധാനപ്പെട്ടതാണ്.
- ഉരുളക്കിഴങ്ങിൽ ഇരുമ്പും വിറ്റാമിൻ സി യും അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് വിറ്റാമിൻ സി യുടെ ദൈനംദിന ആവശ്യകത നിങ്ങൾക്ക് നൽകുമെന്ന് കൊട്ടിൻഹോ പറയുന്നു. ഭക്ഷണത്തിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും.
- വിറ്റാമിൻ സി ചർമ്മത്തിന് കൊളാജൻ രൂപപ്പെടുന്നതിനും സഹായിക്കുന്നു. സിങ്ക്, കാൽസ്യം, വിറ്റാമിൻ കെ എന്നിവയാണ് ഉരുളക്കിഴങ്ങിലെ മറ്റ് അവശ്യ പോഷകങ്ങൾ. ഈ വിറ്റാമിനുകൾ എല്ലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments